എന്തൊരു തലവേദന, ഞാന്‍ സോഫയില്‍ ചാഞ്ഞു കിടന്നു.
ഞാന്‍ നോക്കട്ടെ.. തൊട്ടു നോക്കി അവള്‍ പറഞ്ഞു.. ഇല്ല പനിയൊന്നും ഇല്ല.. മരുന്നു വേണോ ഉപ്പാ..
ജോ, ഇതെന്‍റെ രണ്ടാമത്തെ മകള്‍.. ഹോമിയോ ഡോക്ടര്‍ ആണ്.. മൂത്തവള്‍ ഇഞ്ചിനീരാണ്..
എന്‍റെ പ്രധാന ചികിത്സക ഇവളാണ്.. കോഴ്സ് കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല അതുകൊണ്ട് ചികിത്സ വീട്ടിനു പുറത്തേക് വ്യാപിപ്പിച്ചിട്ടില്ല..
മരുന്നുകള്‍ മാത്രമല്ല രോഗങ്ങള്‍ മാറാന്‍ അകമഴിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്.. പനിയില്ലാത്തതിനാല്‍ മരുന്നിനു പകരം പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞു അവള്‍..
പടച്ചവനെ എന്‍റെ ഉപ്പയുടെ തലവേദന മാറ്റിക്കൊടുക്കണെ.. ഉപ്പാനേ ഈമാനോടു കൂടി മരിപ്പിക്കണേ.. എന്നേ സ്വാലിഹായ കുട്ടിയായി മാറ്റണെ..
തള്ളക്കോഴികളെ പോലെയാണ് ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എനിക്ക് കുട്ടികള്‍ ജീവനാണ്.. ഇച്ചിരി വലുതായാല്‍ ഞാന്‍ അവരെ കൊത്തിയാട്ടും.. ചെറിയ കാര്യത്തിനു വലിയ ശിക്ഷയും നല്‍കി ഞാന്‍ അവരേ അകറ്റും..
വേണമെന്ന് വെച്ചു ചെയ്യുന്നതല്ല.. അതെനിക്ക് പാരമ്പര്യമായി കിട്ടിയതാണ് എന്നാണ് എന്‍റെ വാദം.. ചുരുക്കത്തില്‍ ഒരു പുഴുങ്ങിയ തന്ത എന്ന് എന്നേ വിളിച്ചാല്‍ തെറ്റില്ല.. അങ്ങനെയല്ല എന്ന് എന്നോട് ഇന്നും പറയുന്നത് എന്‍റെ ഇളയ മകള്‍ ജോ മാത്രമാണ്..
ഉപ്പാനെ ഞാന്‍ കൈ പിടിച്ചു സ്വര്‍ഗത്തില്‍ കൊണ്ടുപോവും..
അപ്പൊ പടച്ചവന്‍ പറ്റില്ല എന്ന് പറഞ്ഞാലോ..
ഞാന്‍ പടച്ചോനോട് പറയോലോ.. ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കും..
അതെ അവള്‍ പറഞ്ഞാല്‍ സമ്മതിക്കും.. അങ്ങനെ വിശ്വസിക്കാന്‍ ആണ് എനിക്കും ഇഷ്ടം..
ഉപ്പ മരിച്ചാല്‍ എന്നേ ആരാ നോക്കാ.. വിഹ്വലമായ ചിന്തകള്‍ അവള്‍ അസിയുമായി പങ്കുവയ്ക്കും..
അവള്‍ ഹൌസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി വേണം.. ഇക്കൊല്ലം യൂകേജി കഴിയും.. പിന്നെ സ്കൂള്‍, കോളേജ്, അങ്ങനെ.. അത്രയും സമയം പടച്ചവന്‍ എനിക്ക് നല്‍കുമോ.. അറിയില്ല..
