Tuesday, November 27, 2012

തൂക്കിഫിക്കേഷന്‍

അവന്‍: അറിഞ്ഞില്ലേ ലവനെ തൂക്കി.
മറ്റവന്‍: ഇതുപോലെയുള്ള പര നാറികളെ ഒരു നാലു വട്ടമെങ്കിലും തൂക്കണം.. ഒരു തെറ്റും ചെയ്യാത്ത പാവം ജനങ്ങളെ കൊല്ലുന്ന അവന്റെ മറ്റെലെ ഒരു ജിഹാദ്..
ശ്രീമാന്‍: പക്ഷെ രാജ്യത്തെ പ്രധാനമന്ത്രിയോ അങ്ങേരെ മുതലാളിച്ചിയോ അറിയാതെ ഇത്ര വലിയ ഒരു സംഭവം നടന്നതില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ?


ഇവള്‍: പറ്റിക്കാന്നെയ്‌.. ലവന്‍ ശരിക്കും മരിച്ചത് പനിപിടിച്ചിട്ടാ.. കൊല്ലാന്‍ വച്ചത് ചത്തു എന്ന് നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ..അതുകൊണ്ട് ആരും കാണാതെ ബോഡി ഒന്നൂടെ തൂക്കി.....അവരും ഹാപ്പി....നമ്മളും ഹാപ്പി..എല്ലാരും ഹാപ്പീ

മറ്റവള്‍: മരിച്ച ലവനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കോണ്ഗ്രസ് തൂക്കിയതാണെന്ന് പറയുന്നവരും ഉണ്ട്...
ഇവന്‍: എന്തായാലും തൂക്കിയത് കഷ്ടായി, ഇതൊക്കെ പ്രാക്രിതമായ രീതികള്‍ അല്ലെ..
ശ്രീവുമന്‍: പ്രാകൃതമായ കുറ്റത്തിന് പിന്നെ.. എങ്ങനെ വേണം എന്നാ..
അവള്‍: ബലാല്‍സംഗത്തിനു ആരും ഇങ്ങനെ ഒരു ശിക്ഷ കൊടുക്കാന്‍ തോന്നിപ്പിക്കല്ലേ ഭൂമിദേവി..
ഇവള്‍: വാട്ട് ഡുയൂ മീന്‍, ബലാല്‍സംഗത്തിനു വധശിക്ഷ ഈസ്‌ ഗുഡ് യൂനോ
അവള്‍: വധശിക്ഷ അല്ല, ഇവന്‍ അവന്‍റെ കെട്ടിയവളെ ബലാല്‍സംഗം ചെയ്‌താല്‍, ഇവര്‍ പറയുന്ന പോലെ എല്ലാരും കൂടി തിരിച്ച് ഇവന്‍റെ കേട്ടിയോളെ..
ശ്രീമാന്‍: നിനക്കേയ്‌ മനുഷ്യസ്നേഹം തോന്നേണ്ടത് കൊന്നോരോടല്ല കാരണമില്ലാതെ കൊല്ലപ്പെട്ടവരോടാണ്
മറ്റവന്‍: നാലു വര്‍ഷം മുമ്പ് ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ട 166 ജീവനുകളോട് എന്തെങ്കിലും ആദരവുണ്ടായിരുന്നെങ്കില്‍ നീ അത് പറയില്ലായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരാളെ ഇതുപോലെ കൊന്നാല്‍ നീ ഇത് തന്നെ പറയോ..
ശ്രീമാന്‍: ലവനെ തൂക്കിലേറ്റണ്ട എന്നു പറയേണ്ടത് ആ 166 പേരുടെ ബന്ധുക്കളാണ്, നീയൊന്നുമല്ല
അവന്‍: ഇങ്ങനെ തൂക്കാന്‍ വേണ്ടി ആയിരുന്നെങ്കില്‍ ഇവനെ ഒക്കെ ഊട്ടി വളര്‍ത്തി കുട്ടപ്പനാക്കേണ്ട അവശ്യം ഉണ്ടായിരുന്നോ. ഒന്നും രണ്ടുമൊന്നുമല്ല കോടികളാ കള്ള ഹിമാറിനു വേണ്ടി നമ്മള്‍ ചിലവാക്കിയത്. എന്‍റെയും നിന്‍റെയും നികുതി പണമാ അത്.
