Tuesday, October 25, 2011

ചോര്‍ച്ചകള്‍

നമ്മുടെ ജീവിതത്തില്‍ നമുക്ക്‌ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ശ്രമിച്ചാല്‍ നമുക്ക് കൂടുതല്‍ അറിവ്‌ നേടാം, ശ്രദ്ധിച്ചാല്‍ കൂടുതല്‍ ആരോഗ്യവാനാവം, വേണമെങ്കില്‍ ജീവിതത്തില്‍ കൂടുതല്‍ മുന്നേറാം, സന്തോഷകരമായ ദാമ്പത്യം സൃഷ്ടിക്കാം, മക്കളെ നല്ലനിലയില്‍ വളര്‍ത്താം. അങ്ങനെ നമുക്ക്‌ പ്രാധാന്യം തോന്നുന്നു മേഘലകളില്‍ എല്ലാം വേണമെങ്കില്‍ നമുക്ക്‌ ഉയര്‍ച്ച നേടാം.


പക്ഷെ ഇതിനെല്ലാം ഏറ്റവും ആവശ്യമായ എന്നാല്‍ നമുക്ക്‌ യാതൊരു കണ്ട്രോളും ഇല്ലാത്ത ഒരു ഘടകമാണ് 'സമയം'. എത്ര തന്നെ പ്ലാന്‍ ചെയ്താലും നുമ്മടെ ലക്ഷ്യങ്ങളില്‍ നിന്നും നമ്മെ വിദൂരങ്ങളില്‍ നിര്‍ത്താന്‍ സമയത്തിനു കഴിയും.

സമയം ഒരു വല്ലാത്ത വസ്തുവാണ്‌. അതിനെ നമുക്ക് അളക്കാനാവില്ല, സൂക്ഷിച്ചു വെക്കാന്‍ കഴിയില്ല, കടം വാങ്ങാന്‍ ആവില്ല, കൊടുത്തു വീട്ടാനും പറ്റില്ല.  ഓരോ നിമിഷവും ഓരോ കഷണങ്ങളായി നമ്മുടെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞു പോകുന്നത് ഓര്‍ത്താല്‍ ഒരു വല്ലാത്ത അനുഭവം ആണ്.

കൊഴിഞ്ഞവ മാറ്റാനാവില്ല, വരാന്‍പോകുന്നവ വരുമെന്ന ഉറപ്പും ഇല്ല.  ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. "Yesterday is history, tomorrow is a mystery, today is a gift - that's why it is called the present" എന്ന്. ആ ഗിഫ്റ്റിനെ നമുക്കെല്ലാം എത്രമാത്രം ഉപയോഗിക്കാന്‍ ആവുന്നുണ്ട്.?

നമ്മുടെ എല്ലാം ജീവിതത്തില്‍ ഒരുപാട് ലീക്കുകള്‍ അഥവാ ചോര്‍ച്ചകള്‍ ഉണ്ട്‌, അവ നമ്മള്‍ അടച്ചില്ലെങ്കില്‍ അവ നമ്മെ നമ്മുടെ ലക്ഷ്യങ്ങളില്‍ നിന്നും അകറ്റി പതിയപതിയെ നശിപ്പിക്കും. ഇത് നമുക്കറിയാത്ത കാര്യമൊന്നും അല്ല. പക്ഷെ എന്തുകൊണ്ടോ നമുക്കതിന്‍റെ ഗൌരവം ഉള്‍കൊള്ളാന്‍ ആവുന്നില്ല.

മതങ്ങള്‍ നമ്മെ ഓരോ ദിവസവും മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞിടത്തോളം സമയം ഇനി ഉണ്ടാവണമെന്നില്ല എന്ന് നമുക്കറിയാം. എന്തോ മരണം മറ്റുള്ളവര്‍ക്ക്‌ ഉള്ളതാണെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. അങ്ങനെ "എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോവണം, പക്ഷെ മരിക്കാന്‍ ആരും തയാറല്ല" എന്ന ചൊല്ല് സത്യമാവുന്നു.

എന്‍റെ ജീവിതത്തില്‍ ഉള്ള ചില ചോര്‍ച്ചകള്‍ ഇവയാണ്, ഇവയെ കുറിച്ച് ഓര്‍ത്ത് ഞാന്‍ എന്‍റെ വിലപ്പെട്ട ഒരുപാടു സമയം നശിപ്പിക്കാറുണ്ട് ഇവയെ കുറിച്ച് ഭയക്കുന്നതിനു പകരം അവയെ ഞാന്‍ ഫേസ് ചെയ്താല്‍ എന്‍റെ ഭാവി തന്നെ മാറ്റാന്‍ എനിക്കാവും. ഈ ചോര്‍ച്ചകള്‍ ഞാന്‍ അറിഞ്ഞിട്ടും എന്റെ ജീവിതത്തെ പിറകോട്ട്‌ വലിക്കുന്നു.