വല്യ കുട്ടിയായിട്ട് വസ്ത്രം ഇല്ലാതെ നടക്കേ.. പറഞ്ഞതും അടിച്ചതും ഒന്നിച്ചായിരുന്നു.. വികൃതി കാട്ടി നടക്കുന്ന ബാച്ചുവിനെ ഉന്നംവച്ചിരുന്ന അടിയായിരുന്നു, കൂട്ടത്തില്‍ തലവേദനയും.. ഊക്ക് പ്രതീക്ഷിച്ചതിലും കൂടിയെന്ന് പറഞ്ഞാല്‍ മതി.. പുളഞ്ഞു പോയി എന്‍റെ കുട്ടി..
കരഞ്ഞുകൊണ്ട് ഓടി അവള്‍ വസ്ത്രം മാറ്റി, രാവിലെ നേരത്തെ സ്കൂളില്‍ പോവാന്‍ ഉള്ളതിനാല്‍ ഉറങ്ങാന്‍ കിടന്നു.. ഞാന്‍ ചെല്ലുമ്പോഴും തേങ്ങി കൊണ്ട് കിടക്കാണ്..
ഉപ്പച്ചിനെ സ്വര്‍ഗ്ഗത്തില്‍ ആക്കാന്‍ ഞാന്‍ ഇനി പടച്ചോനോട് പറയൂല.. ന്നെ അടിച്ചില്ലേ..
ഉപ്പാനേ നിനക്കറിയാലോ ഉപ്പാക്ക് ഇഷ്ടമില്ലാത്തത് കണ്ടാല്‍ നല്ല അടികിട്ടും, ഇനി ഡ്രസ്സ് ഇല്ലാതെ കണ്ടാല്‍ ഇനിയും കിട്ടും, അവളെ ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു..
അഞ്ചു വയസ്സായ കുഞ്ഞിന് എന്തു മനസ്സിലാവാനാ.. അവളിനിയും ചെയ്യും അത് മനസ്സിലാക്കാന്‍ ബോധം വെയ്ക്കാത്ത ഞാന്‍ ഇനിയും അടിക്കും..
രണ്ടിലൊരാള്‍ക്ക് ബോധം വരാതെ ഒരു രക്ഷയും ഇല്ല.. (അസി ആത്മഗതം - അവള്‍ക്കുള്ളത് ഞാന്‍ വേറെ കൊടുത്തോളാം..)
കാലത്ത് എഴുന്നേറ്റപ്പോള്‍ മുട്ടുകള്‍ക്ക് ഒരു വേദന.. കൊക്കി നടക്കുന്ന എന്നേ കണ്ടപ്പോള്‍ ജോ ചോദിച്ചു.. എന്താ ഉപ്പാ പറ്റിയത്..
അറിഞ്ഞൂടാ ജോ കാലിനു നല്ല വേദന.. നടക്കാന്‍ വയ്യ..
എന്നേ അടിച്ചത് പടച്ചവന് ഇഷ്ടായിട്ടില്ലാ.. അതാ..
ഉപ്പാക്ക് വേണ്ടി ജോ ഇനി പ്രാര്‍ത്ഥിക്കൂലല്ലോ.. ഇനി എന്താ ചെയ്യാ ഞാന്‍.. ഞാന്‍ വിഷമം കാണിച്ചു..
ചാടിക്കയറി ബാച്ചുട്ടി പ്രാര്‍ഥിച്ചു.. 'എന്‍റെ ഉപ്പാടെ കാലുവേദന മാറ്റികൊടുക്കണേ പടച്ചവനെ'
നീയല്ല പ്രാര്‍ത്ഥിയ്ക്ക ഞാനാ.. പടച്ചവനെ എന്‍റെ ഉപ്പ എന്നേ അടിച്ചത് പൊറുക്കണേ, ഉപ്പാന്‍റെ കാലുവേദന മാറ്റണേ.. അവള്‍ എനിക്കായ് പ്രാര്‍ത്ഥിച്ചു..
ഞങ്ങള്‍ എല്ലാവരും 'അമീന്‍' പറഞ്ഞു..
