ഒന്‍പത് ദിവസമാണ് പെരുന്നാള്‍ക്ക് ലീവ്, നമുക്ക് എവിടെക്കെങ്കിലും പോവണം..
ഇവളെ കൊണ്ട് ഞാന്‍ തോറ്റു, മനുഷ്യന്‍ ഒന്‍പത് ദിവസം മൂടിപ്പുതച്ച് കിടന്നുറങ്ങാം എന്ന് കരുതി ഇരിക്കുമ്പോള്‍ നശിപ്പിക്കാന്‍ വന്നിരിക്കുന്നു..
നാട്ടില്‍ എല്ലാം പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ കുട്ടികളുമായി ബന്ധു വീടുകളില്‍ ഞങ്ങള്‍ ഒന്ന് കറങ്ങിത്തിരിഞ്ഞ് വരും, അത് പോലെ ഞങ്ങള്‍ ഇവിടെയുള്ള ബന്ധുക്കളെ കാണാന്‍ ഞാന്‍ ജിദ്ദയില്‍ വന്ന ആദ്യവര്‍ഷം തിരിച്ചു, ചെന്നിടത്തെല്ലാം എല്ലാരും മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. പ്രാകികൊണ്ടാ എല്ലാരും വാതില്‍ തുറക്കുന്നത്, ഒരു മാന്യ ദേഹം പറഞ്ഞു, ഇവിടെ ആരും കാലത്ത് എവിടെയും പോവില്ല, അടുത്ത ദിവസമോ, അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് വൈകുന്നേരമോ മാത്രേ പുറത്തിറങ്ങൂ..അന്ന് നിര്‍ത്തിയതാ കറക്കം, അന്ന് തുടങ്ങിയതാ ഉറക്കം, ഇവള്‍ അതെല്ലാം നശിപ്പിക്കും..