Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Sunday, March 30, 2014

സ്വര്‍ഗ്ഗാവകാശി

സുന്ദരന്‍, ലോലഹൃദയന്‍, നിഷ്കളങ്കന്‍, നിര്‍മലന്‍, കരിക്കിന്‍ വെള്ളം പോലെ ശുദ്ധന്‍..

ആര്..

ഈ ഞാന്‍.. അല്ലാതാരാ..

എന്ന് വെച്ച് ലവളുമാരൊന്നും അങ്ങനല്ലട്ടോ..

ലവളുമാര്‍.. എന്നുവെച്ചാ‍ല്‍..

Tuesday, November 27, 2012

തൂക്കിഫിക്കേഷന്‍

അവന്‍: അറിഞ്ഞില്ലേ ലവനെ തൂക്കി.
മറ്റവന്‍: ഇതുപോലെയുള്ള പര നാറികളെ ഒരു നാലു വട്ടമെങ്കിലും തൂക്കണം.. ഒരു തെറ്റും ചെയ്യാത്ത പാവം ജനങ്ങളെ കൊല്ലുന്ന അവന്റെ മറ്റെലെ ഒരു ജിഹാദ്..
ശ്രീമാന്‍: പക്ഷെ രാജ്യത്തെ പ്രധാനമന്ത്രിയോ അങ്ങേരെ മുതലാളിച്ചിയോ അറിയാതെ ഇത്ര വലിയ ഒരു സംഭവം നടന്നതില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ?


ഇവള്‍: പറ്റിക്കാന്നെയ്‌.. ലവന്‍ ശരിക്കും മരിച്ചത് പനിപിടിച്ചിട്ടാ.. കൊല്ലാന്‍ വച്ചത് ചത്തു എന്ന് നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ..അതുകൊണ്ട് ആരും കാണാതെ ബോഡി ഒന്നൂടെ തൂക്കി.....അവരും ഹാപ്പി....നമ്മളും ഹാപ്പി..എല്ലാരും ഹാപ്പീ

Saturday, November 24, 2012

സുനാമി


മുഹറം ഒന്‍പത്, 16 നവംബര്‍ 2012.

വൈകീട്ട് നാലുമണിയോടെയാണ് ചെറുതായി മഴ തുടങ്ങിയത്‌. നാട്ടില്‍ റോഡ്‌ നനയാന്‍ ഉള്ള മഴ പെയ്തുകാണും, പക്ഷെ ഇവിടെ ജിദ്ദയില്‍ അത് തന്നെ ധാരാളം, റോഡില്‍ എങ്ങും വെള്ളംകയറി, ട്രാഫിക്‌ പലയിടത്തും ബ്ലോക്ക്‌ ആയി.

അടുപ്പിച്ച് മൂന്ന് മണിക്കൂര്‍ മഴപെയ്താല്‍ മൂന്ന് ദിവസം ലീവ് കിട്ടും, ഒരു മണിക്കൂറിനു ഒരു ദിവസം എന്ന കണക്കിലാ ലീവ്‌. തമാശയല്ല, വെള്ളപ്പൊക്കം ആവും ഒരുമണിക്കൂര്‍ മഴപെയ്താല്‍, നിറയെ മരണങ്ങള്‍, അപകടങ്ങള്‍. പക്ഷെ അത്രയൊന്നും പെയ്തില്ല, ഏതാനും മിനുട്ടുകള്‍ മാത്രം.

Monday, October 15, 2012

ഐക്യമത്യം മഹാ ചൊറ

ഈ പെണ്‍വര്‍ഗ്ഗങ്ങളെ കൊണ്ട് ഞാന്‍ വശംകെട്ടു കഴിയുകയാണ്. ഒരു ഭാഗത്ത് അവളും രണ്ടു പെണ്‍മക്കളും മറുഭാഗത്ത് ഞാനും എന്‍റെ രണ്ടു ആണ്‍മക്കളും, ഒറ്റ നോട്ടത്തില്‍ സമാസമം ആണെന്ന് തോന്നും പക്ഷെ കാര്യങ്ങളുടെ കിടപ്പ് അങ്ങനല്ല.

