കുളിച്ചിട്ടും അങ്ങ് ഫ്രഷ് ആവാത്ത പോലെ, വല്ല മണവും ഉണ്ടോയെന്ന് നോക്യേ.
അവള്‍ ചോദിച്ച് ഇതെന്താ ഇന്നൊരു പ്രത്യേകത, കുളിക്കുന്ന പുതിയ വല്ല മോഡലും ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയോ.
ചൂട് കാലമല്ലേ കുളിച്ച് പുറത്തിറങ്ങുമ്പോള്‍ തന്നെ വിയര്‍ക്കുന്നത് കൊണ്ട് തോന്നുന്നതാവും ഞാന്‍ പറഞ്ഞു.
മണത്തു നോക്കി അവള്‍ സര്‍ട്ടിഫൈ ചെയ്തു - ഒരു നാറ്റവും ഇല്ലാട്ടോ, അല്ലെങ്കില്‍ തന്നെ എന്‍റെ ചെക്കന് മുല്ലപ്പൂവിന്‍റെ മണമല്ലേ.!
അദ്ദാണ്, ഇവളാണ് പെണ്ണ്, എന്ത് എപ്പോ എങ്ങനെ പറയണം എന്ന് എന്‍റെ പെണ്ണിനെ പിന്നെ പ്രത്യേകം പഠിപ്പിക്കണോ.
ഇത് നടന്നത് മിനിഞ്ഞാന്ന്..
ഇന്നും കുളിച്ച് കഴിഞ്ഞ് ഞാന്‍ അവളോട് ചോദിച്ച് - വല്ല മണവും ഉണ്ടോ ന്ന് നോക്യേ.
ഇതെന്താ സ്ഥിരമാക്കാനുള്ള പരിപാടിയാണോ എന്ന മട്ടില്‍ എന്നെ ഒന്ന് നോക്കി അവള്‍ മണത്തു നോക്കി പറഞ്ഞു - ഇല്ല പ്രത്യേകിച്ച് നാറ്റം ഒന്നും ഇല്ല.
അപ്പൊ മുല്ലപ്പൂവ്.. എന്‍റെ ചോദ്യം മുഴവനാക്കാന്‍ വിടാതെ അവള്‍ പറഞ്ഞു, അത് പ്രത്യേകം പറയണോ നല്ല മുല്ലപ്പൂവിന്‍റെ മണം തന്നെയാണ് ട്ടോ എന്‍റെ ചെക്കന് പേടിക്കണ്ടാ.
ഉണ്ട്, ചെറിയ ഒരു പേടി ഉള്ളില്‍ ഉണ്ട്, ഈ മുല്ലപ്പൂവിന്‍റെ മണം എങ്ങാനും പോയാല്‍ പിന്നെ ഇവളെ എന്‍റെ കൂടേ കിടക്കാന്‍ കിട്ടില്ലേ എന്ന്. പോയി നല്ല സോപ്പ് തേച്ച് കുളിച്ചിട്ട് വാ എന്നെങ്ങാനും അവള്‍ പറയുമോ എന്നറിയില്ലല്ലോ.
കാരണം ഞാന്‍ സോപ്പ് തേച്ചിട്ട് കുളിച്ചിട്ട് ഇപ്പൊ ഏകദേശം ഒരാഴ്ചയോളമായി, സംഗതി രഹസ്യമാ ഇനി നിങ്ങളായി ഇത് പുറത്തു വിടണ്ടാ നാറ്റകേസ്സാ, അവള് കേറി എന്നെ സോപ്പ് തേപ്പിക്കും..
സോപ്പ് മാത്രമല്ല ഷാമ്പൂ ചെയ്യുന്നതും ഞാന്‍ നിര്‍ത്തി. ഇപ്പോള്‍ കൈ കഴുകാന്‍ മാത്രമാണ് ഞാന്‍ സോപ്പ് ഉപയോഗിക്കുന്നത്. എന്താപ്പോ നല്ല സോപ്പിന്റെ ഒക്കെ വില എന്നതൊന്നും അല്ല കാരണം ട്ടോ.
