Showing posts with label നേര്‍ചീന്ത്. Show all posts
Showing posts with label നേര്‍ചീന്ത്. Show all posts
Thursday, July 7, 2016
Sunday, June 5, 2016
ഗുണ്ട

യുദ്ധം നടക്കുകയാണ്.. കൊടും യുദ്ധം..
ആര്‍പ്പുവിളികള്‍, ആക്രോശങ്ങള്‍, ചീത്തവിളികള്‍, തള്ളാസിനു പ്രാണവേദന മോള്‍സിനു വീണവായന.. ഇരു പക്ഷവും വിട്ടുകൊടുക്കുന്നില്ല..
ആരു ജയിക്കും ആരു തോല്‍ക്കും എന്നുള്ളത് നമ്മുടെ വിഷയമല്ല.. ആരു ജയിച്ചാലും തോറ്റവര്‍ മ്മടെ മെക്കട്ട് കേറാന്‍ വരും.. അതാ ശീലം, മാറ്റം പ്രതീക്ഷിക്കുന്നില്ല..
Wednesday, April 9, 2014
Friday, February 15, 2013
സുഖവാസം
ഒന്നാം ഭാഗം: ആതുരാലയം ഇവിടെ വായിക്കാംറോഡില് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ജോ നല്ല ഉത്സാഹവതിയായി കാണപ്പെട്ടു. മിഠായി വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ് കുറച്ചു പിണങ്ങി കരഞ്ഞു..
പത്തു മിനുറ്റ് ദൂരത്തില്‍ ആയിരുന്നു എങ്കിലും അരമണിക്കൂര്‍ എടുത്തു ഹോസ്പിറ്റലില്‍ എത്തിപ്പെടാന്‍..
ഇടുങ്ങിയ റോഡുകള്‍ക്കിടയില്‍ ഒരു വലിയ ആശുപത്രി.. കാര്യമായ ഒച്ച അനക്കം ഇല്ലാതെ, ഉറക്കംതൂങ്ങി അങ്ങനെ ഞങ്ങളെയും കാത്ത്..
Tuesday, February 12, 2013
ഇന്‍ഷുറന്‍സ്
ഒന്നാം ഭാഗം: ആതുരാലയം ഇവിടെ വായിക്കാംകൌണ്ടറിലേ കശപിശക്ക് ശേഷം കേസ് ഫയലുമായി ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ജോയേ തൂക്കി നോക്കിയിരുന്നു..
പതിനഞ്ചു കിലോയില്‍ നിന്നും അവള്‍ പതിനൊന്ന് കിലോ ആയിരിക്കുന്നു. സൗമ്യ സിസ്റ്റര്‍ ജോയുടേ കൈകളില്‍ IV കൊടുക്കാന്‍ പിഐവി ലൈന്‍ (സ്ഥിരമായി ഘടിപ്പിക്കുന്ന സൂചി) പിടിപ്പിക്കുന്ന, ജോ വേദന കൊണ്ടു അലമുറയിട്ട് അവരെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നു.
സൗമ്യ സിസ്റ്റര്‍ ഞങ്ങളെ ഒരു വാര്‍ഡിലേക്ക് മാറ്റി. പിഐവി ലൈനിലൂടെ എന്തോ ഇന്‍ജക്ഷന്‍ നല്‍കി കൂടെ IV ഡ്രിപ്പ് കൊടുക്കാന്‍ ആരംഭിച്ചു.. 'ഇത് തീരുമ്പോഴെക്ക് പീഡിയാട്രിഷന്‍ ഡോക്ടര്‍ അനിത വരും അവര്‍ കണ്ടിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം..' സൗമ്യ സിസ്റ്റര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
Monday, February 11, 2013
ആതുരാലയം
അവളെ വാരിയെടുത്ത് ഞാന്‍ വാഹനത്തില്‍ കയറുമ്പോള്‍ ജോ പഴന്തുണി പോലെ എന്‍റെ കൈകളില്‍ കുഴഞ്ഞു കിടന്നു. അവളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു, അവളുടെ ശരീരത്തില്‍ എല്ലുകള്‍ ഇല്ല എന്നെനിക്കു തോന്നി, കഴുത്ത് താഴേക്ക് തൂങ്ങിക്കിടന്നു, ശരീരം അപ്പോഴും ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.മൂന്ന് ദിവസം മുന്‍പാണ് അവള്‍ക്ക് ചര്‍ദ്ദി തുടങ്ങിയത്, സുഖമില്ലാതെ കിടക്കുന്ന ഒരു ബന്ധുവിനെ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കുട്ടിയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാവണം. എല്ലായിടത്തും ഉണ്ട്, ചര്‍ദ്ദിയും വയറിളക്കവും, പനിയും..
ഒറ്റ ദിവസം കൊണ്ടു ജോ മെലിഞ്ഞു, അവള്‍ ഒന്നും കഴിക്കാന്‍ കൂട്ടാക്കാതെയായി, എന്തെങ്കിലും നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍ അത് അകത്തെത്തുന്നതിനു മുന്‍പേ ഉള്ളില്‍ ഉള്ളതെല്ലാം ഇങ്ങ് പുറത്ത് വരും, കൂടേ പൊള്ളുന്ന പനിയും, വൈകാതെ വയറിളക്കവും തുടങ്ങി.
Saturday, February 9, 2013
തനിയെ
എന്‍റെ നേരേ മുന്നില്‍ ആണ് അവള്‍ കിടന്നിരുന്നത്. ഏകദേശം രണ്ടു വയസ്സു കാണും.. എന്‍റെ ജോയുടെ പ്രായം..!എന്‍റെ വീടിനു മുന്നില്‍ ഒരു വലിയ പള്ളിയാണ്. ദിനം രണ്ടോ മൂന്നോ തവണ പള്ളി എന്നെ, ഞാന്‍ എന്‍റെ അന്ത്യത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് ഓര്‍മ്മിപ്പിക്കും.
ചില ദിനങ്ങളില്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ ഉണ്ടാവും നമസ്കരിക്കാന്‍. പള്ളിയിലേക്ക് മൃതദേഹങ്ങള്‍ പുറകുവശത്തെ വാതിലിലൂടെ കൊണ്ടു വന്നു കിടത്തും. നമസ്കരിക്കുന്നതിനു മുന്‍പ് മുന്‍വാതില്‍ തുറക്കുമ്പോള്‍ മാത്രമാണ് മൃതദേഹം നമ്മള്‍ കാണുന്നത്.
Tuesday, February 5, 2013
ഗോള്‍ഡ് മെഡലിസ്റ്റ്
എന്നാല്‍ ഇറങ്ങാം..നില്ല് നില്ല് ഒരുത്തന്‍ കൂടി വരാനുണ്ട്..
ഇനിയാരാ..
ഇപ്പൊ വരും, ഒന്ന് ക്ഷമി..
ദാ വരുന്നുണ്ട്..
അവന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു
ഡാ നിന്‍റെ ഫോണ്‍നമ്പര്‍ എത്രയാ, ആവശ്യമുള്ളപ്പോള്‍ നിന്നെ കിട്ടില്ല..
അവന്‍ നമ്പര്‍ പറഞ്ഞു തന്നു, ഞാന്‍ അത് ഫോണില്‍ അടിച്ചു, ഇനിയാണ് പ്രശ്നം..
Saturday, November 24, 2012
സുനാമി

