ഞാന്‍ ഒരു പുരുഷവാദി അല്ല, സ്ത്രീക്ക് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ പുരുഷനാവും എന്ന മണ്ടന്‍ വിശ്വാസവും എനിക്കില്ല.
ഞാന്‍ സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കുന്നു. എന്റെ ഉമ്മയെ, എന്റെ ഭാര്യയെ, എന്‍റെ മകളെ എല്ലാം ഞാന്‍ ബഹുമാനിക്കുന്ന.
ഞാന്‍ ചെയ്യുന്ന മിക്ക ജോലിയും എന്നേക്കാള്‍ നന്നായി ചെയ്യാന്‍ ഇവരില്‍ പലര്‍ക്കും കഴിയും എന്നും, അവര്‍ ചെയ്യുന്ന ഭൂരിപക്ഷം ജോലികളും അത്ര വൃത്തിയായി എനിക്കാവില്ല എന്നും എനിക്കുറപ്പാണ്. പക്ഷെ അതുകൊണ്ടുഒന്നും ഇവര്‍ എന്നേക്കാള്‍ കേമരായി എന്ന് എനിക്ക് തോന്നിയിട്ടില്ല.

യുറോപ്പില്‍ സാധാരണയായി കണ്ടു വരുന്ന ഒരു ചിലന്തി ഉണ്ട് ബ്ലാക്ക് സ്പൈടെര്‍ എന്നാ പേര്. രമിച്ചതിനു ശേഷം പെണ്‍ചിലന്തി ആണ്‍ചിലന്തിയേ കൊന്നു തിന്നുക സാധാരണമാണ്. അതുകൊണ്ട് ഒന്ന് മറ്റൊന്നിനേക്കാള്‍ കേമമാവുമോ. ആണ്‍ കടല്‍ കുതിരകള്‍ക്കാണ് ദൈവം ഗര്‍ഭധാരണം നല്‍കിയത് അതുകൊണ്ട് ആണ്‍ കടല്‍ കുതിരയാണ് കേമന്‍ എന്നാണോ.
ദൈവം ആണിനെയും പെണ്ണിനെയും വെത്യസ്തമായി സൃഷ്ടിച്ചു. അവര്‍ക്കു വെത്യസ്തമായ കഴിവുകള്‍ നല്‍കി. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസ്സുകള്‍ പരസ്പരം മല്‍സരിക്കാനും തുല്യതക്കുവേണ്ടി പോരാടാനും തുനിയുന്നു.
ലീ മിംഗ്വൈ എന്ന ചൈനക്കാരന്‍ ഗര്‍ഭം ധരിച്ച് പ്രസവത്തിനു തുനിയുന്നു. ആണിനും പറ്റും ഈ പണി എന്ന് കാണിക്കാന്‍. ആണ്‍ ആണായിട്ടു നില്‍ക്കാതെ പെണ്ണിനെ പോലെ ജീവിച്ചാല്‍ നമുക്കതില്‍ നിന്നും എന്തെങ്കിലും പാഠം ഉണ്ടോ. പെണ്‍കുട്ടികള്‍ ഇന്ന് രാത്രികളില്‍ പോലും ഒറ്റയ്ക്ക് യാത്രയും, ജോലിയും ചെയ്ത് കുടുംബം നോക്കുന്നു.
കുടിയും, സെക്സ്ടിങ്ങും, അവിവാഹിതരായ അമ്മമാരും, വിവാഹത്തില്‍ വിശ്വാസമില്ലാത്ത യുവത്വവും ഫ്രീഡം ആസ്വദിക്കുന്നു. ഇതായിരുന്നു ശരിയെങ്കില്‍ എന്തുകൊണ്ടാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ നിന്നും താളവും സമാധാനം അപ്രത്യക്ഷമായി തുടങ്ങുന്നത്.

എന്‍റെ കൂടെ ജോലിചെയ്ത അധിക പെണ്‍കുട്ടികളെയും ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. തുടക്കത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യവും, കഴിവുകളും, തുല്യതയും എല്ലാം വിളമ്പും എങ്കിലും അവരുടെ കഴിവുകള്‍ പ്രയോഗിക്കേണ്ട ഇടം ജോലിസ്ഥലം അല്ല എന്നു തന്നെയാണ് അധികപേരും അഭിപ്രായപെട്ടത്.