എന്‍റെ മൂത്ത മകന്‍ ചേരിചേരാ നയം ആണ്, രണ്ടാമത്തവന് അവന്‍റെ ഉപ്പ കഴിഞ്ഞേ എന്തും ഉള്ളൂ എങ്കിലും അസിയോട് അവനൊരു പൊക്കിള്‍ക്കൊടി കടപ്പാടുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു പെണ്ണുങ്ങളുടെ ഇടയില്‍ ഞാന്‍ സഹനത്തിന്റെ ഉത്തമ ഉദാഹരണമായി കഴിഞ്ഞു പോവുകയാണ്.!

Tuesday, August 21, 2012

പെമ്പിള്ളേരെ വളയ്ക്കാന്‍ പതിനൊന്ന് വഴികള്‍


സത്യത്തില്‍ ഒരുപാട് പെണ്ണുങ്ങളെ ഒന്നും ഞാന്‍ വളച്ചിട്ടില്ല, എന്‍റെ മുഖം കണ്ടാല്‍ അറിയാം, ഞാന്‍ പക്കാ ഡീസന്റ്‌ പാര്‍ട്ടിയാണ്..! 

ഞാന്‍ പറയുന്നത് സ്വന്തം പെണ്ണിനെ വളയ്ക്കുന്നതിനെ കുറിച്ചാണ് അങ്ങനെ പറഞ്ഞാലും ശരിയാകില്ല പെണ്ണിനെ കെട്ടിയ ഉടനെ എങ്ങനെ വളയ്ക്കാം എന്നതിനെക്കുറിച്ച് ആണ്, കാരണം അപ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും അവളെ വളയ്ക്കാന്‍ കഴിയൂ 

അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ പാറയില്‍ കൊത്തിയതാ നിങ്ങളല്ല നിങ്ങടെ അപ്പൂപ്പന്‍ വിചാരിച്ചാല്‍ വളയില്ല. വളയ്ക്കാന്‍ തുടങ്ങുന്നതിനു  മുന്‍പ്‌ നമുക്കൊരു കഥയാവാം..

Monday, July 23, 2012

അപ്പൊ അതാണ്‌ ഡൈനിംഗ്..

സമയം ഏകദേശം വൈകീട്ട് എട്ടു മണിയെങ്കിലും ആയി കാണും. സൂര്യന്‍ ഇപ്പോഴും നാട്ടിലെ മൂന്നുകാരന്‍റെ യൌവ്വനത്തിന്റെ തുടിപ്പുമായി തിളങ്ങി നില്‍ക്കുന്നു. നെതെര്‍ലാന്‍ഡില്‍ അങ്ങനെയാണ് വൈകീട്ട് ഒന്‍പത് മണിക്കെല്ലാം ആണ് സൂര്യന്‍ ചന്ദ്രന് വഴിമാറിക്കൊടുക്കുക. പകലിന് ഒരുപാട് നീളം കൂടുതല്‍ ആണ്. ഞങ്ങള്‍ മൂന്ന് പേര്‍ ഞാനും, ഒമറും, അലാ മറിയും അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 

'ഇന്ന് നമുക്കൊരു ഫ്രഞ്ച് ഡിന്നര്‍ ആയാലോ..' അഭിപ്രായം ഒമറിന്റെതാണ്, വേണ്ടാ നമുക്ക് പിസ്സ മതി അലാ പറഞ്ഞു. അവന് പിസ്സയെക്കാള്‍ അത് സെര്‍വ് ചെയ്യന്ന സുന്ദരിയേ കാണാന്‍ ആണ്, അവളെ നോക്കിയിരുന്നാല്‍ താനേ പിസ്സക്ക് രുചി കൂടും.

