ഇതൊരു ഷോര്‍ട്ട് ഫിലിം ആണ്. നിങ്ങള്‍ ആണ് നായകന്‍.
ഇത് റംല നിങ്ങളുടെ ഭാര്യ, ഇത് ചിന്നു നിങ്ങളുടെ ഒരേ ഒരു മകള്‍, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഈ സീനില്‍ നിങ്ങള്‍ മൂന്നു പേര്‍ മാത്രം ഉള്ളൂ.
സ്റ്റോറി ബോര്‍ഡ് ഇല്ല, എങ്കിലും സീന്‍ പറയാം. നിങ്ങള്‍ പത്രം വായനയില്‍ മുഴുകി ഇരിക്കുന്നു, ഭാര്യ ബുക്ക്‌ഷെല്‍ഫിനടുത്ത് പൊടിയെല്ലാം തട്ടി നില്‍പ്പുണ്ട്. ചിന്നു ഒരു പേപ്പറുമായി നിങ്ങളുടെ അടുത്തു വരുന്നു.
ഡയലോഗുകള്‍ എല്ലാവരും അവസരത്തിന് ഒത്തു സ്വന്തമായി ഉണ്ടാക്കണം. അഭിനയിക്കുകയാവരുത് ഇത് നിങ്ങളുടെ ജീവിതം ആവണം. ക്യാമറ റെഡി, ആക്ഷന്‍..
ചിന്നു - ഉപ്പാ
നിങ്ങള്‍ - (പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ) എന്താടാ..
ചിന്നു - പേപ്പര്‍ (മടിച്ചു മടിച്ച്) പരീക്ഷ പേപ്പര്‍..
നിങ്ങള്‍ പത്രം മടക്കി പേപ്പര്‍ വാങ്ങുന്നു. സാവധാനം നിങ്ങളുടെ മുഖം ചുവക്കുന്നു.
നിങ്ങള്‍ - എന്താത് കണക്കിന് ഇരുപതില്‍ മൂന്നോ. (ശബ്ദം ഉയര്‍ത്തി) എടി റംലാ നീ നിന്‍റെ മോളുടെ മാര്‍ക്ക് കണ്ടോ.
റംല - ഞാന്‍ കണ്ടു, എനിക്ക് വയ്യ ഇനി അവളെ പഠിപ്പിക്കാന്. കുറെ ആയില്ലേ ഞാന്‍ തുടങ്ങിയിട്ട് അതെങ്ങനെയാ ഞാന്‍ പഠിക്കാന്‍ പറഞ്ഞാല്‍ അവള്‍ നിങ്ങളുടെ അടുത്തേക്ക് വരും എന്നിട്ട് രണ്ടാളും ഇരുന്ന് ടിവി കാണും.
നിങ്ങള്‍ ദേഷ്യത്തില്‍ എണീറ്റ് ചിന്നുവിനെ സ്കൈല്‍ കൊണ്ട് ചെറുതായി അടിക്കുന്നു.
നിങ്ങള്‍ - നിനക്ക് വയ്യെങ്കില്‍ എനിക്കറിയാം അവളെ പഠിപ്പിക്കാന്‍. അല്ലെങ്കില്‍ തന്നെ നിന്‍റെ തലയില്‍ വല്ലതും ഉണ്ടായിരുന്നു എങ്കില്‍ നീ പത്താം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തോ.
റംല പിറുപിറുത്തു അടുക്കളയിലേക്ക് പോവുന്നു.
നിങ്ങള്‍ കൂടുതല്‍ ശബ്ദം ഉയര്‍ത്തി ചിന്നുവിനോട്
നിങ്ങള്‍ - നിന്‍റെ കണക്ക് പുസ്തകം എടുക്ക് നിന്നെ പഠിപ്പിക്കാന്‍ പറ്റോ എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ.
നിങ്ങളുടെ ഭാവമാറ്റാം കണ്ടു ഭയചികിതയായി ചിമ്മു പുസ്തകം തേടി പോവുന്നു.
കട്ട്, കട്ട്, കൊള്ളാം കൊള്ളാം, എല്ലാരും നന്നായി ചെയ്തു. എന്നാലും നമുക്കൊരു ടേക്ക് കൂടി എടുക്കാം. ഇപ്രാവശ്യം കുറച്ചു കൂടി ഹാപ്പി എന്ടിംഗ് ആയിക്കോട്ടെ.