ഒരു പഞ്ചാബ് ITക്കാരി പറഞ്ചു 'എന്‍റെ സ്വന്തം കാശായാല്‍ എനിക്കത് ഓടയില്‍ വലിച്ചെറിയാനും ആരോടും ചോദിക്കണ്ടല്ലോ' എന്ന്. രണ്ടു ദിവസം കഴിഞ്ഞ് എന്നോടെ പറഞ്ഞു ഫ്രീ ആവുമ്പോള്‍ എനിക്ക് കുറച്ച് പറയാനുണ്ടെന്ന്. ഒഴിഞ്ഞ ഒരു മുറിയില്‍ വെച്ച് ആദ്യം അവള്‍ കുറെ കരഞ്ഞു ഞാന്‍ കരുതി ഭര്‍ത്താവുമായി പിണങ്ങിയതോ മറ്റോ ആവും എന്ന്. അവള്‍ പറഞ്ഞു താങ്കള്‍ ചോദിച്ചില്ലേ എന്തു കൊണ്ട് വീട്ടില്‍ നിന്ന് മകളേയും കുടുംബവും നോക്കുന്നില്ല എന്ന്, ഞാന്‍ പറഞ്ഞത് കള്ളമായിരുന്നു, സത്യം ഇതാണ് എന്‍റെ ഭര്‍ത്താവ് ഒരു ബോധവും ഇല്ലാതെ കാശ് ചിലവാക്കുന്നു. ഒരുപാട് ബിസിനസ് ചെയ്തു ഒന്നിലും ഉറച്ച് നില്‍ക്കുന്നില്ല. വീട്ടിലെ ചിലവുകളിലോ, മകളുടെ കാര്യങ്ങളിലോ ഒരു ശ്രദ്ധയും ഇല്ല. വലിയ കുടുംബക്കാരാ ഞങ്ങളുടെ ഇരു വീട്ടുകാരും, എല്ലാവരെയും മുന്നില്‍ എന്‍റെ കുടുംബം മാത്രം വല്ലാതെയങ്ങ് ചെറുതായിപോവുന്നു. കുടുംബത്തെ നോക്കാതെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല, മറ്റു വഴി ഞാന്‍ കാണുനില്ല. നിങ്ങളുടെ ചോദ്യം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു എന്ന്.

ഖുര്‍ആന്‍ പറയുന്നു 'പുരുഷന്‍ സംരക്ഷിക്കണം സ്ത്രീയെ' എന്ന്. സ്ത്രീ ബലഹീന ആയതിലല്ല അതവള്‍ക്ക് നല്‍കിയ അംഗീകാരം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബലഹീനര്‍ ആയതുകൊണ്ട് ആണോ മന്ത്രിമാര്‍ക്കും രാജാക്കന്മാര്‍ക്കും സംരക്ഷണം നല്‍കുന്നത്. അല്ല മറിച്ച് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നിറഞ്ഞ ജോലികള്‍ ഉണ്ടെന്നു നാം മനസിലാക്കുന്നു.
ഞാന്‍ എന്‍റെ ഭാര്യയെ എപ്പോഴെങ്കിലും വീട്ടുജോലികളില്‍ സഹായിക്കാറുണ്ട്. എനിക്കറിയാം അവള്‍ ദിനേന ചെയ്യുന്ന ജോലികള്‍ ഒരൊറ്റ ദിവസം പോലും മുഴുവന്‍ ആക്കാന്‍ എനിക്കാവില്ല. എന്ടെയും നാല് മക്കള്‍ക്കും വേണ്ടിയുള്ള അവളുടെ കഷ്ടതകള്‍ക്ക് 'സംരക്ഷണം' എനിക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമായി എനിക്ക് തോന്നുന്നു.
ഒരു ഭടന്‍ രാജ്യം സംരക്ഷിക്കുന്നതില്‍ അഭിമാനിക്കുന്ന പോലെ അതൊരു അഭിമാനമായി ഞാന്‍ കരുതുന്നു. അവള്‍ എന്നേക്കാള്‍ ഒട്ടും കുറഞ്ഞവള്‍ അല്ല, കൂടിയവളും.
ഇംഗ്ലീഷ്കാരന്‍ ഇണക്ക് better half എന്നു പറയും. അതില്‍നിന്നും 'ബെറ്റര്‍' ഒഴിവാക്കിയാല്‍ ശരിയായി. ഇണ നമ്മുടെ പാതിയാണ്, ആ പാതി കൂടി ചേരുമ്പോഴേ നമ്മള്‍ പൂര്‍ണ്ണമാവുന്നുള്ളൂ. അവള്‍ അവളും ഞാന്‍ ഞാനും ആവുമ്പോള്‍ മാത്രമേ സന്തുലനം ഉണ്ടാവുന്നുള്ളൂ, അപ്പോഴേ സമാധാനം എന്തെന്ന് മനസ്സ് അറിയൂ.