മുഹറം ഒന്‍പത്, 16 നവംബര്‍ 2012.
വൈകീട്ട് നാലുമണിയോടെയാണ് ചെറുതായി മഴ തുടങ്ങിയത്. നാട്ടില്‍ റോഡ് നനയാന്‍ ഉള്ള മഴ പെയ്തുകാണും, പക്ഷെ ഇവിടെ ജിദ്ദയില്‍ അത് തന്നെ ധാരാളം, റോഡില്‍ എങ്ങും വെള്ളംകയറി, ട്രാഫിക് പലയിടത്തും ബ്ലോക്ക് ആയി.
അടുപ്പിച്ച് മൂന്ന് മണിക്കൂര്‍ മഴപെയ്താല്‍ മൂന്ന് ദിവസം ലീവ് കിട്ടും, ഒരു മണിക്കൂറിനു ഒരു ദിവസം എന്ന കണക്കിലാ ലീവ്. തമാശയല്ല, വെള്ളപ്പൊക്കം ആവും ഒരുമണിക്കൂര്‍ മഴപെയ്താല്‍, നിറയെ മരണങ്ങള്‍, അപകടങ്ങള്‍. പക്ഷെ അത്രയൊന്നും പെയ്തില്ല, ഏതാനും മിനുട്ടുകള്‍ മാത്രം.
Saturday, October 6, 2012
പിതാവിന്‍റെ ഒമര്‍
ഒമര്‍ - എന്നേക്കാള്‍ പത്ത് വയസ്സെങ്കിലും പ്രായം കുറഞ്ഞവന്‍, എന്നേക്കാള്‍ പത്ത് വയസ്സിന്റെ എങ്കിലും ലോകപരിചയം കൂടുതല്‍ കൈമുതലായുള്ളവന്‍. ഒമറിനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ ആര്‍ക്കുമാവില്ല.സൗദി, സൗഭാഗ്യങ്ങളുടെ മടിത്തട്ടില്‍ വളര്‍ന്നവന്‍, ഒരു നിയമസഭാ മെമ്പറുടെ പുത്രന്‍ - എങ്കിലും പെരുമാറ്റം തനിത്തങ്കം, ആരോടും ബ്രദര്‍ എന്ന് പറഞ്ഞേ എന്തും അവശ്യപ്പെടൂ. ആര്‍ക്കും അവനാല്‍ കഴിയുന്ന എല്ലാ സഹായവും ഓടി നടന്ന് ചെയ്തുകൊടുക്കും. ആരോടും വലിപ്പചെറുപ്പമില്ല എല്ലാവരോടും ചിരിച്ച് സ്നേഹത്തില്‍..
സൗദിക്കും അല്ലാത്തവനും എല്ലാം അവന്‍ പ്രിയപ്പെട്ടവന്‍ തന്നെ. ജോലിയിലും വളരെ ഉഷാര്‍. ഞങ്ങളുടെ കൂടെ ഒന്നും ജോലി ചെയ്യേണ്ട കക്ഷി അല്ല, പക്ഷെ അവന്‍റെ പിതാവ് അദ്ദേഹത്തിന്റെ പിടിപാട് ഉപയോഗിക്കാന്‍ അനുവദിക്കില്ലായിരുന്നു, ഇപ്പോള്‍ അതില്ലാതെ വളരാം എന്ന് അവനും ഉറപ്പാണ്.
Monday, October 1, 2012
അവള്‍
അവള് സുന്ദരിയാണോ എന്ന് ചോദിച്ചാല്‍.. അറിയില്ല. എനിക്കവളെ കണ്ടൂടാ, അസിക്ക് തീരെ പിടിക്കില്ല, പറഞ്ഞിട്ടെന്താ കാര്യം അവള്‍ക്കെന്നോട് ഇഷ്ടാണ്, എന്ത് പറഞ്ഞാലും അവള്‍ വിട്ടു പോവില്ല.ഞാന്‍ പല പണിയും നോക്കി, നുള്ളി വേദനിപ്പിച്ച് നോക്കി, വളച്ച് ഒടിച്ചു നോക്കി, സൂചി കൊണ്ട് കുത്തി നോക്കി, കരഞ്ഞ് കാലു പിടിച്ചു നോക്കി, ഞാന്‍ വല്ലാതെ സീരിയസ് ആവുന്നു എന്ന് കണ്ടാല്‍ അവള്‍ ഒന്ന് പിന്‍വാങ്ങും, ദൂരെ ഒന്നും പോവില്ല, അടുത്ത് തന്നെ ഉണ്ടാവും, കണ്ണില്‍ പെടാതെ ഒളിക്കാന്‍ അവള്‍ക്ക് നല്ല കഴിവാണ്.
എപ്പോഴെങ്കിലും സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ എന്‍റെ ചെവിയില്‍ അവള്‍ കൊഞ്ചലോടെ മന്ത്രിക്കും 'മരിക്കോളം ഞാനും കൂടെണ്ടാവും..'. അത് കേള്‍ക്കുമ്പോള്‍ ദേഷ്യവും സങ്കടവും വന്ന് ഞാന്‍ മൌനിയാവും എന്‍റെ മൌനം ഞാന്‍ അറിയുന്നതിന് മുന്‍പ് തന്നെ അസി അറിയും, 'പിന്നേം വന്നൂല്ലേ..' കൂടുതല്‍ ഒന്നും അവള്‍ പറയില്ല. ഞങ്ങള്‍ക്കറിയാം എന്നേം കൊണ്ടേ ഇവള്‍ പോവൂ..
Saturday, March 17, 2012
മരണത്തിന്‍റെ നിറം
'എല്ലാവരും ഒന്ന് പുറത്തേക്ക് നിന്നെ.. പ്ലീസ്' സിസ്റ്റര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.
മടിച്ചു മടിച്ച് എന്‍റെ സഹോദരി ഐസിയു വില്‍നിന്നും പുറത്തിറങ്ങി.
'ദയവു ചെയ്തു പുറത്തു നില്‍ക്കൂ, ഞങ്ങള്‍ക്ക് കുറച്ച് പ്രൊസീജര്‍ ഉണ്ട്' അവര്‍ എന്നോട് വീണ്ടും നിര്‍ബന്ധിച്ചു.
'ക്ഷമിക്കണം എനിക്കിറങ്ങാന്‍ ആവില്ല, നിങ്ങളുടെ പ്രൊസീജര്‍ എന്‍റെ മുന്നില്‍ വെച്ചു ചെയ്യാം, സഹായം വേണമെങ്കില്‍ എന്നോട് പറയാം..' എനിക്കേറ്റവും പ്രിയപ്പെട്ട ആ ശരീരം ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