1) ഭാവി - ഞാന്‍ ഭാവിയേ വല്ലാതെ ഭയപ്പെടുന്നു. ഈ ജോലി നഷ്ടപെട്ടാല്‍ ഇനി ഒരു ജോലിക്ക്‌, ഈ പ്രായത്തില്‍, എനിക്കറിയില്ല. സൗദിയില്‍ ഇനിയുള്ള കാലം പിടിച്ച് നില്‍ക്കാം എന്നാ ഞാന്‍ കരുതിയത്, പക്ഷെ പുതിയ നിയമങ്ങള്‍, എത്ര കാലം, അറിയില്ല. ഇത്രയും കാലം കുടുംബത്തിന്‍റെ കൂടെ കഴിഞ്ഞു. ഈ പ്രായത്തില്‍, ഇനി അവരില്ലാതെ മറ്റൊരിടത്ത് ഒറ്റക്ക്, വേണ്ട ഓര്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല. അല്ലാഹു നോക്കിക്കോളും എന്ന് കരുതാതെ എന്തുകൊണ്ട് ഞാന്‍ ഇതൊരു ചോര്‍ച്ച ആവാന്‍ അനുവദിക്കുന്നു. അറിയില്ല, പക്ഷെ ഇത് പലപ്പോഴും എന്‍റെ ഉറക്കം കെടുത്തുന്ന കാര്യമാണ്.

2) പണം - എല്ലാവരുടേയും പ്രധാനപെട്ട ഐറ്റം ആണിത്. എത്ര തികച്ചാലും പുതിയ ആവശ്യങ്ങള്‍ ഉണ്ടായിക്കാണും. മക്കളുടെ കല്യാണം, അവരുടെ വിദ്യാഭ്യാസം, വീട് നിര്‍മാണം തുടങ്ങി എല്ലാത്തിനെക്കുറിച്ചും നമുക്കെല്ലാം ആധിയാണ്. നാട്ടില്‍ പോവുമ്പോള്‍ ആണ് വല്യ വിഷമം. അവിടുള്ളവര്‍ ചിലവിടുന്നത് കാണുമ്പോള്‍ ഇത്രയും കാലം വിദേശത്തു ജോലി ചെയ്ത നമ്മുടെ ഒക്കെ കണ്ണ് തള്ളും. കയ്യും മനസ്സും അശുദ്ധമാവാതെ എങ്ങനെ കൂടുതല്‍ കാശുണ്ടാക്കാം എന്ന ചിന്ത വല്ലാത്ത ഒരു ചോര്‍ച്ച തന്നെ ആണ്.


3) ടെലിവിഷന്‍ - ഇംഗ്ലീഷില്‍ "couch potato" എന്ന പദത്തിനര്‍ത്ഥം എപ്പോഴും TV ക്കു മുന്‍പില്‍ ചടഞ്ഞു കൂടിയിരിക്കുന്ന മടിയന്‍ എന്നാണ്. അതെനിക്ക് നന്നായി ചേരും. ഒരു കാലത്ത്‌ നന്നായി വായിക്കുന്ന പതിവുണ്ടായിരുന്നു. അത് തിരിച്ച് കൊണ്ടുവരാന്‍ ഞാന്‍ ഒരു Kindle വാങ്ങി. ആ കാശും പോയ മട്ടാ. വായന അവിടെ നില്‍ക്കട്ടെ എനിക്ക് അസഹ്യമായ നടുവേദന ഉണ്ടാവാറുണ്ട്. അപ്പോഴെല്ലാം യോഗയോ എക്സര്‍സൈസോ ചെയ്തു സാധാരണ നിലയിലേക്ക് മടങ്ങി വരാറുള്ള ഞാന്‍ പക്ഷെ അതൊരു ദിനചര്യ ആക്കാതെ വൈകാതെതന്നെ മടിയനാകും.