ഇന്നത്തെക്കാലത്ത് രണ്ടു പേരും ജോലി ചെയ്യാതെ മുന്നോട്ട് പോവില്ല എന്ന് നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു. മുന്നോട്ട് പോവും നമ്മുടെ ആഗ്രഹങ്ങള്‍ നമ്മുടെ വരുമാനത്തിന്‍റെ താഴെ നിര്‍ത്താന്‍ നമ്മള്‍ നമ്മെയും നമ്മുടെ കുടുംബത്തെയും പഠിപ്പിക്കണം.
രണ്ടു പേരും ജോലി ചെയ്താല്‍ നമ്മുടെ അഗ്രഹങ്ങള്‍ നിറവേറും എന്ന് തോന്നുണ്ടോ. ഒരിക്കലുമില്ല ഓരോന്ന് നേടുമ്പോഴും അതിലും വലുതിന് നമ്മള്‍ ഉന്നം വെക്കുന്നു. മറ്റുള്ളവര്‍ അസ്സൂയപെടുന്ന നേട്ടം രണ്ടു പേരും ചേര്‍ന്നു ജോലിചെയ്തു നേടുമ്പോള്‍ നമ്മുടെ കുടുംബ ജീവിതം താളംതെറ്റുന്നു.
എന്‍റെ കണ്ണില്‍ 'സ്ത്രീ പുരുഷനുമായി താരതമ്യം ചെയ്യപ്പെടണ്ടവള്‍ അല്ല, അംഗീകരിക്കപ്പെടണ്ടവള്‍ ആണ്, ജോലി ചെയ്തു കുടുംബം നോക്കേണ്ടവള്‍ അല്ല'. ഖുര്‍ആന്‍ പറഞ്ഞത് തന്നെയാണ് ശരി സ്ത്രീ സംരക്ഷിക്കപ്പെടണ്ടവള്‍ ആണ് അവളുടെ ഭാഗം കുടുംബജീവിതത്തില്‍ അത്രയും പ്രാധാന്യം നിറഞ്ഞതാണ്.
അത് പക്ഷെ ഇനിയത്തെ തലമുറ പ്രായമായി വൃദ്ധസധനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമേ തിരിച്ചറിയൂ.

ee chinthakal njaanum pankidunnu..
ReplyDeletebest wishes
>>>ഇന്നത്തെക്കാലത്ത് രണ്ടു പേരും ജോലി ചെയ്യാതെ മുന്നോട്ട് പോവില്ല<<<
ReplyDeleteഭാര്യമാരെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് സമ്പാദിക്കണമെന്ന് താല്പര്യമുള്ളവര്‍ക്കാണ് മുന്നോട്ട് പോകാന്‍ സാധിക്കാത്തത്.മറ്റുള്ളവരെപ്പോലെ ജീവിക്കണമെന്ന് ദുരയുള്ളവര്‍ക്കും ഇതാകാം.കിട്ടുന്നതില്‍ തൃപ്തി അടഞ്ഞ് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ക്ക് ദാരിദ്ര്യം മിച്ചമായിരിക്കും. പക്ഷേ അവര്‍ക്ക് കിട്ടുന്ന സമാധാനം ആര്‍ത്തി ഉള്ളവനു ലഭിക്കില്ല. ആര്‍ത്തി ഉള്ളവനു സുഖം കിട്ടും പക്ഷേ സമാധാനം ലഭിക്കില്ല. ഈ പോസ്റ്റിലെ ആശയം വെച്ച് ഞാനെഴുതിയ ഒരു കഥhttp://sheriffkottarakara.blogspot.com/2009/07/blog-post_20.html ഇവിടെ വായിക്കാം.
പുരുഷന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്ത്രീയ്ക്ക് ഒരു പക്ഷെ ചെയ്യാന്‍ പറ്റി എന്ന് വരില്ല. വിവരണം നനായിട്ടുണ്ട് .
