Saturday, January 21, 2012

പസ്സില്‍: റോസിന്റെ ഇതളുകള്‍

ആയിരക്കണക്കിന്‌ ബ്ലോഗ്ഗര്‍മാര് ഇങ്ങനെ തലങ്ങും ബെലങ്ങും പാഞ്ഞ് നടക്കുമ്പോ ഞമ്മക്ക് തോന്നി അയിന്റെ എടീന്ന് കൊറച്ച് പുല്യേളെ (പുലിച്ചിനേം) കണ്ട് പിടിച്ച് ഒരു ടീം അങ്ങട്ട്  ണ്ടാക്യാലോ ന്ന്.

ആരാപ്പൊ ഇങ്ങളീല് പുലി അതൊന്ന് അറ്യാലോ ഞമ്മക്ക്‌. ഇത് ഒരു പസ്സിലാണ്. പസ്സില് എന്ന് പറഞ്ഞാല്‍ ഒരു ഒന്നര ഒന്നേമുക്കാല്‍ പസ്സില്. ഇതിന്റെ ഉത്തരം കറക്റ്റ് കിട്ടിണ പുലിക്കുട്ട്യേക്ക് ഞമ്മള്‍ ഒരു പുലിപ്പട്ടം കൊടുത്തു അവരുടെ പേര് ഈ ലിസ്റ്റില്‍ ഇടും. ഇങ്ങളും ഒരു കൈയ്യ് നോക്കി കോയാ, അടിച്ചാ പ്രൈസ്‌ കിട്ടോ ന്ന് അറിയാലോ

ഈ കളി ഇംഗ്ലണ്ടില്‍ കുട്ട്യോള് കളിച്ചിണതാ, മ്മള് കോട്ടി കളി കളിച്ചിണ മാതിര്യെ. ഇന്ഗ്ലീസില്‍ ഉള്ള ഈ കളിന്‍റെ പേര്  നാടന്‍ ഭാഷീല്‍ പറഞ്ഞാ 'റോസ്പ്പൂവിന് ചുറ്റുള്ള ഇതളുകള്‍' എന്നൊക്കെ പറയാം.

ഞമ്മള് കളി തൊടങ്ങാന്‍ പോവാണ് അയിന് മുന്‍പ് മൂന്നേ മൂന്നു കാര്യം പറയാനുണ്ട്.

ഒന്നാമതായി ഇതില്‍ തട്ടിപ്പോന്നും ഇല്ല, ഇങ്ങക്ക് തലകുത്തി മറിഞ്ഞിട്ടും ഉത്തരം കിട്ടിണില്ല എങ്കില്‍ അയിന് ഒറ്റ കാരണേ ഉള്ളൂ ഇങ്ങക്ക് പുലിക്കുട്ടി ആവാന്‍ നേരായിട്ടില്ല അതന്നെ. 

ഇങ്ങള് പുലി ആയിട്ടില്ലെങ്കിലും വെറും പൂച്ച കുട്ടി ഒന്നും അല്ല ഞാന്‍ എന്ന് നല്ല ഒറപ്പ് ഇങ്ങള്‍ക്ക് ഉണ്ടെങ്കി കുഞ്ഞി പുലിക്കുട്ടികള്‍ക്ക്‌ ഉള്ള വേറൊരു പണിണ്ട് ഞമ്മളെ അടുത്ത്, അയ്മൊന്നു ചൊറിഞ്ഞു നോക്കി..! 

രണ്ടാമതായി ഇതിന്‍റെ രഹസ്യം ഒറ്റ അങ്കുട്ട്യെലും ഇത്ര കൊല്ലായിട്ടും പൊറത്ത് വിട്ടിട്ടില്ല. ഇങ്ങക്ക് സംഗതി പിടികിട്ടിയാല്‍ ഇങ്ങളും അത് പുറത്തു പറയരുത്, ജീവന്‍ ഇടുക്കും എന്ന് പറഞ്ഞാല്‍ പോലും. അത് മാതിരി തന്നെ കോപ്പിയടി അത് ഞമ്മക്ക്‌ ഹറാമാണ്, അതോണ്ട് കോപ്പി അടിച്ചരുത്, കോപ്പിഅടിച്ചാല്‍ പുലി ആവില്ല ഫോട്ടോസ്റ്റാറ്റെ ആവുള്ളൂ.

മൂന്നാമതായി ഇങ്ങക്ക് രഹസ്യം പുടികിട്ടിയാല്‍ ഇങ്ങള് വെറും പുലികുട്ടി മാത്രമല്ല ഇങ്ങക്ക് ബാക്കിള്ളോരെ മുന്നില്‍ ഈ പസ്സില്‍ കാട്ടികൊടുക്കാന്‍ ഉള്ള അധികാരവും ഉണ്ടായിരിക്കും. അയിന് ആകേ വേണ്ടത് അഞ്ചു ഡയിസ് മാത്രാണ്. 