Monday, July 16, 2012

വെറുതെ ഒരു എസ്റ്റൂ

ലേഖകന്‍ ഒരു ഗ്യാലക്സി എസ്റ്റൂ വാങ്ങാന്‍ ദാഹിച്ചു മോഹിച്ചു നടന്ന കഥയുടേ ഒന്നാം ഭാഗം ഇവിടെ വായിക്കാം. കയ്യെത്തുന്ന ദൂരത്തില്‍ നിന്നും എസ്റ്റൂ വഴുതിപ്പോയ കദനകഥ രണ്ടാം ഭാഗം ഇവിടെ വായിക്കാം.

'നീ വിശേഷം അറിഞ്ഞില്ലേ..' അഭി ഫോണില്‍ നല്ല ഫോമിലാ.
'ഇല്ല.. എന്താടാ പ്രശ്നം..' ഞാന്‍ ചോദിച്ചു.
'നിനക്ക് ഞങ്ങള്‍ ഒരു എസ്റ്റൂ തരാന്‍ തീരുമാനിച്ചു..'

പാവങ്ങള്‍ എന്‍റെ ബ്ലോഗ്‌ വായിച്ച് പാട്ട പിരിവ് എടുത്ത് കാണും, അസി അറിയണ്ട അവള്‍ മാനക്കേട് കൊണ്ട് ഇപ്പോള്‍ തന്നെ എന്‍റെ ബ്ലോഗ്‌ വായിക്കുന്ന ഒരുത്തനുമായും  മിണ്ടാറില്ല.

അഭി നല്ലോനാ, സ്നേഹമുള്ളോനാ - പിരിവ് നടത്തിയിട്ടാണ്, എങ്കില്‍ പോലും..അവനു മാത്രമല്ലേ എനിക്കിത് വാങ്ങിത്തരാന്‍ തോന്നിയത്..

Sunday, February 19, 2012

കരാട്ടെ ബ്ലാക്ക്ബെല്റ്റ്‌ (മൈനസ് വണ്‍)

ഊട്ടിയിലെ തണുത്ത വിരസമായ സായഹ്നത്തിന്‍റെ നിശ്ശബ്ദത തകര്‍ത്തു കൊണ്ടു രണ്ടു ജീപ്പുകള്‍ ചീറിപാഞ്ഞു വന്ന് ആ ഹോട്ടലിനു മുന്നില്‍ ചവിട്ടി നിര്‍ത്തി.

പതിനഞ്ചോളം ചെറുപ്പക്കാര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഹോട്ടലിനകത്തെക്ക് ഓടിക്കയറി.

'എങ്കേഡാ ആ പിച്ചക്കാരന്‍' ആക്രോശിച്ചു കൊണ്ട് അതിലോരുവാന്‍ തന്‍റെ ഗ്ലൌസ് ഇട്ട കൈകള്‍ കൊണ്ടു ഒരു വലിയ കണ്ണാടിയില്‍ ആഞ്ഞടിച്ചു, അവിടമെങ്ങും കുപ്പിചില്ലുകള്‍ ചിതറി.

Saturday, January 21, 2012

പസ്സില്‍: റോസിന്റെ ഇതളുകള്‍

ആയിരക്കണക്കിന്‌ ബ്ലോഗ്ഗര്‍മാര് ഇങ്ങനെ തലങ്ങും ബെലങ്ങും പാഞ്ഞ് നടക്കുമ്പോ ഞമ്മക്ക് തോന്നി അയിന്റെ എടീന്ന് കൊറച്ച് പുല്യേളെ (പുലിച്ചിനേം) കണ്ട് പിടിച്ച് ഒരു ടീം അങ്ങട്ട്  ണ്ടാക്യാലോ ന്ന്.