ഇവന്‍: എന്താ ബഡായി നികുതിപ്പണാത്രേ നികുതിപ്പണം, നീ ഒക്കെ നികുതി കൊടുക്കാറുണ്ടോ..
ശ്രീമാന്‍: അതല്ല ഇവിടത്തെ പ്രശ്നം. അവനു വേണ്ടി ചിലവാക്കിയ കാശ് കൊണ്ട് അവനു ബിരിയാണി വാങ്ങി കൊടുത്തത് പാകിസ്ഥാനില്‍ നിന്നല്ല, അവനെ ചികില്സിച്ചതും, സെക്യൂരിറ്റി നിന്നതും എല്ലാം നമ്മള്‍ തന്നെയാണ്. അവര്‍ക്കെല്ലാം കൊടുത്ത പ്രതിഫലം എല്ലാം കൂട്ടിയാണ് ഈ ചെലവ്. അതായതു ആ കോടികള്‍ എല്ലാം കിട്ടിയത് നമുക്ക്‌ തന്നെയാണ്. അല്ലാതെ ലവന്റെ അണ്ണാക്കില്‍ തിരുകി കളഞ്ഞതല്ല.
അവള്‍: ഇതുപോലൊരു നടപടി മൂലം രാജ്യത്തിനും, നിയമ വ്യവസ്ഥയ്ക്കും കിട്ടിയ അംഗീകാരം നോക്കിയാല്‍, എത്ര കോടി മുടക്കിയാലും പകരം ആവില്ല എന്നേ ഞാന്‍ പറയൂ
അവന്‍: വധിക്കുക ഒരു ശിക്ഷയാണോ അതോ ഒരു തരം രക്ഷപ്പെടാലോ, അനന്തമായ ജയില്‍വാസം അതിനേക്കാള്‍ വലിയ ശിക്ഷയല്ലേ മരണം ശിക്ഷയില്‍ നിന്നും അവനെ രക്ഷിക്കലല്ലേ
മറ്റവള്‍: അനന്തമായ ജയില്‍വാസം കൊടുക്കുമ്പോള്‍ അനന്തമായ തീറ്റയും കൊടുക്കണ്ടേ, നമ്മുടെ കാശു കൊണ്ട് ഇവന്‍മാരെല്ലാം തിന്നു കൊഴുക്കല്ലേ..
ഇവള്‍: അങ്ങനെ പറയാന്‍ പറ്റോ. ജയില്‍ കുറ്റവാളികള്‍ക്ക്‌ ഉള്ളതാണ്, അതിന്‍റെ ചിലവ് സമൂഹത്തിന്റെ ബാധ്യതയുടെ ഭാഗം തന്നെയാണ്, മാത്രമല്ല ജയിലില്‍ അവനെകൊണ്ട് പണിയെടുപ്പിക്കുന്നും ഉണ്ടല്ലോ
ശ്രീവുമന്‍: സത്യം പറയാലോ, ആദ്യമായി എനിക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോട് ബഹുമാനം തോന്നി
അവന്‍: എന്ത്യേ ഇക്കാലമത്രെയും സമാധാനമായി ജീവിച്ചത് ഇവിടെ തന്നെയല്ലേ, അവള്‍ടെ അമ്മേടെ ഒരു ബഹുമാനം
ഇവന്‍: എന്തൊക്കെ പറഞ്ഞാലും പ്രാകൃതമായ കുറ്റത്തിന് പ്രാകൃതമായ ശിക്ഷ ഭാരതാംബക്ക് ചേര്‍ന്നതല്ല. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും എടുത്ത് കളയണമെന്നും പകരം പരോളില്ലാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടത്തണമെന്നുമാണ് എന്‍റെ അഭിപ്രായം.
അവന്‍: അവര്‍ക്ക്‌ ലവനെ പിടിച്ചപ്പോ തന്നെ തട്ടിക്കൂടായിരുന്നോ, ഇത്രേം കാലം വളര്‍ത്തേണ്ട വല്ല ആവശ്യവും
മറ്റവന്‍: അങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ചെയ്തിരുന്നെങ്കില്‍, ഇപ്പോളും പാകിസ്ഥാന്റെ റോള്‍ ലോകം അറിയില്ലായിരുന്നു.