ചെറിയൊരു മാറ്റാം വേണം മാര്‍ക്ക് കാണുമ്പോള്‍ മുഖത്ത് വലിയ ഭാവമാറ്റാം വേണ്ട. പ്രതികരിക്കുന്നതിനു മുന്‍പ് ഒരു പ്രാവശ്യം സാവധാനം ഒരു ദീര്‍ഘശ്വാസം എടുക്കണം. ഹാപ്പി എന്ടിംഗ് മറക്കണ്ട.
ചിന്നുകുട്ടി ആ ക്ലാപ്ബോര്‍ഡ് ഒന്നു പിടിച്ചേ.. സീന്‍ 1, ടേക്ക് 2, ക്യാമറ റെഡി, ആക്ഷന്‍..
ചിന്നു - ഉപ്പാ
നിങ്ങള്‍ - (പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ) എന്താടാ..
ചിന്നു - പേപ്പര്‍ (മടിച്ചു മടിച്ച്) പരീക്ഷ പേപ്പര്‍..
നിങ്ങള്‍ പത്രം മടക്കി പേപ്പര്‍ വാങ്ങുന്നു. കുറച്ചു സമയം നിങ്ങള്‍ പേപ്പറില്‍ തന്നെ നോക്കി ഇരിക്കുന്നു. മുഖത്ത് വലിയ ഭാവ വെത്യാസം ഒന്നുമില്ല.
നിങ്ങള്‍ - റംലാ നീ നമ്മുടെ ചിന്നുന്‍റെ മാര്‍ക്ക് കണ്ടോ. കണക്കിന് ഇരുപതില്‍ മൂന്നേയ്.
റംല - ഞാന്‍ കണ്ടു, എനിക്ക് വയ്യ ഇനി അവളെ പഠിപ്പിക്കാന്. കുറെ ആയില്ലേ ഞാന്‍ തുടങ്ങിയിട്ട് അതെങ്ങനെയാ ഞാന്‍ പഠിക്കാന്‍ പറഞ്ഞാല്‍ അവള്‍ നിങ്ങളുടെ അടുത്തേക്ക് വരും എന്നിട്ട് രണ്ടാളും ഇരുന്ന് ടിവി കാണും.
നിങ്ങള്‍ - നീ ഇനി ഇവളെ പഠിപ്പിക്കണ്ട, ആ രാധേടെ മോളില്ലേ.. എന്താ അതിന്‍റെ പേര്..
റംല - മീനുകുട്ടി.
നിങ്ങള്‍ - ആ അതന്നെ മീനുകുട്ടി, അവളെ നമുക്കിങ്ങു വാങ്ങാം, അവളാണെങ്കില്‍ പഠിക്കാന്‍ നല്ല ഇഷ്ടമുള്ള കുട്ടിയാത്രേ.. നിനക്കിഷ്ടല്ലേ മീനുകുട്ടിയേ.. ഇവളെ പഠിപ്പിക്കാന്‍ രാധയോട് പറയാം.
റംല - നല്ലതൊക്കെ തന്നെ.. എന്നാലും നമ്മുടെ ചിന്നു നമ്മളില്ലാതെ..
ചിന്നു - മീനുകുട്ടി ഒന്നും വേണ്ട, ഉമ്മ എന്നെ പഠിപ്പിച്ചാല്‍ മതി, ഇനി ഞാന്‍ പഠിക്കും, എന്തായാലും പഠിക്കും. ഉമ്മാ ഉപ്പാനോടു പറ ഉമ്മാ മീനുകുട്ടി വേണ്ട ഉമ്മാ, ഞാന്‍ ഉപ്പാന്‍റെ പോന്നല്ലേ..
റംല - ഉപ്പാന്‍റെ പോന്നെക്കെ തന്നെ.. എന്നാലും പഠിച്ചില്ലെങ്കില്‍ ഉപ്പാക്ക്.. എനിക്കറിയില്ല നീ തന്നെ ചോദിച്ചു നോക്ക്.