അതെ അവളാണ് എന്‍റെ പ്രതീക്ഷ.. അവളുടെ ചിരികളാണ് എന്‍റെ ഉള്ളം നിറയ്ക്കുന്നത്..
എന്‍റെ സമ്പാദ്യങ്ങള്‍ ഇനിയുള്ള കാലം എനിക്ക് താങ്ങാവാന്‍ മതിയാവുമോ എന്നെന്നെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു.. പ്രവാസം മതിയാക്കി മടങ്ങിയവര്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് വീണ്ടും തിരിച്ചു വരുന്നത് എന്നേ ഭയപ്പെടുത്തുന്നു..
ഇനിയൊരു ജോലിക്കുള്ള ബാല്യം എനിക്കില്ല എന്ന അറിവ് മടുപ്പുളവാക്കിയിട്ടും ഓരോ ദിവസവും ഇവിടെ തന്നെ തള്ളിനീക്കാന്‍ എന്നേ പ്രേരിപ്പിക്കുന്നു.. സ്വദേശിവല്‍ക്കരണം, ദിനേന മാറുന്ന നിയമങ്ങള്‍.. ഇവയ്ക്കെല്ലാം നടുവിലും ഇല്ല ഞാന്‍ സുരക്ഷിതനാണ് എന്ന മിഥ്യ എന്നിട്ടും എനിക്ക് പ്രതീക്ഷ നല്‍കുന്നു..
ഈയിടെയായി മരണ ചിന്തകള്‍ കൂടിയിട്ടുണ്ട്.. മരണത്തെക്കുറിച്ച് സംസാരിക്കുന്നത് അസിക്കിഷ്ടമല്ല
എന്തിനാ എന്നേ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്.. മരണം പടച്ചവന്‍റെ കൈയ്യിലല്ലേ.. ഞാന്‍ ആണ് ആദ്യം മരിക്കുന്നതെങ്കിലോ.. അവള്‍ കേഴും
അതൊരു പ്രശ്നമാണ്.. ഇവള്‍ക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാന്‍ അറിയാം.. അത് പെട്ടെന്ന് ഇല്ലാതാവാ എന്നത് അതൊരു വലിയ പ്രശ്നം തന്നെയാണ്..
നിറങ്ങള്‍ ഉണ്ടാവില്ലെന്നറിഞ്ഞിട്ടും എന്‍റെ കൂടേ ജീവിതം പങ്കുവെയ്ക്കാന്‍ ഇറങ്ങി പുറപ്പെട്ടവള്‍.. യൌവ്വനവും, ആരോഗ്യവും, സമ്പത്തും, ശരീരവും, അഭിമാനവും എന്തിന് ചിന്തകള്‍ വരെ അടിയറവെച്ച് എന്‍റെ നിഴലുകളില്‍ ജീവിക്കുന്നവള്‍.. ഭാര്യ എന്ന രണ്ടക്ഷര പദവിയില്‍ ഒരുപാടു സാധ്യതകള്‍ ഉള്ള ഒരു ജീവിതം ഹോമിച്ച ലക്ഷങ്ങളില്‍ ഒരുവള്‍.. എന്‍റെ പ്രിയപ്പെട്ടവള്‍..
നിന്‍റെ ഉമ്മയുടെ പാരമ്പര്യം നോക്കിയാല്‍ നിനക്കാണ് വൈധവ്യത്തിനു സാധ്യത.. നിന്‍റെ ഉപ്പ മരിച്ചു.. നിന്‍റെ ഉമ്മ ജീവിച്ചിരിക്കുന്നു, നിന്‍റെ ഉമ്മാടെ ഉപ്പ മരിച്ചു.. നിന്‍റെ ഉമ്മാടെ ഉമ്മ ജീവിച്ചിരിക്കുന്നു, നിന്‍റെ വല്ലിമ്മാടെ ഉപ്പ മരിച്ചു നിന്‍റെ വല്ലിമ്മാടെ ഉമ്മ ഈ അടുത്ത കാലം വരെ ജീവിച്ചിരുന്നു.. സ്ത്രീകള്‍ ആണ് നിങ്ങളുടെ പരമ്പരയില്‍ ആയുസ്സ് കൂടുതല്‍.. അതുകൊണ്ട് ഞാന്‍ മരിക്കുന്നതു നിനക്ക് നോക്കിയിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത..