അവള്‍: മാത്രമല്ല ഇന്ത്യയിലെ എല്ലാ നിയമ-മാനുഷിക-ധാര്‍മിക അവകാശങ്ങളും നല്‍കി രാജ്യത്തെ മികച്ച അഭിഭാഷകനെ വച്ച് കേസ് വിചാരണ ചെയ്ത നടപടി ലോകത്തിനു മുന്‍പില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ വക നല്‍കി.
ഇവള്‍: സീ ഗൈസ്, ഒരു എന്‍ആര്‍ഐ ആയ എന്‍റെ ഒപീനിയനില്‍ ഈ ഇന്ത്യക്ക് സപൈന്‍ ഇല്ല, ഇവര്‍ യൂഎസ്സിനെ കണ്ടു പഠിക്കട്ടെ, അവിടെ വധം എന്ന് പറഞ്ഞാല്‍ യൂനോ ഇറ്റ്സ് ചൈല്‍ഡ്‌ പ്ലേ ഫോര്‍ തെം. പാര്‍ലിമെന്റില്‍ ബോംബ്‌ പൊട്ടിച്ചവനെ കൊല്ലാന്‍ നമുക്ക് ട്രെമ്ബ്ല്‍, വെരി ഷെയിംഫുള്‍.
കുലംകുത്തി: എന്താ ഇവിടെ ഒരു പ്രശ്‌നം
ശ്രീമാന്‍: ഒന്നുല്ല ഞങ്ങള്‍ ഇങ്ങനെ ഓരോന്ന് തൂക്കിനോക്കുന്നതിനെ കുറിച്ച് ഓരോ അഭിപ്രായങ്ങള്‍ പറയുകയായിരുന്നു
കുലംകുത്തി: ഇവിടെ ഇരുന്ന് പറഞ്ഞിട്ടെന്തിനാ, അഭിപ്രായങ്ങള്‍ പറയാന്‍ പറ്റിയ സ്ഥലം വേറെ ഉണ്ട് പറഞ്ഞു തരട്ടെ
ശ്രീമാന്‍: വേണ്ട ജീവപര്യന്തം വിധിക്കപ്പെട്ടവര്‍ സ്വതന്ത്രരാക്കപ്പെടുകയും വിചാരണത്തടവുകാര്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും ഫേസ്ബുക്കില്‍ ലൈക്ക് ചെയ്യുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന നാടാണിത്. അവിടെയെല്ലാം പോയി പറഞ്ഞാല്‍ പ്രശ്നം ആണ്
കുലംകുത്തി: എന്നിട്ട് ഇപ്പൊ തീരുമാനം എന്തായി.
ഇവന്‍: ഓ എന്തോന്ന് തീരുമാനം, ഞങ്ങള്‍ ചത്ത നിഷ്കളങ്കനെ തൂക്കി കൊന്ന്, ആഘോഷോം നടത്തി, പാകിസ്തനികളെ കുറെ തന്തയ്ക്ക് വിളിച്ച്, ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരുടെ മോന്തക്ക് കാറി തുപ്പി, കമന്റ്‌ ഇട്ടു കൈ കഴച്ച്, ഇന്നത്തെ ശമ്പളവും വാങ്ങി, ഗുഡ്‌നൈറ്റ്‌ ഡാ എന്നൊരു സ്റ്റാറ്റസും കൊടുത്ത് വീട്ടീ പോവും, നാളെ പുതിയ ദിനം, പുതിയ വിഷയം, അപ്പഴല്ലേ രസം..
മറ്റവന്‍: അപ്പോന്നാ ശരി, എല്ലാര്‍ക്കും ജൈഹിന്ദ്‌, മോളൂ ഉമ്മ.. നാളെ കാണാം.
ശ്രീവുമന്‍: ഡാ ഡാ വീട്ടീപ്പോടാ, ചെക്കന്മാര്‍ ഫേസ്ബുക്കില്‍ നിരങ്ങി നിരങ്ങി വഷളായി..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...