സോപ്പിനെ കുറിച്ച് ഞാന്‍ ആദ്യമായി കേട്ടത് ജേക്കബ് വടക്കാഞ്ചേരി യുടേ പ്രഭാഷണത്തില്‍ നിന്നുമാണ്. സോപ്പ് എന്നാല്‍ മൃഗകൊഴുപ്പും, കാരവും മണത്തിനും നിറത്തിനും ചേര്‍ക്കുന്ന കുറച്ച് കെമിക്കലും ആണ് എന്തിനാണ് നിങ്ങള്‍ പന്നിയുടെയും പശുവിന്റെയും കൊഴുപ്പെടുത്ത് മേല്‍ ഉരതുന്നത് എന്നത് ന്യായമായ ഒരു ചോദ്യമായി അന്നെനിക്ക് തോന്നി. കുറച്ച് കാലം ഞാന്‍ പയര്‍പൊടി എല്ലാം തേച്ച് നോക്കി, പിന്നെ പിന്നെ പയറുപൊടിയുടെ മണം പോവാന്‍ സോപ്പ് തേക്കണം എന്നായപ്പോള്‍ ആ പരിപാടി നിര്‍ത്തി.
വെള്ളക്കാരന്‍ സോപ്പ് കണ്ടുപിടിച്ചപ്പോള്‍ അവന്‍ അതില്‍ പന്നികൊഴുപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. അവന്‍ അത് കയറ്റി അയക്കാന്‍ തുടങ്ങിയപ്പോള്‍ 'പന്നി' പ്രശ്നമാവുന്നത് കണ്ട് അവന്‍ അത് മൃഗകൊഴുപ്പ് എന്നാക്കി. കുറച്ച് കാലം ജനം അവന്‍റെ പന്നികളെ പുതിയ പേരില്‍ തേച്ചുമിനുക്കി, ഓണ്‍സ്ക്രീന്‍ സുന്ദരികള്‍ അവര്‍ക്കീ ഒടുക്കത്തെ ഭംഗി നല്‍കുന്നത് ഈ പന്നി കൊഴുപ്പാണ് എന്ന് ആണയിട്ടു.
പിന്നെ പിന്നെ ജനകഴുതയ്ക്കു ഇനി അതില്‍ എന്ത് ചേര്‍ത്താലും പ്രശ്നമില്ല എന്നായി. ഇപ്പൊ ഓണ്‍സ്ക്രീന്‍ സുന്ദരികള്‍ വന്ന് എന്‍റെ സൗന്ദര്യം ഞാന്‍ ഈ ബ്രാന്‍ഡ് സോപ്പ് തിന്നുന്നത് കൊണ്ടാണ് എന്നെങ്ങാനും പറഞ്ഞാല്‍ നമ്മള്‍ ഒരു നേരത്തെ ഭക്ഷണം ആയി സോപ്പും തിന്നും.
പന്നിയെ പേടിച്ചു കുറച്ച് കാലമായി ഞാന്‍ നാട്ടില്‍ നിര്‍മിക്കുന്ന കുടംബശ്രീ ഉല്‍പ്പന്നമായ ശുദ്ധമായ വെന്ത വെളിച്ചെണ്ണയില്‍ നിര്‍മിച്ച എന്ന അവകാശവാദം മുഴക്കുന്ന 'ഒറിജിന്‍' സോപ്പ് വരുത്തുകയായിരുന്നു.
ഈ അടുത്താണ് സോപ്പ് തേക്കാതെ ഒരു വര്‍ഷം പിന്നിട്ടു എന്ന ഒരു പോസ്റ്റ് ഞാന്‍ വായിച്ചത്. അതില്‍ ആശാന്‍ പറയുന്നത് സോപ്പ് ഉപയോഗം നിര്‍ത്തിയതിനു ശേഷം മുടി കൂടുതല്‍ വളരാന്‍ തുടങ്ങി, താരന്‍ നിന്നു, തൊലിക്ക് കൂടുതല്‍ മിനുസം ഉണ്ടായി എന്നെല്ലാമാണ്.