Sunday, March 11, 2012
എസ്റ്റൂന്‍റെ ഒരു പുളി
വേണം എനിക്കും ഒരു എസ്ടു എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ആ പോസ്റ്റ് വായിക്കാത്തവര്‍ ആദ്യം അതിവിടെ വായിക്കുക..
2011 ലെ ഏറ്റവും നല്ല ഫോണ്‍ ആയി GSMA ഗാലക്സി എസ്റ്റൂവിനെ തിരഞ്ഞെടുത്തു. വെറുതെയല്ല ഇത്രയും കാലം എസ്റ്റൂ എന്നെ കൊതിപ്പിച്ചത്.
ഇനി വാങ്ങിക്കാന്‍ വൈകണ്ട.. എന്താ മാര്‍ക്കറ്റ് പ്രൈസ് എന്ന് ജരീറിന്റെ സൈറ്റില്‍ പോയി നോക്കിയപ്പോള്‍ അവിടെ അതാ മറ്റൊരു നല്ല ഓഫര്‍. ഒരു i5 (ഐഫൈവ്) ലാപ്ടോപിന്റെ കൂടെ ഒരു ഗാലക്സി വൈ ഫോണും മറ്റ് ആറു സമ്മാനങ്ങളും 2700 റിയാലിന്.
ഈ കോണ്‍ഫിഗറേഷന്‍ ഉള്ള ഒരു മാതിരി എല്ലാ ലാപ്ടോപ്പിനും ഏകദേശം ഈ വില വരുന്നുണ്ട്. അതായത് സമ്മാനങ്ങള്‍ മുക്കാലും ശരിക്കും ഫ്രീ ആണെന്ന് ചുരുക്കം.
Tuesday, February 21, 2012
അറബിക്കഥയിലെ രാജകുമാരി
എങ്ങനെ ഉണ്ടെടോ തന്‍റെ പുതിയ ജോലി
ഓ അതെല്ലാം നല്ല ഉഷാറാ യൂണിവേര്‍സിറ്റി അല്ലെ പണി കാര്യമായി ഒന്നുമില്ല, നല്ല സുഖമാ.
നീ എന്താ ഈ നേരത്ത് ഇവിടെ
അത് പിന്നെ ഞാന്‍ ലീവിലാണ് ഒരാഴ്ച്ചക്ക് കുറച്ചു പേപ്പര്‍സ് എല്ലാം ശരിയാക്കാന്‍ ഉണ്ട്.
എന്‍റെ കൂട്ടുകാരന്‍ ആണവന്‍, കൂടെ ജോലി ചെയ്തിരുന്നവന്‍, നല്ല ഒരു സൗദി പയ്യന്‍, ഈ അടുത്താണ് മറ്റൊരു നല്ല ജോലി അവനു കിട്ടിയപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞത്.