ചിന്നു - ഉപ്പാ, എന്‍റെ ഉപ്പച്ചിയല്ലേ.. ഞാന്‍ ഉപ്പാന്‍റെ പോന്നല്ലേ.. മീനുകുട്ടി വേണ്ട ഉപ്പാ.. ഞാന്‍ ഇനി ഉമ്മ വിളിക്കുമ്പോള്‍ ടിവി കാണാന്‍ പോവില്ല. അടുത്ത പരീക്ഷയില്‍ ഫുള്‍ മാര്‍ക്കും കിട്ടും ഉപ്പാ. പ്ലീസ് ഉപ്പാ.
നിങ്ങള്‍ - (ചിന്നുവിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട്) ചിന്നു പഠിക്കുന്നില്ല എങ്കില്‍ പിന്നെ നീ ഉപ്പാന്‍റെ പൊന്ന് ഒന്നും ആവില്ല.. ഇനി ഇങ്ങനെ ഉണ്ടാവരുത്..
ചിന്നു കണ്ണുനീര്‍ തുടച്ചു കൊണ്ട് തലകുലുക്കി പുഞ്ചിരിക്കുന്നു. നിങ്ങള്‍ റംലയേ നോക്കി കണ്ണിറുക്കുന്നു. നിങ്ങളും റംലയും മന്ദഹസിക്കുന്നു.
കട്ട്, കട്ട്, കൊള്ളാം, ഇതാ ഒന്ന് കൂടി നന്നായത്. പായ്ക്ക്അപ്പ്. ബൈ റംല, ബൈ ചിന്നു.
നിങ്ങള്‍ ഇരിക്കു, നമുക്ക് കുറച്ചു നേരം ഈ ഷോട്ടുകളെ കുറിച്ച് ചര്‍ച്ചചെയ്യാം.
എന്തായിരുന്നു ആദ്യത്തെ ഷോട്ടിന്റെ പ്രശ്നം.
ചിന്നു വേണ്ടത് പോലെ പഠിച്ചില്ല എന്നതാണോ അതോ
റംല വേണ്ടത് പോലെ പഠിപ്പിച്ചില്ല എന്നതാണോ അതോ
നിങ്ങള്‍ അനാവശ്യമായി പ്രതികരിച്ചത് ആണോ.
ആരാണ് സത്യത്തില്‍ ഇവിടെ കുറഞ്ഞ മാര്‍ക്ക് വാങ്ങിയത്.
ചിന്നുവാണോ അതോ..
അവളെ പഠിപ്പിച്ച റംല ആണോ അതോ..
അവരുടെ രണ്ടു പേരുടെയും മനസ്സിന് മുറിവേല്‍പ്പിച്ച നിങ്ങള്‍ ആണോ.
എന്തായിരുന്നു രണ്ടാമത്തെ ഷോട്ട് ആദ്യത്തിനെക്കള്‍ നന്നാവാന്‍ കാരണം. ഈ ഷോട്ട് ഹാപ്പിഎന്ടിംഗ് ആക്കണം എന്നുള്ളത് കൊണ്ട് നിങ്ങള്‍ ദേഷ്യം പുറത്തു കാണിച്ചില്ല.
നിങ്ങളുടെ ആ ദീര്‍ഘശ്വാസം ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ആ ദീര്‍ഘശ്വാസം വിടുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ ഒരു പാടു കണക്ക് കൂട്ടലുകള്‍ നടത്തുന്നുണ്ടായിരുന്നു. എന്തെല്ലാം പറയാം എന്തെല്ലാം പറയരുത് എന്ന്. ഫലമോ ചിന്നുവിന് അടികിട്ടിയതിനെക്കാള്‍ നന്നായി മനസ്സില്‍ ആയി അടികിട്ടാതെ തന്നെ.
നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയുടെയും മകളുടെയും മുന്നില്‍ ഇപ്പോള്‍ ഉള്ള സ്ഥാനം എന്താ എന്ന് നിങ്ങള്‍ക്ക് അറിയോ, പത്തര മാറ്റാണ്.. എന്‍റെ ഉപ്പച്ചിയല്ലേ.. എന്ന ആ വിളിയില്ലേ, അത് സോപ്പ് അല്ല. അതവളുടെ മനസ്സാണ്, അവളുടെ സ്നേഹമാണ്.
