Saturday, March 23, 2013

ജിദ്ദയിലെ വിനോദങ്ങള്‍ – ഫക്കീ അക്വാറിയം


ഫക്കീ ഗ്രൂപ്പ്‌ 250 മില്യന്‍ സൗദി റിയാല്‍ ചിലവാക്കി ആറു വര്‍ഷം കൊണ്ടു പണിതീര്‍ത്ത ജിദ്ദയിലെ ഫക്കീ അക്വാറിയം 2013 ജനുവരി ഇരുപത്തിഒന്നിന് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. 155 ടാങ്കുകളില്‍ ആയി 200 ഓളം ഇനത്തില്‍ പെട്ട 7000 ത്തോളം കടല്‍ ജീവികള്‍ ഇവിടെ ഉണ്ടത്രേ.

സ്കൂള്‍ അവധിക്ക്‌ പോവാന്‍ ഉള്ള ലിസ്റ്റില്‍ ആദ്യമായി നിന്ന ഒരു പേരാണ് ഫക്കീ അക്വാറിയം.

ശനി മുതല്‍ ചൊവ്വ വരെ കാലത്ത് പത്തു മണി മുതല്‍ രാത്രി പതിനൊന്ന് വരെയും ബുധന്‍, വ്യാഴം, വെള്ളി ദിനങ്ങളില്‍ കാലത്ത് പതിനൊന്നര മുതല്‍ രാത്രി പതിനൊന്നര വരെയുമാണ് കവാടത്തില്‍ രേഖപ്പെടുത്തിയ സന്ദര്‍ശന സമയം.





രണ്ടര വയസ്സുള്ള ജോക്ക് മാത്രം ടിക്കറ്റ്‌ വേണ്ടി വന്നില്ല. ബാക്കി എല്ലാവര്‍ക്കും 50 റിയാല്‍ ടിക്കറ്റ്‌ എടുത്തു. ഡോള്‍ഫിന്‍ ഷോക്ക് മറ്റൊരു 50 റിയാല്‍ ടിക്കറ്റ്‌ കൂടി വേണമെന്ന് അറിഞ്ഞു. ഡോള്‍ഫിന്‍ ഷോ ഞങ്ങള്‍ മുന്‍പ്‌ പലയിടത്തും കണ്ടിട്ടുള്ളതിനാല്‍ അതിന് ടിക്കറ്റ്‌ എടുത്തില്ല.




വൃത്തിക്ക് പേരുകെട്ട ഇടമാണ് സൌദിയ. അതിന് ഒരു അപവാദമാണ് ഫക്കീ അക്വാറിയം. പൊതുവേ സൂ കളിലും, പബ്ലിക്‌ പാര്‍ക്കുകളിലും, പൊതു മൂത്രപ്പുരകളിലും മറ്റും മൂക്ക് പൊത്താതെ കടന്നു ചെല്ലാന്‍ ആവില്ല. പക്ഷെ ഫക്കീ അക്വാറിയം അങ്ങനെയല്ല. നല്ല വൃത്തി, നല്ല സഹകരണമുള്ള സ്റ്റാഫ്‌.



ഫോട്ടോ എടുക്കാന്‍ അനുവാദമുണ്ട് പക്ഷെ ഫ്ലാഷ് ഉപയോഗിക്കരുത് എന്ന് മാത്രം. ഞങ്ങള്‍ ഒരു അഞ്ചു മണിയോടെയാണ് അവിടെ എത്തിയത്. വളരെ നല്ല സമയം ആയിരുന്നു അത്, കുറച്ച് നേരങ്ങള്‍ക്കകം ഒരു പാട് ആളുകള്‍ വരാന്‍ തുടങ്ങി. ആറുമണിയോടെ ഞങ്ങള്‍ മടങ്ങുമ്പോള്‍ നല്ല തിരക്ക്‌ അനുഭവപ്പെട്ടു, കുറച്ച് മുന്‍പേ ആയതിനാല്‍ നല്ല ശാന്തമായി എന്ജോയ്‌ ചെയ്തു കാണാന്‍ ആയി.







നമുക്ക് മേലെയും ചുറ്റിലുമായി മീന്‍കൂട്ടങ്ങള്‍ നീന്തിത്തുടിക്കുന്ന മനോഹരമായ ഒരു അക്രിലിക് ടണലുണ്ട്. ചെറു സ്രാവുകളും, തിരണ്ടിയും, മറ്റു ചെറിയ കുറെ മീനുകളും നമ്മേ നോക്കി നീന്തിക്കളിക്കും. നമ്മള്‍ ടണലിനുള്ളില്‍ നടക്കുമ്പോള്‍ സത്യത്തില്‍ മീനുകളെ നമ്മള്‍ നോക്കി കാണുന്നതിനേക്കാള്‍ തിരിച്ചുള്ള പ്രതീതിയാണ് അത് നല്‍കുക.