Wednesday, February 1, 2012
താഴേക്ക് നോക്കാത്തവര്‍
"മീന്‍ കനംകുറച്ച് അരിയണം.." അവന് മനസ്സില്‍ ആകാന്‍ ആഗ്യംത്തിലൂടെയും, മുറി ഹിന്ദിയിലും മറ്റും ഞാന്‍ അവതരിപ്പിച്ചു. ഈ ബംഗാളിയോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, വലിയ മുട്ടന്‍ കഷ്ണങ്ങള്‍ ആക്കി നുറുക്കി തരും, മീനിന്‍റെ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല, അമ്മാതിരി സൈസ്.
പൊരിച്ചു തിന്നാന്‍ ഒരു രസവും കാണില്ല, വലിയ മീനുകള്‍ വീട്ടിലെ കത്തിയില്‍ ഒന്നും പിടി തരില്ല അതാ കാര്യമൊന്നുമില്ലെങ്കിലും ഇവന്മാരോടു സോപ്പ് ഇടുന്നത്. മുറിച്ചു കഴിഞ്ഞാല്‍ അവന്‍ ഡീസന്റ് ആയി കൈ നീട്ടും. ഒരു റിയാല്‍ കൊടുത്താല്‍ അവന്‍റെ ദഹിപ്പിക്കുന്ന ആ നോട്ടത്തില്‍ നമ്മുടെ മീന്‍ പാതി വെന്തു പോവും.