സ്റ്റീഫന്‍ കോവേ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ അഭിപ്രായപ്പെടുന്നത് നമ്മുടെ ജീവിതത്തില്‍ നമുക്ക് നിയന്ത്രണമില്ലാത്ത 10% കാര്യങ്ങള്‍ക്ക് നേരെ നമ്മള്‍ പ്രതികരിക്കുന്ന 90% പ്രവര്‍ത്തികള്‍ കൂടി ചേര്‍ന്നതാണ് നമ്മുടെ ജീവിതം എന്ന്.
ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ജീവിതത്തിന്റെ 90% സന്തോഷവും നമ്മുടെ കൈകളില്‍ ആണ്, അത് കുളമാക്കാനും, മനോഹരമാക്കാനും നമ്മുക്ക് സാധിക്കും, നമുക്കേ സാധിക്കൂ!!.
അത്രയ്ക്ക് ഒന്നും (90%) അംഗീകരിക്കാന്‍ വയ്യെങ്കിലും നമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ ആവുന്നത് മുക്കാല്‍ പങ്കും കാരണം നമുക്ക് നന്നായി പ്രതികരിക്കാന്‍ അറിയാത്തതാണ് എന്ന് എനിക്ക് തോന്നുന്നു. നമ്മള്‍ പറ്റിപ്പോയ തെറ്റിന്‍റെ പിന്നാലെയാണ്, ഇനി ഉണ്ടാവാതെ ഇരിക്കാന്‍ ഭൂതകാലത്തില്‍ കിടക്കുന്നതിനെ വര്‍ത്തമാനത്തിലേക്ക് കൊണ്ടു വരാന്‍ നമ്മള്‍ ശഠിക്കുന്നു.
വിമാനം ആറു മണിക്കൂര്‍ ലേറ്റ് ആണ്, നമ്മള്‍ വിമാനത്താവളത്തില്‍ സമരം ചെയ്യുന്നു, എയര്‍ ഹോസ്റ്റ്സ്സിനെ പുലഭ്യം പറയുന്നു, അവര്‍ക്ക് ഇതിലെന്തു പങ്ക്. പാവം നമുക്ക് വിളബി നമ്മുടെ എച്ചില്‍ എടുക്കുക മാത്രമേ അവരുടെ ജോലിയുള്ളൂ, വിമാനം വൈകുക പോയിട്ട് പറന്നില്ലെങ്കില്‍ പോലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഉടനെ എയര്‍ഹോസ്റ്റ്സ്സിനെ വിട്ട് നമ്മള്‍ പൈലറ്റിനെ വളഞ്ഞു സമരം ചെയ്യുന്നു, 'ശല്യങ്ങള്‍..' എന്ന് മനസ്സില്‍ വിചാരിച്ചു അയാള്‍ അങ്ങ് നിന്ന് തരുന്നു. എയര്‍ലൈന്‍ കമ്പനി പോലും അവരെ തൊടാന്‍ ധൈര്യം കാട്ടില്ല പിന്നല്ലേ ആരെന്കിലും തിരിഞ്ഞു നിന്നാല്‍ ഓടാന്‍ റെഡിയായി നില്‍കുന്ന നമ്മള്‍.!
ഇതിനര്‍ത്ഥം പ്രതികരിക്കരുത് എന്നാണ് ഞാന്‍ പറയുന്നത് എന്നല്ല. നമ്മള്‍ മുന്നും പിന്നും നോക്കാതെ പ്രതികരിക്കുന്നു. പ്രതികരിക്കപെടേണ്ടവന്‍ ശക്തന്‍ ആണെങ്കില്‍ അവനെ കണ്ടില്ലെന്നു നടിക്കുന്നു ഇല്ലെങ്കില്‍ അവനു പകരം ദുര്‍ബലനായ മറ്റൊരുവന് എതിരെ പ്രതികരിക്കുന്നു. ജയലളിതയോടുള്ള ദേഷ്യം തീര്‍ക്കാന്‍ നമ്മുടെ പാടത്തു വരുന്ന സെല്‍വനെ പൂശുന്നു. ചിന്നുവിന്‍റെ മാര്‍ക്ക് കുറഞ്ഞതിന് റംലക്ക് നേരെ, അങ്ങാടിയില്‍ തോറ്റാല്‍..
