മൂക്കിന്‍തുമ്പത്താ അവള്‍ക്ക് ദേഷ്യം. രണ്ടു വയസ്സേ ഉള്ളൂ പറഞ്ഞിട്ടെന്താ വിത്ത് ഗുണം എന്ന് പറയാന്‍ ഇടം കൊടുക്കാതെ ഞാന്‍ പറയും, തള്ളന്റെ പഠിപ്പാ അതിന് എന്നാലും ഇങ്ങനെ സ്വഭാവം പകര്‍ന്ന് കിട്ടോലോ അതിശയം തന്നെ.!
അസി ട്യൂബ് ലൈറ്റാ വേഗം സമ്മതിച്ചു തരും, ഇനിപ്പോ എന്താ ചെയ്യാ എന്ന് ദയനീയഭാവത്തില്‍ നോക്കും.
നാല് മക്കളാ എനിക്ക് ഒരു കാര്യം ഞങ്ങള്‍ക്ക് മനസ്സില്‍ ആയി, ഈ മക്കളെ വളര്‍ത്തുക എന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിംഗ് പോലെയാണ്, ആ എക്സ്പീരിയന്‍സ് കൊണ്ട് ഒരു കാര്യവും ഇല്ല ആറു മാസം കൊണ്ട് പുതിയ ലാംഗ്വേജ് ഇറങ്ങും, അപ്പൊ പഴയത് അറിയുമെന്ന് പറഞ്ഞിട്ട് ഒരു വിശേഷവുമില്ല.
ഓരോ കുഞ്ഞിനെ വളര്‍ത്തുമ്പോഴും നമ്മള്‍ പഠിക്കുന്ന വില കൂടിയ പാഠങ്ങള്‍ കൊണ്ട് അടുത്ത കുട്ടിക്ക് ഒരു ഉപയോഗവും ഇല്ല.
എന്‍റെ മക്കളില്‍ ഞങ്ങളെ മൂക്ക് കൊണ്ട് ഋ എഴുതിക്കാന്‍ ഇവളെക്കാള്‍ കേമി ആരും ഉണ്ടായിരുന്നില്ല.
കളിയാക്കുന്നതും ചര്‍ച്ചചെയ്യുന്നതും അവള്‍ക്ക് പെട്ടെന്ന് മനസ്സില്‍ ആവും. തല ചെരിച്ച് ഇടംകണ്ണിട്ട്, കണ്ണുകള്‍ ചെറുതാക്കി അവള്‍ പറയും 'മ്മ ചിച്ചണ്ട' അതൊരു ആജ്ഞയാണ് അനുസരിച്ചില്ലെങ്കില്‍ ആ കുഞ്ഞു കൈകള്‍ കൊണ്ട് അസിക്ക് അടി ഉറപ്പാണ്. അവളെ വഴക്ക് പറഞ്ഞാല്‍ അവള്‍ കരഞ്ഞുകൊണ്ട് പോയി തല ചുവരില്‍ അടിക്കും ഒരിക്കലല്ല നാലഞ്ചു തവണ, ഇരിക്കുകയാണെങ്കില്‍ പിന്നെലേക്ക് തലയടിച്ച് വീഴും കണ്ടു നില്‍ക്കുന്ന നമുക്ക് നോവും അത്രയും ശക്തിയോടെ ആയിരിക്കുമത്. ഇതിന്‍റെ ക്രെഡിറ്റ് അസി ഏല്‍ക്കില്ല അതവള്‍ എനിക്ക് തന്നെ തരും, എനിക്ക് കുഞ്ഞായിരിക്കുമ്പോള്‍ കുറുമ്പേ ഉണ്ടായിരുന്നുള്ളൂ ഇത് നിങ്ങളുടെ സ്വഭാവം തന്നെയാ, ഞാന്‍ സമ്മതിച്ചു കൊടുക്കും. പാവം ഞാന്‍..
തല അടിക്ക് ഞങ്ങള്‍ പുതിയ ഒരു ട്രിക്ക് എടുത്തു അവള്‍ അടിക്കാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ എണ്ണും 'ഹായ് നല്ല രസം ഒന്നും കൂടി ഡും, പീശ് ജോ ഒരു ഡും കൂടി..' അങ്ങനെ ഇപ്പൊ രസിക്കണ്ടാ എന്ന് കരുതി അവള്‍ നിറുത്തും.