ReplyDeletemale dominated ആയതാണ് ഇന്ന് ലോകത്തിലെ എല്ലാം ,എല്ലാമതങ്ങളും പുരുഷകേന്ദ്രീകൃത വ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നത് ,അവിടെ തുടങ്ങുന്നു സ്ത്രീപുരുഷ അസമത്വത്തിന്റെ നീതി കേടുകള്‍
ReplyDeleteനല്ല പോസ്റ്റ് താഹിര്‍,എഴുതിയതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
ReplyDeleteസ്ത്രീ ജോലിക്ക് പോകേണ്ടവള്‍ അല്ല എന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞതായി ഞാനിതുവരെ കേട്ടിട്ടില്ല താഹിര്‍...സ്ത്രീക്ക് ഇത്രക്കും സ്വതന്ത്രവും പരിഗണയും നല്‍കിയ മറ്റൊരു വേദമില്ല...ഇനി താങ്ങളുടെ വിഷയത്തിലേക്ക്...ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യണോ എന്നുള്ളത് അവരുടെ വ്യകതിപരമായ ഇഷ്ടത്തെയും സാമ്പത്തിക ഭദ്രതയും ആശ്രയിച്ചിരിക്കുന്ന ഘടകമാണ്...ഭാര്യയുടെ സാലറി ഇല്ലാതെ തന്നെ ജീവിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലത്...കുടുംബത്തിന്റെ ഐക്യത്തിനും കുഞ്ഞുങ്ങളുടെ ഭാവിക്കും അതാണ് നല്ലത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്...കാശിനുവേണ്ടി മാത്രം ജീവിതം ഹോമിക്കരുത്....ചിന്തകള്‍ കൊള്ളാം....ആശംസകള്‍...
ReplyDeleteസ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഒരിക്കലും സ്ത്രീകളുടെ തലയിലാകരുത് എന്നും സൂചിപ്പിക്കുന്നുണ്ട്.
Deleteതുല്യത ഇരുകൂട്ടർക്കും ഒരുപോലെ അവകാശമാണെങ്കിലും മനസുകൊണ്ടെങ്കിലും പുരുഷന്റെ സംരക്ഷണം ഇല്ലാത്ത ഏതൊരു സ്ത്രീയുടേയും ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു അരക്ഷിതാവസ്ഥ ഉണ്ടായിരിക്കും..!!
ReplyDeleteകാപട്യമ്മില്ലാത്ത സത്യസന്ധമായ എയുത്ത്.അഭിനന്ദനങ്ങള്‍
ReplyDelete100% താങ്കളുടെ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു .സ്ത്രീകളെ തൊഴില്‍ ശാലകളിലേക്ക് വിടാതെ അവരെ സംരക്ഷിക്കുന്ന പുരുഷന്മാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .പക്ഷേ തന്റെ വരുമാനം പറ്റി ജീവിക്കുന്ന ഒരു അടിമയും ,അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തവളും ആണു സ്ത്രീ എന്ന വില കുറഞ്ഞ ധാരണ പുരുഷന്മാര്‍ക്കിടയില്‍ ഉണ്ടാകാന്‍ പാടില്ല .സ്ത്രീകള്‍ എവിടെയും ചൂഷണം ചെയ്യപ്പെടുന്ന ഇന്നത്തെ കാലത്ത് സമത്വത്തിന് വേണ്ടി പോരാടുന്നതിനേക്കാള്‍ നല്ലത് ഗൃഹ ഭരണം തന്നെ .നല്ല ഒരു അമ്മയാവാനോ ,ഭാര്യ ആവാനോ കഴിയാതെ സമ്പത്തു നേടിയിട്ടു എന്തു കാര്യം . തുടരുക ,ആശംസകള്‍ ..

ReplyDeleteഞാനും യോജിക്കുന്നു
ReplyDeleteYes....well said..
ReplyDeleteനല്ല ലേഖനം. ചില വിയോജിപ്പുകൾ രേഖപ്പെടുത്തട്ടെ! ജോലി വെറും സാമ്പത്തിക ആവശ്യത്തിനു മാത്രമായി കാണുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. നാലും അഞ്ചും വർഷം ഒരുപാട് ബുദ്ധിമുട്ടിപ്പഠിച്ച്, പരീക്ഷയെഴുതിപാസായിട്ട് ഒരു ജോലി ചെയ്യാനാഗ്രഹിക്കുന്നവരെ, തടയുന്നതിൽ അർത്ഥമില്ല.