4) ഫേസ്ബുക്ക് - കണ്ണെല്ലാം മോണിറ്ററില്‍ നോക്കി കലങ്ങിമറിഞ് വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ അസിയോട് ഞാന്‍ കാരണം പറഞ്ഞത് "കമ്പ്യൂട്ടര്‍ ജോലി ചില്ലറയല്ല" എന്നാണ്. പാവം രാവിലെ മുതല്‍ രാത്രി വരെ ഓടിനടന്നു ക്ഷീണിച്ചു വരുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് കുറച്ച് കാണിക്കുന്നതു മോശമല്ലെ. കൂടുതല്‍ കാലമൊന്നും എനിക്കവളേ കളിപ്പിക്കാന്‍ ആയില്ല. ഇടക്കപ്പോഴോ 'കമ്പ്യൂട്ടര്‍ സാവി' ആയപ്പോള്‍ അവള്‍ക്ക്‌ മനസ്സിലായി ഇവര്‍ക്കൊന്നും ഒരു പണിയും ഇല്ല കമ്പനിയുടെ ചിലവില്‍ ഫേസ്ബുക്ക് നോക്കിയിരുന്നു കണ്ണ് കല‍ക്കുകയാണ് എന്ന്. ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഇനിയുള്ള കാലം നമുക്കൊഴിവാക്കാന്‍ ആവില്ല, പക്ഷെ അവക്കെല്ലാം ഒരു പരിധി ആവാമല്ലോ.. രാവിലെ മുതല്‍ ഫേസ്ബുക്ക് നോക്കിയിരുന്നിട്ട് എനിക്കൊന്നും നേടാന്‍ ആയിട്ടില്ല. ഇന്ന് ഞാന്‍ അരമണിക്കൂര്‍ മാത്രമാണ്‌ ഫേസ്ബുക്കില്‍ ചിലവഴിച്ചത്. കൊള്ളാം!!

5) ഇമേജ് - എന്‍റെ ബോസ് എന്നെ കുറിച്ച് എന്തു കരുതും, എന്‍റെ മക്കള്‍ എന്നെ കുറിച്ച് എന്തു കരുതും, എന്‍റെ ഭാര്യ എന്നെ കുറിച്ച് എന്തു കരുതും, എന്‍റെ രക്ഷിതാക്കള്‍ എന്നെ കുറിച്ച് എന്തു കരുതും. നമ്മള്‍ എല്ലാം ഇമേജിന്റെ അടിമകള്‍ ആണ്. മറ്റുള്ളവരെ ത്രിപ്തിപെടുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നമ്മുടെ കഴിവുകളേയും സമയത്തെയും അപഹരിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ ഉള്ള ചോര്‍ച്ചകള്‍ അടക്കാന്‍ ആദ്യം നാം ചെയ്യേണ്ടത് അവയെ അറിയുക എന്നതാണ്. ഒരു ലിസ്റ്റ് ആയി പേപ്പറില്‍ എഴുതി വെക്കുക. അവയെ തിരിച്ചറിയുക എന്നിട്ട് ബോധപൂര്‍വം അവയില്‍ നിന്നും വിട്ടു നില്‍ക്കുക. താനെ ഈ "തിരക്കുള്ള ജീവിതത്തില്‍" നമുക്ക് എല്ലാത്തിനും സമയം ഉണ്ടാക്കാന്‍ കഴിയും.

മറക്കണ്ട - നാളെ "നിന്‍റെ സമയം നീ എങ്ങനെ ചിലവഴിച്ചു" എന്ന ചോദ്യത്തില്‍ നിന്നും തടിയൂരാന്‍ എനിക്കും നിങ്ങള്‍ക്കും ആവില്ല..

8 comments:

  1. നിന്‍റെ സമയം നീ എങ്ങനെ ചിലവഴിച്ചു" അതേ! ആ ചോദ്യം അഭിമുഖീകരിച്ചേ മതിയാകൂ.

    ReplyDelete
  2. സമയം ഒരു വല്ലാത്ത വസ്തുവാണ്‌. അതിനെ
    നമുക്ക് അളക്കാന്‍ കഴിയില്ല, സൂക്ഷിച്ചു വെക്കാന്‍ കഴിയില്ല, കടം വാങ്ങാന്‍
    ആവില്ല, കൊടുത്തു വീട്ടാനും പറ്റില്ല.  ഓരോ നിമിഷവും ഓരോ കഷണങ്ങളായി
    നമ്മുടെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞു പോകുന്നത് ഓര്‍ത്താല്‍ ഒരു വല്ലാത്ത
    അനുഭവം ആണ്.like ...

    ReplyDelete
  3. നല്ല പോസ്റ്റ്. കാര്യഗൌരവമായി എടുക്കേണ്ടത്.
    നന്ദി താഹിര്‍.

    ReplyDelete
  4. നല്ല കാര്യം പങ്കു വെച്ചതിന് നന്ദി

    ReplyDelete
  5. Thahir, thangale enikke eshttapettu

    ReplyDelete

Related Posts Plugin for WordPress, Blogger...