ഇന്ക്ക് ത് കജ്ജും ചെജ്ജും ഞാ ത് ചെജ്ജും ചെജ്ജും, ഇങ്ങക്ക് പറ്റോ അത് ഇങ്ങള് ചെയ്ത് നോക്കി പറയീ..

ഇഞ്ഞി ഞമ്മക്ക്‌ പസ്സിലുമ്മക്ക് നീങ്ങാം. കരിമ്പുലി ആയ ഞമ്മള് ഇങ്ങളെ മുന്നിക്ക് അഞ്ചു പകിട(dice) എറിയുകയാണ് എന്നിട്ട് ആദ്യത്തെ ഉത്തരം പറയുന്നു..




ഞാന്‍ - ഉത്തരം നാല്.
നിങ്ങള്‍ - എന്തു നാല്.?
ഞാന്‍ - ഈ എറിഞ്ഞ പകിടകളുടെ ഉത്തരം നാല്.
നിങ്ങള്‍ - ആ എറിഞ്ഞ അഞ്ചു പകിടയുടെ ഉത്തരം ആണോ - നാല്?
ഞാന്‍ - അതെ
നിങ്ങള്‍ - അഞ്ചു പകിടയും ചേര്‍ത്ത് കൂടിയാല്‍ നാല് എങ്ങനെ കിട്ടും.?
ഞാന്‍ - ഇനിക്ക് ഇങ്ങളോട് മൂന്നു കാര്യങ്ങള്‍ മാത്രമേ പറയാന്‍ അനുവാദം ഉള്ളൂ.
  • ഒന്ന് കളിയുടെ പേര്, അത് വളരെ പ്രധാനം ആണ് അതാണ്‌ 'റോസ്പ്പൂവിന് ചുറ്റുള്ള ഇതളുകള്‍'
  • രണ്ടു നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം പൂജ്യമോ ഇരട്ട സംഖ്യയോ മാത്രമേ ആവൂ
  • മൂന്ന് ഓരോ ഏറിന്റെയും ഉത്തരവും.
ഈ ഏറിന് ഉത്തരം നാല് ആണ്.

നിങ്ങള്‍ - അങ്ങനെ ആണ് അല്ലെ, ശരി ഇനി ഞാന്‍ പ്പോ എന്താ ചെയ്യേണ്ടത്.?
ഞാന്‍ - നിങ്ങള്‍ ഞാന്‍ പറയുന്നതിന് മുന്‍പ് അടുത്ത ഏറിന്റെ ഉത്തരം പറയണം. ഇങ്ങള്‍ക്ക് ആവശ്യമുള്ള സമയം എടുക്കാം.

എങ്ങനെ ഉത്തരം കിട്ടി എന്ന് എന്നോട് പറയേണ്ട. എങ്ങനെ ശരി ഉത്തരം കിട്ടും എന്ന് മനസ്സില്‍ ആയാല്‍ നിങ്ങളുടെ ചുറ്റുമുള്ള പീക്കിരികളോട്പറഞ്ഞു കൊടുക്കണ്ട അവര്‍ സ്വയം അധ്വാനിച്ച് കണ്ടെത്തട്ടെ.

തുടര്‍ച്ചയായി ആറു ഏറുകളില്‍ നിങ്ങള്‍ക്ക് ശരി ഉത്തരം കിട്ടിയാല്‍ നിങ്ങള്‍ പസ്സിലിന് ഉത്തരം കണ്ടെത്തി എന്ന് നമുക്ക്‌ ഉറപ്പിക്കാം.

നിങ്ങള്‍ - ശരി അടുത്തത്‌ എറിയൂ.

രണ്ടാമത്തെ ഏറ്

നിങ്ങള്‍ - എനിക്കറിയില്ല എത്രയാ ഉത്തരം.?
ഞാന്‍ - രണ്ട്
നിങ്ങള്‍ - അടുത്തത്‌ എറിയൂ.


അടുത്ത ഏറ് 

ഞാന്‍ - ഉത്തരം പന്ത്രണ്ട്
നിങ്ങള്‍ - പന്ത്രണ്ടോ. ഓ പത്തിന്‍റെ മേലെയും പോകുമോ. എത്രയാ ഏറ്റവും വലിയ സംഖ്യ.?

ഞാന്‍ - എനിക്ക് നിങ്ങളോട് മൂന്നു കാര്യങ്ങള്‍ മാത്രമേ പറയാന്‍ പറ്റൂ. ഒന്ന് കളിയുടെ പേര്, രണ്ടു നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം പൂജ്യമോ ഇരട്ട സംഖ്യയോ മാത്രമേ ആവൂ എന്നത്, മൂന്ന് ഓരോ ഏറിന്റെയും ഉത്തരവും

നിങ്ങള്‍ - പണ്ടാറം.. ശരി അടുത്തത്‌ എറിയൂ.


അടുത്ത ഏറ് ഉത്തരം ആറ്
ഉം ഹും, ഇങ്ങക്ക് മുണ്ടാട്ടം ഇല്ല..

