എന്‍റെ നേരേ മുന്നില്‍ ആണ് അവള്‍ കിടന്നിരുന്നത്. ഏകദേശം രണ്ടു വയസ്സു കാണും.. എന്‍റെ ജോയുടെ പ്രായം..!എന്‍റെ വീടിനു മുന്നില്‍ ഒരു വലിയ പള്ളിയാണ്. ദിനം രണ്ടോ മൂന്നോ തവണ പള്ളി എന്നെ, ഞാന്‍ എന്‍റെ അന്ത്യത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് ഓര്‍മ്മിപ്പിക്കും.
ചില ദിനങ്ങളില്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ ഉണ്ടാവും നമസ്കരിക്കാന്‍. പള്ളിയിലേക്ക് മൃതദേഹങ്ങള്‍ പുറകുവശത്തെ വാതിലിലൂടെ കൊണ്ടു വന്നു കിടത്തും. നമസ്കരിക്കുന്നതിനു മുന്‍പ് മുന്‍വാതില്‍ തുറക്കുമ്പോള്‍ മാത്രമാണ് മൃതദേഹം നമ്മള്‍ കാണുന്നത്.




















.jpg)