എന്‍റെ എല്ലാ മക്കളും വിരലൂമ്പിയിരുന്നു, ചിലരെ കുഞ്ഞു അടികള്‍ കൊടുത്തപ്പോള്‍ മാറ്റി, ചിലര്‍ക്ക് വിരലില്‍ ഇന്‍സുലേഷന്‍ ചുറ്റെണ്ടി വന്നു മാറ്റാന്‍. ജോയ്ക്ക് അതൊന്നും മതിയാവില്ല എന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ അവളുടെ വിരലുകള്‍ എല്ലാം ചേര്‍ത്ത് ഒരു സ്കെയിലില്‍ ഇന്‍സുലേഷന്‍ ടാപ്പില്‍ ചുറ്റി, അവള്‍ തല ചുവരില്‍ അടിച്ച് അതെന്നെകൊണ്ട് അഴിപ്പിച്ചു. വിരല്‍ ഊമ്പി ഊമ്പി അവളുടെ തള്ളവിരലില്‍ ഒരു കുഞ്ഞു കുരു പോലെ ഒരു മുഴ തന്നെ രൂപപെട്ടിരുന്നപ്പോള്‍ ആണ് അറ്റ കൈ ആയി ഞാന്‍ നാട്ടില്‍ നിന്നും ചെന്നിനായകം വരുത്തിയത്.
ആദ്യത്തെ കുറച്ച് ദിവസം അവള്‍ ചിണുങ്ങി പിന്നെ ഇത് കൊള്ളാല്ലോ സാധനം എന്തെന്നാ ഇതിന്‍റെ പേര് എന്ന മട്ടില്‍ ഉഷാറായി ചെന്നിനായകം അടക്കം ഊമ്പാന്‍ തുടങ്ങി. അസി അതിന്‍റെ ക്രെഡിറ്റ് എനിക്ക് തന്നു. തിന്നിണത് കണ്ടില്ലേ, എനിക്ക് ആ സാധനത്തിന്റെ മണം പോലും പിടിക്കൂല, ഇത് നിങ്ങടെ സ്വഭാവം തന്നെയാ. പാവം ഞാന്‍, സമ്മതിച്ചു കൊടുക്കും പറയുന്നതില്‍ കാര്യമുണ്ട് ആവണക്കെണ്ണ അടക്കം ഒരുമാതിരി എല്ലാ ടേസ്റ്റും രുചിയോടെ ആസ്വദിച്ച് നുണഞ്ഞ് ഇറക്കാന്‍ എനിക്കാവും.
അങ്ങനെ കൂലംങ്കുഷമായി ഇനിയെന്തു ചെയ്യാം എന്ന് ആലോചിച്ചു നോക്കുമ്പോഴാണ് അസി അബ്ദുല്‍ വഹാബിന്റെ ബന്ധുവിനെ വിളിച്ച് (അവള്‍ക്ക് വല്യിടെത്തെല്ലാം വല്യ പിടിപാടാ.. എന്നെപ്പോലോന്നും അല്ല) അവരുടെ കുട്ടിയുടെ കൈ ഊമ്പല്‍ മാറ്റിയത് എങ്ങനെയാണ് എന്ന് അന്ന്യേഷിച്ചത്. അവര്‍ ഞങ്ങള്‍ക്ക് ഫെമൈറ്റ് എന്ന ഒരു മരുന്ന് പറഞ്ഞ് തന്നു. അവരുടെ കുഞ്ഞ് ഒറ്റ ദിവസം കൊണ്ട് വിരല്‍ ഊമ്പല്‍ നിര്‍ത്തിയത്രേ. അത് വല്ല പാവം പിടിച്ച കുഞ്ഞും ആയിരിക്കും എന്‍റെ ജോ ആരാ മോള് തള്ളന്റെ ദേഷ്യം മുഴുവന്‍ കിട്ടിയെക്കല്ലേ ഞാന്‍ കിട്ടിയ ചാന്‍സ് വിട്ടില്ല, ട്യൂബ് ലൈറ്റ് മിഴിച്ചങ്ങനെ നിന്നു ഒന്നും പറയാനില്ലാതെ.
