കുറച്ച് മുന്‍പ് ഞാന്‍ ഒരു ഹെല്‍ത്ത് സൈറ്റില്‍ വായിച്ചു, ഒരു അമേരിക്കന്‍ കിളവന്‍, അയാള്‍ ഒരാഴ്ച അഞ്ഞൂറ് പുഷ്അപ്പ് എടുക്കും എന്ന്. അതായത് ഒരു ദിവസം എഴുപതോളം പുഷ്അപ്പ്.
ഈ പുഷ്അപ്പ് എന്ന് പറഞ്ഞാല്‍, കേള്‍ക്കുന്ന അത്ര രസമുള്ള പണിയൊന്നുമല്ല, ഞാനും കുറെ എടുത്തതാണ് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്നെല്ലാം ഇരുപത് എണ്ണം എടുത്താല്‍ കൈ കഴയ്ക്കും, എങ്കിലും മുക്കിയും മൂളിയും ഒരഞ്ചു കൂടി തികയ്ക്കും. അപ്പോഴാണ് ഇവിടെ ഒരു വയസ്സന്‍ എഴുപത് പുഷ്അപ്പ് എടുക്കുന്നത്.
എനിക്ക് പിന്നെ ഒരു ഗുണമുണ്ട്, എന്നേ പിരി കേറ്റാന്‍ എളുപ്പമാണ്. ഈ നാല്‍പത്തഞ്ചുകാരന്‍ കിളവന്‍ എഴുപത് പുഷ്അപ്പ് എടുക്കുമ്പോള്‍, അസിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും നാല്പത്തിരണ്ടില്‍ കരുത്തുറ്റു നില്‍ക്കുന്ന വാല്യക്കാരനായ ഞാന്‍ (ബാല്യക്കാരന്‍ എന്ന് ഞാന്‍ തിരുത്തികൊടുക്കും എന്നാലും അടുത്ത പ്രാവശ്യം അവള് പിന്നേം പറയും വാല്യക്കാരന്‍ എന്ന്, പിന്നെ ഒരു സമാധാനം ഉള്ളത് കൂട്ടത്തില്‍ പറയും അമീര്‍ഖാനേക്കാള്‍ എത്ര ചെറുപ്പാ എന്‍റെ ചെക്കന്‍ എന്ന്, അത് കേള്‍ക്കുമ്പോള്‍ രോമാഞ്ചകുന്ജിതപുളകിതനാവുന്നതിനാല്‍ പിന്നെ തിരുത്താന്‍ ഞാന്‍ മിനക്കെടില്ല)
പിന്നെ മുന്നും പിന്നും നോക്കീല്ല.. ഉടനെ എടുത്തു പത്തെണ്ണം.. പിന്നെ പൊന്തുന്നില്ല. ഒരു കാലത്തെയ് ഞാന്‍ ചെറുപ്പമായിരുന്നു, അത് പക്ഷെ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പായിരുന്നു..!
പറഞ്ഞല്ലോ പിരി കേറ്റാന്‍ എളുപ്പമാണ് എന്ന്.. ഞാന്‍ ഉടനെ തീരുമാനിച്ചു ഈ കിളവന്‍ ഒരാഴ്ച്ച അഞ്ഞൂറടിച്ചാല്‍ വാല്യക്കാരനായ ഈ അമീര്‍ഖാന്‍റെ അനിയന്‍ അറുനൂറടിക്കും, എന്‍റെ പിതാവിനേയ് ഒറ്റ വാക്കാ, എന്ന് വെച്ച് എനിക്ക് അങ്ങനത്തെ അഹങ്കാരം ഒന്നൂല്ലട്ടോ.
ഒരു കാര്യം എനിക്ക് മനസ്സിലായി, കിളവന്‍ ഭൂരിപക്ഷവും ഒന്നിലധികം തവണ ആയാവും എഴുപത് തികയ്ക്കുന്നത്. ഞാന്‍ കണക്ക് കൂട്ടി ഓരോ നമസ്കാരത്തിനു ശേഷവും പതിനഞ്ചു വീതം പുഷ്അപ്പ് എടുത്താല്‍ തന്നെ കൂള്‍ ആയി കിളവനെ തോല്‍പ്പിക്കാം.