സമൂഹത്തില്‍ ഉള്ള പ്രതികരണം അവിടെ നില്‍ക്കട്ടെ, അതില്‍നിന്നും നമുക്ക് അറിഞ്ഞോ അറിയാതേയോ മാറിനില്‍ക്കാന്‍ ആവില്ല, ജയലളിതയുടെ കോലംകത്തിക്കാന്‍ ഞാന്‍ കൂടിയിട്ടില്ലേ എന്ന് നിലവിളിച്ചാല്‍ ഒന്നും തമിഴന്‍റെ കൈയ്യില്‍ കിട്ടിയാല്‍ അവന്‍റെ 'ധര്‍മ്മ അടി'യില്‍ നിന്നും അവന്‍ നമ്മെ ഒഴിവാക്കില്ല.
നമുക്ക് നമ്മുടെ ജീവിതത്തിലേ പ്രതികരണം ഒന്നു കൂടി നിയന്ത്രിക്കാം. നമ്മെ സ്നേഹിക്കുന്ന, നമ്മില്‍ വിശ്വസിക്കുന്ന, നമ്മെ ആശ്രയിക്കുന്ന ഒരു പാട് മനസ്സുകളെ നമ്മുടെ കണ്ണും മൂക്കും ഇല്ലാത്ത പ്രതികരണം പോറല്‍ എല്പ്പിക്കുകയോ, തകര്‍ക്കുകയോ ചെയ്യുന്നുണ്ട് എന്ന് നമ്മള്‍ ഓര്‍ക്കുക.
അങ്ങാടിയില്‍ തോറ്റാല്‍ ഒന്നുകില്‍ അത് അങ്ങാടിയില്‍ തന്നെ തീര്‍ക്കുക ഇല്ലെങ്കില്‍ അടുത്ത തവണ തോല്‍ക്കാതെ ഇരിക്കാന്‍ ഉള്ള പണി എന്താണെന്ന് നോക്കുക. ആ ദേഷ്യം സ്വരൂപിച്ചു വെച്ച് മറ്റുള്ളവരുടെ നേരെ അനാവശ്യമായി പ്രതികരിച്ചു തീര്‍ക്കാതിരിക്കുക. പ്രത്യേകിച്ചും (വീട്ടിലുള്ള) സ്ത്രീകളുടെ നേരെ. സ്ത്രീ അവള്‍ എത്ര ശക്ത ആയാലും ഒരിക്കലും പുരുഷനു തുല്യ ആവില്ലെന്ന് അറിയുക. ശക്തമായ പ്രതികരണങ്ങള്‍ ശക്തര്‍ക്ക് നേരെ തിരിക്കുക.
എല്ലാ ഷോട്ടും ഹാപ്പി എന്ടിംഗ് ആക്കാന്‍ ആദ്യം ചെയ്യേണ്ടത് ബോധപൂര്‍വം ഒരു ദീര്‍ഘശ്വാസം എടുക്കല്‍ ആണ്. നിങ്ങളുടെ തലച്ചോറില്‍ അതിനുള്ളില്‍ തന്നെ ഒരായിരം കണക്കുകള്‍ കൂട്ടപ്പെടും, എന്തു പറയാം, എന്തു പറയരുത്, എന്ന് ഒരു ചിന്ത ഉണ്ടായാല്‍ മാത്രം വായ തുറക്കുക. രണ്ടാമതായി കൂടുതല്‍ നന്നായി പ്രതികരിക്കാന്‍ ദേഷ്യപെടാതെയും കഴിയും എന്നോര്‍ക്കുക.
മറക്കണ്ട.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചുരുങ്ങിയത് 75% സന്തോഷത്തിന്‍റെയും താക്കോല്‍ നിങ്ങളുടെ കയ്യില്‍ തന്നെ ആണ്.! നിങ്ങളുടെ ജീവിതത്തില്‍ എല്ലാം ഹാപ്പി എന്ടിംഗ് ആവട്ടെ എന്ന ആശംസകളോടെ..
ആശംസകള്‍ താഹിര്‍.
ReplyDeleteഇനിയും നന്നായി എഴുതാനാവും. ശ്രമിക്കുക.
ഖുറൈഷി.
എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരാ.
Deleteതാങ്കളുടെ രജന ശൈലി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.