ഞാന്‍ ഫെമൈറ്റ് എന്താ മുതല് എന്നൊന്ന് തപ്പി നെറ്റില്‍. മനുഷ്യന്‍ കണ്ടെത്തിയതില്‍ ഏറ്റവും കയ്പ്പ് നിറഞ്ഞ ഒരു രാസവസ്തുവാണ് ഡെനാടോണിയം ബെന്‍സോഏറ്റ്, അങ്ങ് സ്കോട്ട്‌ലന്‍ഡില്‍ ആണ് മൂപ്പരുടെ ജനനം. ഒരു തരി വെള്ളത്തിലോ മറ്റോ വീണാല്‍ പിന്നെ ആ വെള്ളം ഉപയോഗശൂന്യമായി തീരും. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒന്നും ഇത് കഴിക്കാനാവില്ല അതുകൊണ്ട് തന്നെ യൂറോപ്പില്‍ മനുഷ്യന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളില്‍ അതായത് എലിവിഷത്തിലും മറ്റും ഇത് ചേര്‍ക്കാറുണ്ടത്രേ. വിരല്‍ കടിക്കും വിരല്‍ ഊമ്പുന്നവര്‍ക്കും വളരെ കുറഞ്ഞ ഡോസില്‍ അത്യുത്തമം ആണെന്ന്. എന്തായാലും ഒരുപാട് തിരക്കി അവസാനം സാധനം ഇങ്ങെത്തി.
കുഞ്ഞു ജോ സന്തോഷത്തില്‍ വിരല്‍ നീട്ടിതന്നു തേച്ചു കൊടുക്കാന്‍. അഞ്ചു സെക്കന്റ് കഴിഞ്ഞ് കൈ കഴുകികൊടുത്തിട്ടാണ് ഞാന്‍ അവളെ വിരല്‍ ഊമ്പാന്‍ അനുവദിച്ചത്. വായില്‍ വിരല്‍ കൊണ്ട് പോയ അവള്‍ പിന്നെ എത്ര പ്രാവശ്യം ചര്‍ദ്ദിച്ചു എന്ന് ഞങ്ങള്‍ക്ക് അറിയില്ല. വയറ്റില്‍ നിന്നും കയ്പ്പ് നീരടക്കം പുറത്തു വന്നു കാണണം.
അപ്പോഴാണ് ഞങ്ങള്‍ക്ക് പുതിയ പ്രശ്നം വന്നത് ജോ വിരല്‍ ഊമ്പി ഉറങ്ങിപ്പോവാറാണ്, അതില്ലാതെ അവള്‍ക്ക് ഉറങ്ങാന്‍ ആവില്ല. പിന്നെ അടുത്ത ഒരാഴ്ച്ച രാത്രി അങ്കം തന്നെ ആയിരുന്നു. അവള്‍ ഇടതടവില്ലാതെ ഉണര്‍ന്നെണീറ്റു കരച്ചില്‍ തന്നെ ആയിരുന്നു.
വല്യ കഷ്ടം തോന്നി. ദേഷ്യം മൂത്ത് അവള്‍ പിന്നിലേക്ക് ശക്തിയായി മലര്‍ക്കും, അവളുടെ തല അധികവും അസിയുടെ തലയിലോ ശരീരത്തിലോ അടിക്കും, ഞാന്‍ ഇതിലൊന്നും പരാതിയില്ലാതെ ഒരു മൂലയില്‍ മാറി പറ്റുന്ന മാതിരിയെല്ലാം ഉറങ്ങും. പാവാ ഞാന്‍..
ഫെമൈറ്റ് പുലിയാണെന്ന് തെളിയിച്ചു കൊണ്ട് ഒരാഴ്ച്ച കൊണ്ട് ജോ വിരല്‍ ഊമ്പല്‍നിര്‍ത്തി.
തള്ളമാരുടെ സ്വഭാവമുള്ള വല്ല പിടിവാശിക്കാരി കുട്ടികളും വിരല്‍ ഊമ്പല്‍ നിര്‍ത്താന്‍ ആവാതെ നിങ്ങള്‍ക്കറിയാമെങ്കില്‍ ഡെനാടോണിയം ബെന്‍സോഏറ്റ് ചേര്‍ന്ന എന്തെങ്കിലും മരുന്ന് പുരട്ടി കൊടുക്കുക.
മാറും ജോ ഗ്യാരന്‍റി.!

No comments:
Post a Comment