എന്‍റെ ഉട്ടോപ്യന്‍ സാധ്യതകള്‍ അവളെ നിലം പരിശാക്കും.. സാധ്യതകള്‍ ആര്‍ക്കും തള്ളാന്‍ ആവില്ലല്ലോ..
എന്‍റെ മരണ ശേഷം എന്തെല്ലാം ചെയ്യണം എന്നും ചെയ്യരുത് എന്നും വിശദമായി ഞാന്‍ പറഞ്ഞു കൊടുക്കും.. മനസ്സും ചെവിയും കൊട്ടിയടച്ചു അവള്‍ മുന്നില്‍ ഇരുന്നു തരും..
എന്‍റെ കാലശേഷം ജീവിതത്തിനു മുന്നില്‍ അവള്‍ പകച്ചു നില്‍ക്കരുത് എന്നും തടങ്കല്‍ അല്ലാത്ത നല്ലൊരു ജീവിതം അവള്‍ക്ക് ഉണ്ടാവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു, മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നിന്നു കൊടുക്കാത്ത.. തന്റേടമുള്ള ഒരു പെണ്ണായി അവള്‍ മാറും എന്ന പ്രതീക്ഷ.. ഒരായുസ്സിന്റെ അടിമപ്പണി ചെയ്ത എല്ലാ പെണ്ണും അതര്‍ഹിക്കുന്നു..
ഓരോ പ്രതീക്ഷകളും നമ്മെ മുന്നോട്ടു നീങ്ങാന്‍ പ്രേരിപ്പിക്കുന്നു.. പ്രതീക്ഷകള്‍ ആണ് നമ്മുടെ സേഫ്റ്റി നെറ്റ്.. മുന്നോട്ടുള്ള പ്രയാണങ്ങളില്‍ അഗാധതയിലേക്ക് വീഴുമ്പോള്‍ നമ്മെ കൈപിടിച്ചു ഉയര്‍ത്താന്‍ ഉള്ള പിടി വള്ളികള്‍.. പക്ഷെ കാലം ഓരോ സേഫ്റ്റി നെറ്റിനേയും ദ്രവിപ്പിക്കുന്നു.. അവയ്ക്ക് വിള്ളലുകള്‍ വീഴുന്നു.. ഇഴകള്‍ ഓരോന്നായി പൊട്ടിയകലുന്നു.. നമ്മള്‍ അത് തുന്നിച്ചേര്‍ക്കാന്‍ വൃഥാ പാടുപെടുന്നു.. അത് ഒരു സ്വപ്നം ആണെന്ന് ഓര്‍മ്മിച്ചുകൊണ്ട് നമ്മുടെ സേഫ്റ്റി നെറ്റുകള്‍ പൊട്ടി തകരുന്നു..
പുതിയ ഒരു സേഫ്റ്റി നെറ്റ് കണ്ടെത്തി നമ്മള്‍ മുന്നേറുന്നു.. അവയോരോന്നും മിഥ്യയാണെന്ന് ഓര്‍ക്കാതെ.. ഇവയില്ലെങ്കിലും പറക്കാന്‍ ആവും എന്നറിയാതെ.. ശക്തമായ രണ്ടു ചിറകുകള്‍ നിങ്ങള്‍ക്ക് പടച്ചവന്‍ നല്‍കിയിട്ടുണ്ട് എന്നോര്‍ക്കാതെ തോല്‍വിയടഞ്ഞു മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു നാം..

No comments:
Post a Comment