അത് വായിച്ചപ്പോള്‍ ഈ പരിപാടി ഒന്ന് പരീക്ഷിക്കാം എന്ന് തോന്നി.
ഈ ഫോറത്തില്‍ പരീക്ഷിച്ചു എന്ന് പറഞ്ഞ എല്ലാവരും പറയുന്ന ഒരു കാര്യം ഉണ്ട്, അവര്‍ക്ക് കൂടുതല്‍ ഫ്രഷ് ആയി തോന്നുന്നു എന്ന്. ഒരാഴ്ചത്തെ അനുഭവം കൊണ്ട് എനിക്കും അതുതന്നെയാണ് പറയാനുള്ളത്.
മൃഗകൊഴുപ്പ് അല്ലാതെ തന്നെ സോപ്പ് ഉപയോഗിച്ചാല്‍ വേറെയും പ്രശ്നങ്ങള്‍ ഉണ്ട്. നമ്മുടെ തൊലിയില്‍ ഉള്ള എണ്ണമെഴുപ്പ് നമ്മുടെ ശരീരം തൊലിക്ക് താഴെയുള്ള ഭാഗങ്ങള്‍ക്ക് ഈര്‍പ്പം നിലനിര്‍ത്താന്‍ വേണ്ടി നിര്‍മ്മിക്കുന്നതാണ്, അത് സോപ്പ് ഉപയോഗിച്ച് നമ്മള്‍ കഴുകി കളയുമ്പോള്‍ നമ്മുടെ തൊലി വരണ്ടുണങ്ങി സാവധാനം നശിക്കുന്നു.
അങ്ങനെ നശിക്കാന്‍ അവര് സമ്മതിക്കുമോ അതുകൊണ്ടുതന്നെ സോപ്പ് കമ്പനിക്കാരന്‍ തന്നെ നമുക്ക് ഈര്‍പ്പം നിലനിര്‍ത്താന്‍ മൊഇസ്ടരൈസെര് ക്രീമുകള്‍ ഇറക്കി തരുന്നു, വരണ്ട തോലിയാണോ ഞങ്ങളുടെ ക്രീം തേയ്കൂ കൂടുതല്‍ സുന്ദരനാവൂ, എണ്ണമെഴുക്കുള്ള തൊലിയാണോ ഞങ്ങളുടെ സോപ്പ് തേച്ച് കൂടുതല്‍ സുന്ദരിയാവൂ, എങ്ങനെ ഉഴിഞ്ഞാലും അവര്‍ക്ക് കാശ് തന്നെ.
ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ഒരു മുല്ലപൂവിന്‍റെ മണമുള്ള പെര്‍ഫ്യൂം വാങ്ങണം കിടക്കാന്‍ ചെല്ലും മുന്നേ ഒന്ന് പൂശാം, ഒരു ധൈര്യത്തിന്..അത് വരെ ഇങ്ങനെ അങ്ങ് പോവട്ടെ സോപ്പും ഷാംപൂവും ഇല്ലാതെ..!

സോപ്പ് ഇങ്ങിനെ ശരീരത്തില്‍ തെചു ഉറച്ചു കുളിക്കുന്നവര്‍ നമ്മള്‍ മാത്രമായിരിക്കും..
ReplyDeleteനല്ല കുറിപ്പ്. എന്നാലും ശീലങ്ങള്‍ കളയുവാന്‍ ഒരു മടി...
ReplyDeleteവായിക്കാന്‍ കൊള്ളാം .പക്ഷെ സോപ്പില്ലാതെ എങ്ങിനെയാ കുളിക്കുക .ഒരു വൃത്തിയില്ലായ്മ ഫീല്‍ ചെയ്യും .തല്‍കാലം ഈ ശീലങ്ങലുമായി അങ്ങ് പോകട്ടെ.
ReplyDelete