മുട്ടന്‍ മുട്ടന്‍ ഐഡിയകള്‍ എനിക്ക് ഇങ്ങനെ മഴപോലെ പെയ്തിറങ്ങും. ഐഡിയാസ് അണ്‍ലിമിറ്റഡ് എന്ന ഒരു കമ്പനി തുടങ്ങുന്ന ഒരു ഐഡിയയും എനിക്കുണ്ട്. ഇതൊക്കെ പൊട്ട ഐഡിയകള്‍ ആണെന്നാ അസി പറയുന്നത്. ഞാന്‍ പണ്ടെന്നോ അവളെ കെട്ടിയപ്പോള്‍ അവള്‍ എന്നേക്കാള്‍ അഞ്ചു വയസ്സിന് ഇളയതായിരുന്നു. ഇത്ര കാലം കഴിഞ്ഞിട്ടും അവള്‍ ഇപ്പഴും എന്നേക്കാള്‍ അഞ്ചു വയസ്സ് കുറവു തന്നെയാ, ഒരു ഡെവലപ്പ്മെന്‍റും ഇല്ല എന്നര്‍ത്ഥം, അത് കൊണ്ടു ഇതൊന്നും എന്നേ നിരുത്സാഹപ്പെടുത്താറില്ല..
പക്ഷെ ആദ്യ ദിവസം തന്നെ മനസ്സിലായി, നമസ്ക്കാരങ്ങള്‍ പള്ളിയില്‍ വെച്ച് നടക്കുമ്പോള്‍ അത് കഴിഞ്ഞുള്ള പുഷ്അപ്പ് നടക്കില്ല. രണ്ടാം ദിവസം തീരുമാനം മാറ്റി (പറഞ്ഞല്ലോ..ഐഡിയാസ് അണ്‍ലിമിറ്റഡ്) കാലത്ത് ഫജര്‍ നമസ്ക്കാരത്തിന് പള്ളിയില്‍ പോവുന്നതിന് മുന്‍പ് വീട്ടില്‍ വെച്ച് പുഷ്അപ്പ് അടിക്കും, കാലത്ത് ഓഫീസില്‍ പോവുന്നതിന് മുന്‍പും അടിക്കും, വൈകിട്ട് ഓഫീസില്‍ നിന്നും വന്നും അടിക്കും. പക്ഷെ പുഷ്അപ്പിന്റെ എണ്ണമാണ് പ്രശ്നം.
ഓരോ ദിവസവും രണ്ടും മൂന്നും വീതം കൂട്ടി കൂട്ടി, പണ്ട് അവശനായി മുഴുമിപ്പിച്ചിരുന്ന ഇരുപതും, ഇരുപത്തഞ്ചും എല്ലാം ഞാന്‍ കടന്നുപോയപ്പോള്‍ അവര്‍ എനിക്ക് സല്യൂട്ട് അടിച്ചു. എനിക്ക് വയ്യ, വിനയം ഒന്നു കൊണ്ടു മാത്രമാണ് ഞാന്‍ ഇതൊന്നും നാലാളോട് വിളിച്ചു പറയാത്തത്. ഐഡിയ പിന്നെയും മാറി, പുഷ്അപ്പ് കാലത്ത് തന്നെ രണ്ടു പ്രാവശ്യം മാത്രമായി.
ഇന്ന് ഞാന്‍ ഒരിക്കല്‍ മാത്രം അമ്പതു പുഷ്അപ്പ് അടിക്കും, രണ്ടു പ്രാവശ്യം കൊണ്ട് നൂറെണ്ണം, ഒരാഴ്ച്ച കൊണ്ട് എഴുനൂറെണ്ണം. കിളവനെ എല്ലാം ഞാന്‍ വിട്ടു, പാവം എങ്ങനെയെങ്കിലും ജീവിച്ചു പോയ്കോട്ടേ. പണ്ടേ വയസ്സന്മാരോട് എനിക്ക് ബഹുമാനം ഉണ്ട് എന്ന് വെച്ച് വെറും അഞ്ഞൂറു പുഷ്അപ്പ് എല്ലാം ഇത്ര വലിയൊരു കാര്യമായി പറയാന്‍ ഇല്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
ആഴ്ചയില്‍ ഒരു എഴുനൂറ് പുഷ്അപ്പ് എല്ലാം അടിക്കുന്ന ഒരാള്‍ ആണെങ്കില്‍ ബഹുമാനിക്കുന്നതില്‍ തെറ്റില്ല, അതിന്‍റെ താഴെ ഒക്കെ പുറത്തു പറയാന്‍ മാത്രം ഇല്ലന്നേയ്.
ഗുണപാഠം:
നിത്യാഭ്യാസിയെ ആനയും എടുക്കും എന്ന പഴഞ്ചൊല്ല് കിറുകൃത്യമാണ്. പത്ത് പുഷ്അപ്പില്‍ നിന്നും നൂറിലേക്ക് ഞാന്‍ നടന്ന് കയറിയത് ഓരോ ദിവസവും ഒന്നും രണ്ടും എണ്ണം കൂടുതല്‍ എടുത്തിട്ടാണ്. മാറ്റം അതെത്ര വലുതാണെങ്കിലും ചെറിയ ചെറിയ കാലടികള്‍ വെച്ചാല്‍ നമുക്ക് അവ പ്രാപ്യമാവും.

No comments:
Post a Comment