ReplyDeleteഎന്റെ മതാപിതാക്കൾ ജോലിക്കാരായിരുന്നു. ചെറുപ്പകാലത്ത് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സ്കൂൾ വിട്ട് വരുമ്പോൾ ഉമ്മ വീട്ടിലുണ്ടാവണെ എന്നായിരുന്നു. ഞങ്ങൾ അഞ്ചംഗ കുടുംബത്തിനു പുറമെ മറ്റൊരു ആറംഗ കുടുംബത്തിന്റെ കൂടി പൂർണ്ണ ചുമതലയുള്ളപ്പോൾ രണ്ടറ്റം മുട്ടിക്കാൻ വേറെ വഴിയില്ല എന്ന് ഞങ്ങളെപ്പറഞ്ഞു ബോധിപ്പിച്ച ഉമ്മ, റിട്ടയർ ചെയ്യുന്നതിന്റെ മൂന്ന് വർഷം മുമ്പ് ഒരു വർഷം ലീവെടുത്ത് വീട്ടിലിരുന്നു. ആ ഒരു വർഷം ഞങ്ങളുടെ ജീവിതത്തിലെ മറ്റേതൊരു വർഷത്തെയും പോലെയായിരുന്നു. ഐക്യത്തിനോ ഭദ്രതക്കോ ഒരു വ്യത്യാസവും കണ്ടില്ല! ആഴ്ചയിലൊരു ദിവസം ഉമ്മക്ക് അടുക്കള ലീവ് കൊടുക്കുന്ന പതിവ് വീട്ടിൽ പണ്ടേ ഉണ്ട്. അതുകൊണ്ട തന്നെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വന്തമായി ചോറും കറിയും വെക്കാനും ചപ്പാത്തിയുണ്ടാക്കാനും മീൻ മുറിക്കാനും ഞങ്ങളെ വാപ്പ പരിശീലിപ്പിച്ചിരുന്നു. എത്ര ആസ്വദിച്ചാണെന്നോ ഞങ്ങളന്ന് ഓരോ വീട്ടുകാര്യങ്ങളും ചെയ്തിരുന്നത്! ഇന്ന് വർഷങ്ങൾക്ക് ശേഷം അവധിക്ക് നാട്ടിലെത്തിയാലും തേങ്ങ് ചിരകലും കോഴി വൃത്തിയാക്കലുമൊക്കെ ആൺകുട്ടിയുടെയും വാപ്പയുടെയുമൊക്കെ ജോലിയാണ്.
കുടുംബഭദ്രതയുടെ കാര്യത്തിൽ ആശങ്കയുള്ളവർ സ്ത്രീകളെ വീട്ടിൽ നിർത്തട്ടെ അല്ലാത്തവർ സ്ത്രീകൾക്കിക്ഷ്ടമാണെങ്കിൽ ജോലി ചെയാനനുവദിക്കട്ടെ. സമയം പോയി. ഭാര്യ ജോലിയിലാണ്. പോയി പിക്ക് ചെയ്യണം!!
ആണിനും പെണ്ണിനും അവരവരുടേതായ ഉത്തരവാദിതങ്ങളുണ്ട് എന്നര്‍ത്ഥം. സ്ത്രീ ജോലിക്ക് പോകേണ്ട എന്നതില്‍ ശരിയുണ്ടാകാം ശരിയില്ലായ്മായുമുണ്ടാകാം. ആലോചിച്ചു നോക്കൂ, ഒരു ലേഡി ഡോക്ടര്‍., അവരെ ഒരു സര്‍ക്കാര്‍ പഠിപ്പിച്ചത് മറ്റനേകം പേര്‍ക്ക് നല്‍കാത്ത സബ്സിഡികളും സ്കോളര്‍ഷിപ്പുകളും നല്‍കിയാണ്. ഒരാളുടെ അവസരം ഇല്ലായ്മ ചെയ്ത് അവര്‍ പഠിച്ചത് വീട്ടിലിരിക്കാനാണോ? അങ്ങനെയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അവരില്‍ നിന്ന് സര്‍ക്കാര്‍ കാശ് തിരിച്ചു പിടിക്കേണ്ടതുണ്ട്. മറിച്ച് അവര്‍ രംഗത്ത് തുടരുകയാണെങ്കില്‍ എത്ര പേര്‍ക്ക് ആരോഗ്യ വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കും? അതൊരു സാമൂഹ്യ സേവനം കൂടിയല്ലേ? ഒരു സ്ത്രീ രോഗിക്ക് പുരുഷ ഡോക്ടറുടെ അടുത്ത് ഇടപെടുന്നതിനേക്കാള്‍ സ്വതന്ത്രമായി ലേഡി ഡോക്ടറുമായി രോഗവിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലേ? അന്‍വര്‍ ഷഫീഖിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു
ReplyDeleteജോലി ചെയ്യാന്‍ യോഗ്യത നേടിയ ഒരു ഭാര്യ ജോലിക്ക് പോകേണ്ട എന്ന് പറയുന്നതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ പറ്റുന്നില്ല.ജീവിതത്തിന്റെ തുടക്ക കാലത്ത് കുട്ടികളെ നോക്കല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കാണും. പക്ഷേ കുട്ടികള്‍ മുതിര്‍ന്നു കഴിഞ്ഞും ജീവിതം അങ്ങനെ കിടക്കുമല്ലോ ബോറടിച്ച്. ഭാര്യ ജോലിക്ക് പോകണോ വേണ്ടയോ എന്നത് ഭാര്യയും ഭര്‍ത്താവും മാത്രം ചേര്‍ന്ന എടുക്കേണ്ട ഒരു തീരുമാനം ആണ്. അതിങ്ങനെ പൊതുവായി പറയേണ്ട കാര്യമല്ല. സാമ്പത്തിക ഭദ്രത ഉള്ളവര്‍ക്ക് ഭാര്യയുടെ ജോലി ഒരു വിഷയമല്ലായിരിക്കും. പക്ഷേ എല്ലാവര്ക്കും അങ്ങനെ ആയിരിക്കണം എന്നില്ല.