അടുത്ത ഏറ് 
 
ഞാന്‍ - ഉത്തരം പൂജ്യം
നിങ്ങള്‍ - പൂജ്യോ അതെങ്ങനെ പൂജ്യം കിട്ടാ.?
ഞാന്‍ - ഞാന്‍ പറഞ്ഞല്ലോ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം പൂജ്യമോ ഇരട്ട സംഖ്യയോ ആവാം.
നിങ്ങള്‍ - എന്‍റെ കണക്കെല്ലാം തെറ്റി. ഇനി പൂജ്യത്തിന് താഴേക്കുള്ള ഇരട്ട സംഖ്യ നിങ്ങള്‍ ഉണ്ടെന്നു പറയോ.?

ഞാന്‍ - എനിക്ക് നിങ്ങളോട് മൂന്നു കാര്യങ്ങള്‍ മാത്രമേ പറയാന്‍ പറ്റൂ. ഒന്ന് കളിയുടെ പേര്, രണ്ടു നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം പൂജ്യമോ..

നിങ്ങള്‍ - മാണ്ട മാണ്ട ബാക്കി പറയണ്ട മനസ്സില്‍ ആയി. അടുത്തത്‌ എറിയൂ.

അടുത്ത ഏറ് ഉത്തരം എട്ട്


ഇഞ്ഞി ഇതും ബായിച്ചിരിക്കാണ്ടേ അങ്ങട്ട് ശരിക്കും കളിച്ച് നോക്കീ കോയാ, കളിച്ച് ജയിച്ച് ഇങ്ങള് ഇനിക്ക് ഉത്തരം കിട്ടീ ന്നും പറഞ്ഞ് ഒരു ഇമെയില്‍ അയക്കി mail2thahir അറ്റ്‌ ജിമെയില്‍ ഡോട്ട് കോം എന്ന അഡ്രസ്സ്ക്ക്. ഇങ്ങളെ പേരും കെടക്കട്ടെ കോയാ പുലിക്കുട്ട്യേള ലിസ്റ്റില്

പിന്നൊരു കാര്യം മറക്കണ്ടാട്ടാ, ഉത്തരം കിട്ടിയാ അതാരോടും പറയരുത്, പഞ്ചാര വര്‍ത്താനും പറഞ്ഞ് ലിസ്റ്റില്‍ ഉള്ള പേര് നോക്കി ആളു വരും, ചിലപ്പോ പേടിപ്പിച്ചു പറയിപ്പിക്കാന്‍ നോക്കും, പേടിക്കണ്ട ഇതേ പുലിക്കുട്ടികള്‍ക്കുള്ള ലിസ്റ്റാണ് ഇങ്ങള് പുലിക്കുട്ടിയാണ് പിന്നെ എന്തിനാ പേടിക്കുന്നത്.


ഇതിനു താഴെ കളിയുണ്ട്. നേരിട്ട് ഇങ്ങക്ക് കളിക്കാം.

'പകിട എറിയൂ' എന്ന ബട്ടണില്‍ ഞെക്കിയാല്‍ നിങ്ങള്‍ക്കായി അഞ്ചു പകിട ഏറിയപ്പെടും.
'എന്‍റെ ഉത്തരം' എന്നിടത്ത് നിങ്ങളുടെ ഉത്തരം അടിക്കുക.
'ശരിയുത്തരം നോക്കാം' എന്ന ബട്ടണ്‍ ഞെക്കിയാല്‍ ശരിക്കുള്ള ഉത്തരം കാണാം.


എന്നാ പിന്നെ തുടങ്ങല്ലേ...








എന്‍റെ ഉത്തരം:


Total Rolls

# Correct

Best Run

ഉത്തരം:



 


Credits: The javascript of the game is borrowed from the site of Lloyd Borrett and modified to suit the blog post.




5 comments:

  1. സങ്കതി പുടി കിട്ടീന്ന്.. ന്താ മെയില്‍ അയക്കണ്ടേ?

    ReplyDelete
    Replies
    1. ചുമ്മാ ഉത്തരം കിട്ടീ ന്നും പറഞ്ഞ് ഒരു മെയില്‍ ബിടീ കോയാ, ബാക്കി ഇന്നിട്ടല്ലേ. ഞാന്‍ ഏതായാലും ഇങ്ങളെ പേരില്‍ ഒരു സര്‍ട്ടിഫിക്കറ്റ്‌ അടിച്ചാന്‍ ഏര്‍പ്പടാക്കിണുണ്ട്‌, ഇങ്ങളെ മെയില്‍ കണ്ടിലെന്കി ഞമ്മള് ലിസ്റ്റിന്ന് ബട്ടും ട്ടാ, കളി കരിമ്ബുലിനെ പടിപ്പിച്ചണ്ട ചക്കരെ..

      Delete
  2. ഇഹിഹിഹാ... എനിക്കും കിട്ടി

    ReplyDelete
  3. എനിക്കും കിട്ടിയേ

    ReplyDelete
  4. എനിക്കും കിട്ട..സമയം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ?

    ReplyDelete

Related Posts Plugin for WordPress, Blogger...