എഴുത്ത് എനിക്ക് പറ്റിയ പണിയാണോ എന്ന് എനിക്ക് വലിയ ഉറപ്പില്ല.
പക്ഷെ ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരോട് ഞാന്‍ ഒരുപാട് പങ്കുവെക്കാറുണ്ട്. അത് ബ്ലോഗിലൂടെ ആയാല്‍ കൂടുതല്‍പേര്‍ അറിയും എന്ന തോന്നല്‍ ആണ് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
താങ്കളെ പോലുള്ളവര്‍ വായിച്ച് കമന്റ് ചെയ്യുന്നത് തന്നെ വലിയൊരു ബൂസ്റ്റ് ആണ്. നന്ദി, നന്നാക്കാന്‍ ശ്രമിക്കാം.
Assalamu Aleikkum,
ReplyDeleteGood article. I have personally witnessed one of these scenes where the Air Arabia landed at Cochin instead of Calicut (after a scary aborted landing) owing to Fog (this was sometime after mangalore crash). Passengers disembarked at Cochin and had to wait for few hours till fog cleared and were shouting at the flight representative all the while. I am sure if I introspect there would be many scenes where I myself is a culprit and hope I will review and mend.
Following is the link to a speach (I was having the book for a while and had only read the summary on the cover while I bought)which I accidently heard then reminded me of the book I had. It is a good one and is in similar lines to the essence of your topic.
http://www.dawavoice.com/component/k2/item/2099-makkalum_mathapithaakkalum.html (the site belongs to the MANY factions we have and please dont feel that I am trying to endorse the faction by pasting the link, I personally like to take what is best and what is felt right irrespective of the factions).
Wassalam
Shamim (earlier I had queried about Kindle, :) yet to buy it)
yes eniyum ezhuthuu.. ente koottukarile chilarku njan upadhshikkarulla karyanglil chilathanu ethilupeduthiyirikkunnath. valare nallath eni ethinte copy koduthal madhiyallo..
ReplyDeleteഇതും കൊള്ളാം. ഞാനിത് നേരത്തേ വായിക്കേണ്ടതായിരുന്നു.
ReplyDeleteനല്ല വിശദീകരണം, Thanks !
ReplyDeleteഹായ് താഹിര്‍,
ReplyDeleteഈ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ തങ്ങളുടെ ബ്ലോഗിലേയ്ക്ക് കൂടുതല്‍ വായനക്കാരെ എത്തിക്കാന്‍ സാധിച്ചേക്കും. താല്പര്യമെന്കില്‍ ഒരു രിഖ്‌ക്വസ്റ്റ് അയച്ചോളൂ https://www.facebook.com/groups/malayalamblogers/
ഹായ്..താഹിര്‍ .."മ " ഗ്രൂപ്പില്‍ ജോസ്സ് നല്‍കിയ ലിങ്കില്‍ കൂടെയാണ് ഇവിടെ ആദ്യമായി ഇപ്പോള്‍ എത്തിയത്.
ReplyDeleteനല്ല അവതരണ ശൈലിയിലൂടെ പറയാനുള്ള കാര്യം വായനക്കാരെ ഒട്ടും ബോറടിപ്പിക്കാതെ തന്നെ പറഞ്ഞിരിക്കുന്നു. മുന്നും പിന്നും നോക്കാതെയുള്ള പ്രതികരണം നല്ലതല്ല എന്ന് പറയുന്നതോടൊപ്പം എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ചുള്ള ഉദാഹരണസഹിതമുള്ള വിവരണങ്ങള്‍ വളരെ പ്രശംസനീയം തന്നെ. വായനക്കാരന് വെറുതെ വായിച്ചു പോകാനുള്ള ഒരു സ്ഥലമല്ല ബ്ലോഗ് എന്നും കൂടി ഓര്‍മിപ്പിക്കുന്ന രീതിയില്‍ നല്ല ചിന്താ ശകലങ്ങള്‍ പങ്കു വച്ചതിനെ അഭിനന്ദിക്കാതെ വയ്യ.
ആശംസകള്‍..വീണ്ടും വരാം..