അധിക മീനുകളും റെഡ്‌സീയില്‍ കണ്ടു വരുന്നവയാണ്. അതായത് നിങ്ങള്‍ അഭോറില്‍ സ്നോര്‍ക്കലിങ്ങിനു പോയാല്‍ കാണാന്‍ സാധ്യതയുള്ള മീനുകളെ നിങ്ങള്‍ക്ക്‌ ഇവിടെ കാണാം.





കുഞ്ഞു മീനുകള്‍ക്ക് ചെറിയ ടാങ്കുകള്‍ കാണാം. മനോഹരങ്ങളായ ഒരു പാട് ജീവികളെ നമുക്കവിടെ കാണാം.




വലിയ മീനികള്‍, സ്രാവുകള്‍ തുടങ്ങിയവയ്ക്ക് ഒരു വലിയ ടാങ്കുണ്ട് അക്വാറിയത്തിന്റെ അവസാനത്തില്‍. നമ്മളെ പീസു പീസാക്കാന്‍ മാത്രം വലിയ സ്രാവുകളും മറ്റു വലിയ മീനുകളും നീന്തിതുടിക്കുന്നത് കാണാം.







ഡോള്‍ഫിന്‍ ഷോ വൈകീട്ട് കാലത്ത് 11 മണിക്ക് ഒന്നും വൈകീട്ട് മൂന്ന് ഷോകളും ആണ്.. ടിക്കറ്റ്‌ ആള്‍ക്ക് ഒന്നിന് അന്‍പത് റിയാല്‍ ആണ്.. അറബിയില്‍ ആണ് അവതരണം എന്നതൊഴിച്ചാല്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് വളരെ രസകരം ആണിത്.. എന്‍റെ ജോ കയ്യടിച്ചും ചിരിച്ചും മറിയുന്നത് കണ്ടപ്പോഴാണ് കാശു മുതലായി എന്ന് എനിക്ക് ഉറപ്പായത്..





ഒരു മണിക്കൂര്‍ നേരം മനോഹരമായി ചിലവഴിക്കാന്‍ ഉള്ള വക അക്വാറിയത്തില്‍ ഉണ്ട്, ഡോള്‍ഫിന്‍ ഷോയില്‍ മറ്റൊരു അര മണിക്കൂറും..



അമ്പതു റിയാല്‍ ഇച്ചിരി കൂടുതലാണോ എന്ന് ചോദിച്ചാല്‍ ആണ്, പ്രത്യേകിച്ച് കുടുംബവുമായി പോവുന്നവര്‍ക്ക്‌. ഒരു ഇരുപത്തിഅഞ്ച് വരെ ഒക്കേ ആയിരുന്നെങ്കില്‍ നാന്നായിരുന്നു. നിങ്ങള്‍ മുന്‍പ്‌ സ്നോര്കല്ലിംഗ് ചെയ്തിട്ടില്ല എങ്കില്‍ കടലിനടിയിലെ ജീവവൈവിദ്യം നിങ്ങളെ അമ്പരപ്പിക്കും. വളരെ നന്നായി തന്നെ നിങ്ങള്‍ക്കത് കുടുംബ സമേതം എന്ജോയ്‌ ചെയ്യാം.



സാരി സ്ട്രീറ്റിന്റെ അവസാനത്തില്‍ കടലിനോട് തൊട്ടുകിടക്കുന്ന ഫക്കീ അക്വാറിയം മക്കളുമായി ഒരിക്കല്‍ പോവേണ്ട ഒരിടം തന്നെയാണ്. ഗൂഗിള്‍ മാപ്പില്‍ 21.572446,39.109311 സെര്‍ച്ച്‌ ചെയ്താല്‍ നിങ്ങള്‍ക്ക് കറക്റ്റ് ലോകേഷന്‍ ലഭിക്കും.




ജിദ്ദയിലെ മറ്റു വിനോദങ്ങള്‍
1) സ്നോര്‍ക്കലിംഗ്
2) പാരാമോട്ടോറിംഗ്
3) കേബിള്‍ കാര്‍
4) വഹ്ബ കുജ്ജ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...