ReplyDeleteഇത് വായിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. . . മാടിനെപ്പോലെ വീട്ടില്‍ പണിയെടുത്താലും ഈ പറഞ്ഞ അംഗീകാരങ്ങള്‍ പോയിട്ട് 'പാവം'എന്നൊരു ലേബല്‍ പോലും കിട്ടില്ല.ജോലിക്ക് പോയി സമ്പാദിക്കുക എന്നത് മാത്രമാണോ ലക്‌ഷ്യം? ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന് വേവലാതിപ്പെടുന്നവരെ കണ്ടിട്ടുണ്ട് ,മറിച്ചു ചിന്തിക്കുന്നവര്‍ തീരെ കുറവേ കാണൂ. ജീവിതത്തില്‍ പ്രതിസന്ധികള്‍ ആര്‍ക്കും വരാം.അപ്പോഴൊക്കെയെ മനസ്സിലാകൂ ജോലി എന്ന ഘടകം നല്‍കുന്ന മാനസികവും സാമ്പത്തികവുമായ ബലം.വയസു കാലത്ത് മക്കളൊന്നും നോക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത കാലമാണ്.(അത് അവരെ വളര്‍ത്തിയതിന്റെ കുറ്റമാണെന്ന് ചിന്തിക്കെണ്ടാ., കാലത്തിന്റെ വിശേഷം ആണ്).സര്‍ക്കാര്‍ തരുന്ന പെന്‍ഷന്‍ ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്നവര്‍ എത്രയധികം.പുരുഷനേക്കാള്‍ കൂടിയതോ കുറഞ്ഞതോ സ്ഥാനം എന്നുള്ള ചിന്തയൊന്നും സ്ത്രീകളുടെ മനസ്സില്‍ പോലും വരണമെന്നില്ല. തനിക്കൊരു മകളുണ്ടെങ്കില്‍ അവള്‍ക്ക് ഒരു ജോലി നേടാന്‍ കഴിയണം എന്നുള്ളത് ഏതൊരു അച്ഛനമ്മമാരുടെയും ആഗ്രഹം ആകും.
ReplyDeleteഅഭിപ്രായം വിഷമിപ്പിചെന്കില്‍ ക്ഷമിക്കുക,പക്ഷെ പറയാതെ പോകാന്‍ കഴിയുന്നില്ല...
കുറെ കാര്യങ്ങള്‍ മനസ്സിലായി ..നല്ല പോസ്റ്റ്
ReplyDeleteഖുര്‍ആന്‍ പറയുന്നു 'പുരുഷന്‍ സംരക്ഷിക്കണം സ്ത്രീയെ' എന്ന്. സ്ത്രീ ബലഹീന ആയതിലല്ല അതവള്‍ക്ക് നല്‍കിയ അംഗീകാരം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബലഹീനര്‍ ആയതുകൊണ്ട് ആണോ മന്ത്രിമാര്‍ക്കും രാജാക്കന്മാര്‍ക്കും സംരക്ഷണം നല്‍കുന്നത്. അല്ല മറിച്ച് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നിറഞ്ഞ ജോലികള്‍ ഉണ്ടെന്നു നാം മനസിലാക്കുന്നു. വളരെ നന്നായിട്ടുണ്ട്
ReplyDelete