ആരാപ്പൊ ഇങ്ങളീല് പുലി അതൊന്ന് അറ്യാലോ ഞമ്മക്ക്‌. ഇത് ഒരു പസ്സിലാണ്. പസ്സില് എന്ന് പറഞ്ഞാല്‍ ഒരു ഒന്നര ഒന്നേമുക്കാല്‍ പസ്സില്. ഇതിന്റെ ഉത്തരം കറക്റ്റ് കിട്ടിണ പുലിക്കുട്ട്യേക്ക് ഞമ്മള്‍ ഒരു പുലിപ്പട്ടം കൊടുത്തു അവരുടെ പേര് ഈ ലിസ്റ്റില്‍ ഇടും. ഇങ്ങളും ഒരു കൈയ്യ് നോക്കി കോയാ, അടിച്ചാ പ്രൈസ്‌ കിട്ടോ ന്ന് അറിയാലോ

Saturday, December 3, 2011

പുലിക്കുട്ടികള്‍


ഈ ലിസ്റ്റില്‍ കാണുന്ന അത്രയും പേര് പുലിക്കുട്ടികളാണ് എന്ന് ഞമ്മള് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ഒലെയെ ആങ്കുട്യോളാ.. 

ഇങ്ങക്ക് ത് കജ്ജോ ഇന്നാ ഇങ്ങളെ പേരും ഇബടെ ണ്ടാവും എന്ത്യേ.. 

പുലിക്കുട്ടീസ് ട്രോഫി

Tuesday, September 20, 2011

പുക വലിക്കുന്നതിന് നന്ദി

ഞാന്‍ ബഹ്‌റൈനില്‍ പോയപ്പോള്‍ ഒരു കടയില്‍ രസകരമായ ഈ സ്റ്റിക്കര്‍ കണ്ടു.


പുക വലിക്കുന്നതിന് നിങ്ങളോട് നന്ദി പ്രകാശിപ്പിക്കുന്ന ആ വലിയ മനസ്സിന് കാരണം മറ്റൊന്നുമല്ല ലവന്‍ വിറ്റ് കാശ് ആക്കുന്നത് സിഗരറ്റും, ചുരുട്ടും മറ്റുമാണ്.  കടയുടോ പേരു തന്നെ ടുബാക്കോ റോഡ്‌ എന്നോ മറ്റോ ആണ്.

Wednesday, June 22, 2011

പസ്സില്‍: ഓന്തിനെ വളര്‍ത്തുന്നവന്‍


വളരെ പഴക്കമുള്ള എന്നാല്‍ അതികഠിനം എന്ന് വിലയിരുത്തപ്പെടുന്ന ഒരു സമസ്യ/പസ്സിലിന്‍റെ മലയാളീകരണമാണ് ഇത്.

റോസിന് ചുറ്റുമുള്ള ദളങ്ങള്‍ പോലെ തന്നെ ചിന്തിച്ചാല്‍ ഉത്തരത്തില്‍ എത്തിച്ചേരാവുന്ന ഒരു സമസ്യ ആണ് ഇതും.

അഞ്ചു നിറമുള്ള വീടുകള്‍, അവയില്‍ ഓരോന്നിലും വെത്യസ്ഥ സംസ്ഥാനത്തെ ജനങ്ങള്‍, ഓരോത്തര്‍ക്കും വെത്യസ്തമായ വളര്‍ത്തു മൃഗങ്ങള്‍, കുടിക്കുന്നത് വെത്യസ്ഥ പാനീയങ്ങള്‍, വലിക്കുന്നതോ വെത്യസ്ഥ വസ്തുക്കളും.

ചോദ്യം ഇതാണ്. ഓന്തിനെ വളര്‍ത്തുന്നത് ആരാ..

Sunday, October 10, 2010

King of Kerala

How did I become a King. I am not sure how it all started, some 200 years ago or was it 300 years, I was their leader, did they call me King or did I ask them to call me a King, I am not sure. Well it does not matter anymore, it was long back, very very long back. What matteres is that I had been their King, a very good King.
Related Posts Plugin for WordPress, Blogger...