ഇവിടെ ആദ്യമാണ്. എഴുത്ത് ഇഷ്ട്ടപെട്ടു. കൂടെ കൂടിയിട്ടുണ്ട്. ഇനിയും വരാം
ReplyDeleteആശംസകള്‍ ..... (ജോസ് പറഞ്ഞ പോലെ മ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കൂ. രചനകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കൂ )
കമന്റ് വേര്‍ഡ് വേരിഫിക്കെഷന്‍ ഒഴിവാക്കുക !!!
ബോറടിപ്പിക്കാത്തെ ഒരു coporate training session .. വളരെ നല്ല രീത്യില്‍ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍..
ReplyDeleteഈ പോസ്റ്റുകളില്‍ മുഴുവന്‍ സത്യമേ ഉള്ളൂ എന്ന് പറയാന്‍ വയ്യ
ReplyDeleteപക്ഷെ മുഴുവന്‍ പോസ്റ്റുകളിലും സത്യം ഉണ്ട് എന്ന് പറയാതെ വയ്യ.
നല്ല സ്റ്റാറ്റസ് ...
ജോസ് ആണ് വഴി കാണിച്ചത് ..എഴുതിഷ്ടപെട്ടു ..
താങ്കള്‍ പറഞ്ഞ പോലെ ദീര്‍ഘശ്വാസം എടുക്കാന്‍ ശ്രമിക്കാം ...നന്നായിരിക്കുന്നു.
ReplyDeleteനല്ല എഴുത്താണല്ലൊ
ReplyDeleteനല്ലൊരു വിവരണം, തുടരുക ഈ എഴുത്തുകൾ
അറിവ് പകരുന്ന ഒരു എഴുത്ത്.... ആശംസകള്‍ ഇക്ക..... ടൈം കിട്ടിയാല്‍ ഇത് ഒന്ന് നോക്കുക.... http://vigworldofmystery.blogspot.co.uk/
ReplyDeleteനല്ല എഴുത്ത് , പക്വമായ പ്രതികരണങ്ങള്‍ ആണ് വേണ്ടത് എന്ന് മനോഹരമായി പറഞ്ഞു തരുന്ന എഴുത്ത് .(ജോസെലെറ്റ് എം ജോസഫ് ആണ് വഴികാട്ടിയത് ).
ReplyDeleteതാഹിർ, വളരെ നല്ല ഒരു ബ്ലോഗും , നല്ല ശൈലിയും...
ReplyDeleteവായിച്കിട്ടുഌഅതിൽ വച്ച് നല്ല ഒരു ബ്ലോഗിനു എല്ലാവിധ ഭാവുകങ്ങളും....
ഇതുപോലുള്ള , പോസറ്റീവ് എനർജി നിറയ്ക്കുന്ന പോസ്റ്റുകളെഴുതണമെന്ന് കുറച്ചായി ആഗ്രഹിച്ചിട്ട്. പക്ഷേ ഒന്നും നടന്നില്ല.
നല്ല എഴുത്ത്.
ReplyDeleteഇതിലേക്ക് വഴി കാണിച്ച ജോസ്‌ലെറ്റിന് നന്ദി
നന്നായി പറഞ്ഞു. രണ്ടു സീനും തുടര്‍ അവതരണവും. ഭാവുകങ്ങള്‍.
ReplyDeleteഈ പോസ്റ്റ് വളരെ ഇഷ്ടായി. അഭിനന്ദനങ്ങള്‍ ,നല്ല എഴുത്തിന്.
ReplyDeleteനമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ ആവുന്നത് മുക്കാല്‍ പങ്കും കാരണം നമുക്ക് നന്നായി പ്രതികരിക്കാന്‍ അറിയാത്തതാണ് എന്ന് എനിക്ക് തോന്നുന്നു. നമ്മള്‍ പറ്റിപ്പോയ തെറ്റിന്‍റെ പിന്നാലെയാണ്, ഇനി ഉണ്ടാവാതെ ഇരിക്കാന്‍ ഭൂതകാലത്തില്‍ കിടക്കുന്നതിനെ വര്‍ത്തമാനത്തിലേക്ക് കൊണ്ടു വരാന്‍ നമ്മള്‍ ശഠിക്കുന്നു. താങ്കളുടെ മിക്കവാറും പോസ്റ്റുകള്‍ വളരെ ചിന്തിക്കാനുള്ള വക നല്‍കുന്നതാകുന്നു ...നന്ദി
ReplyDelete