Tuesday, December 27, 2011
സ്വര്‍ഗ്ഗകന്യകമാരുടെ നേതാക്കള്‍
ഫാത്തിമ ടീച്ചര്‍ വിഷയം എടുക്കുമ്പോള്‍ തന്നെ മനസ്സില്‍ കരുതി. ഇന്ന് ക്ലാസ്സ് നടക്കുന്നത് കണ്ടു തന്നെ അറിയണം. പരലോകം ആണ് വിഷയം. പരലോകത്ത് എന്തെല്ലാം കാണും എന്ന് എല്ലാര്‍ക്കും അറിയണം.
നമ്മുടെ കണ്ണുകള്‍ക്കും, ചിന്തകള്‍ക്കും അപ്രാപ്യമായ അനുഭവങ്ങള്‍ ആണ് നമ്മെ കാത്തിരിക്കുന്നത് എന്ന് പറഞ്ഞാല്‍ ആര്‍ക്കും അത് ഉള്‍കൊള്ളാന്‍ ആവുന്നില്ല.
എല്ലാവര്‍ക്കും ഭൂമിയില്‍ ഉള്ള സൌകര്യങ്ങള്‍ അളവുകോല്‍ ആയിട്ട് അളക്കണം സ്വര്‍ഗ്ഗത്തില്‍ ഉള്ളവയെയും. 'ഇന്നിനി എന്തൊക്കെ സംശയങ്ങള്‍ ആണാവോ' ടീച്ചര്‍ മനസ്സില്‍ പറഞ്ഞു.

Thursday, June 9, 2011
Look in his eyes
"When you take a pilgrim ensure that you try to fulfill all their needs, if you cannot, call someone who can" said the trainer to the group. "You will regret it if you do not, it will come back and haunt you, I know it cause I did not attempt it once" he continued. Those two lines echo in my mind even today. I failed to apply it and I may regret about it all my life. I was attending the Hajj volunteer class to help Hajjis of 2010.
I went to Hajj with my Wife during 2009. We left our children in our friends place. It was raining when we climbed the bus and it rained heavily in Mina. It almost drenched my bed since I was positioned near to the entrance of the tent. Unknown to us at that time was the fact that Jeddah was flooding resulting in many deaths. By the grace of God Hajj was peaceful.
Monday, May 16, 2011
Tuesday, April 12, 2011
Free Drive
The man was waving his hand and looked very desperate. I slowed down the car, rolled down my window and he asked me in Arabic if I go to placeA.
I am not good in Arabic barely know few words and since I have a gold fish memory I hardly know the name of more than five places in this city. I told him that I am going to placeB and I do not know where placeA is. He requested if I can give him a ride.
That is actually against the rules here also its not safe too. U never know the background of the guest. The police if caught you will assume that u r running a private taxi which is illegal. But saying no to a desperate face is something I need to practice more.
I nod and he hops in, we Salam each other and he immediately introduces himself.

Friday, April 8, 2011
മനസാക്ഷി ഉള്ളവര്‍
കുറച്ചു വര്‍ഷം മുന്‍പ് നടന്ന കഥയാണ്, ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുന്ന സമയം, ഒരു മലയാള പത്രത്തില്‍ ഒരു പരസ്യം കണ്ടു. "മനസാക്ഷി ഉള്ളവരെ ഇതിലെ" എന്നായിരുന്നു തലക്കെട്ട്. ഒരു കുടുംബം നിരാലംബരായിരിക്കുന്നു ഭര്‍ത്താവിന്റെ മരണത്തോടെ.
അവര്‍ താമസിക്കുന്നത് റയില്‍വേ ലൈനിന്‍റെ സമീപത്തെ പുറമ്പോക്കില്‍ ആണ്, ഉമ്മ രോഗിയും, മക്കള്‍ പഠിക്കുകയും ആണ്. ഒരു വരുമാനവും ഇല്ല.. സ്ഥലത്തെ കുറച്ചു പ്രമാണിമാര്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ എല്ലാം വെച്ചു കൊടുത്ത പരസ്യം.
ഒരു ചെട്ടകുടിലിന്റെ മുന്നില്‍ നില്‍ക്കുന്ന കുടുംബം, 'കണ്ടാല്‍ ആരുടേയും കരള്‍ അലിയും' എന്നും എഴുതിയിട്ടുണ്ട്.
Subscribe to:
Posts (Atom)

.jpg)

.jpg)