Thursday, June 9, 2011

അല്ലാഹു അറബിയാണോ

നിങ്ങള്‍ മലയാളത്തില്‍ അല്ലെ എഴുതുന്നത്. അപ്പോ അല്ലാഹു എന്ന് എന്തിനാ പറയുന്നത് മലയാളത്തില്‍ ദൈവം എന്നല്ലേ പറയേണ്ടത്.

അതോ ഇനി ബ്രഹ്മാവ് ആയുസ്സ് മറ്റു മതസ്ഥര്‍ക്ക് കൊടുത്തില്ലേ. അവരെ ഒക്കെ വേറെവേറെ ദൈവങ്ങള്‍ ആണോ സൃഷ്ടിച്ചത്.

ന്യായമായ സംശയം. ഇല്ല സുഹൃത്തേ നിങ്ങള്‍ക്ക്‌ തെറ്റിയിട്ടില്ല എന്നെയും നിങ്ങളെയും സൃഷ്ടിച്ചത് ഒരേ ദൈവം തന്നെ നമ്മള്‍ വേറെവേറെ പേരുകളില്‍ വിളിക്കുന്ന ഒരേ ദൈവം..

പിന്നെതിനാ ബാക്കിയെല്ലാം മലയാളത്തില്‍ എഴുതി ദൈവത്തിന് മാത്രം അറബി പദമായ അല്ലാഹു എന്ന് ഉപയോഗിക്കുന്നത് എന്നല്ലേ പറയാം..

അല്ലാഹു എന്ന പദം മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ മറ്റു മതസ്ഥര്‍ ഉപയോഗിച്ചിരുന്നു ഉദാഹരണത്തിന് യേശുക്രിസ്തുവിന്‍റെ ഭാഷയായ അറാമിക്കില്‍ ദൈവത്തിനു അല്ലാഹു എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇന്നും ഈജിപ്ത് പോലുള്ള അറബ് നാടുകളില്‍ ക്രിസ്ത്യാനികളും മറ്റും ദൈവത്തിന് അല്ലാഹു എന്ന് തന്നെയാണ് പറയുന്നത്.

അറബി ഭാഷയില്‍ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. ഈ അറബി വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. ദൈവം എന്ന പദം അങ്ങനെ അല്ല(ദൈവങ്ങള്‍, ദേവത etc).


ഇസ്ലാമില്‍ മറ്റു മതങ്ങളേ അപേക്ഷിച്ച്‌ ഏക ദൈവ വിശ്വാസത്തിന് മാത്രമാണ് ഊന്നല്‍. അതു കൊണ്ടാണ് അല്ലാഹു എന്ന പദം ദൈവം എന്ന പദത്തിന് പകരമാവാത്തത്.

സത്യത്തില്‍ ഇസ്ലാം മാത്രമല്ല ഏക ദൈവം പ്രചരിപ്പിക്കുന്ന മതം. കോടിക്കണക്കിന് ദൈവങ്ങള്‍ ഉണ്ട് എന്ന് പറയുന്ന ഹിന്ദുമതം പോലും ഏക ദൈവത്തില്‍ ഊന്നുന്നുട്. ക്രിസ്തു മതവും ഇതു തന്നെ ആണ് പറയുന്നത്.

പക്ഷെ ദൈവങ്ങളെ കച്ചവട കണ്ണിലൂടെ കാണുമ്പോള്‍ ഒറ്റ ദൈവം പോരാ, എത്രക്ക് കൂടുതല്‍ ഉണ്ടോ അത്രയ്ക്ക് കച്ചവട സാധ്യതയാ. അതുകൊണ്ട്‌ സ്വാമിമാരും, ദൈവങ്ങളും, ആള്‍ ദൈവങ്ങളും, ഏര്‍വാടികളും, മക്ബറകളും, ആശ്രമങ്ങളും എല്ലാം മുളച്ചു കൊണ്ടേ ഇരിക്കും.

ഇത് എഴുതിയത് ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താന്‍ അല്ല. പലര്‍ക്കും അറിയാത്ത, അല്ലെങ്കില്‍ തെറ്റായി അറിയുന്ന ഒരു കാര്യം തിരുത്താം എന്ന് തോന്നി..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...