Monday, May 27, 2013

നിസ്സംഗം

സീന്‍ ഒന്ന്

ആളുകള്‍ ഓടിക്കൂടി ആ മനുഷ്യന്‍ ചോരയില്‍ കുളിച്ചു കിടക്കുകയാണ്‌, അയാളുടെ കയ്യില്‍ നിന്നും ചിതറിയ ജൌളിത്തരങ്ങള്‍ റോഡില്‍ ചിതറി കിടന്നു. അയാളെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. നിങ്ങള്‍ ഓടി അയാളെ ഉയര്‍ത്തി മടിയില്‍ കിടത്തി. 'ആരെങ്കിലും ഒരു ആംബുലന്‍സ് വിളിക്കൂ, ഇയാള്‍ക്ക്‌ കുടിക്കാന്‍ കുറച്ച് വെള്ളം..' നിങ്ങള്‍ നിലവിളിച്ചു..

ആരും അനങ്ങിയില്ല.. എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നിങ്ങളുടെ കണ്ണുകള്‍ ചുറ്റുപാടും നോക്കിയപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഉടക്കിയോ, അതോ എനിക്കങ്ങനെ തോന്നിയതാണോ..

Sunday, May 5, 2013

ജോഗ്ഗിംഗ്

ഇന്നലേ ആണ് ജോഗ്ഗിംഗിന് പറ്റിയ പ്രായം നാല്പത്തിരണ്ട് ആണ് എന്ന് ഞാന്‍ മനസ്സില്‍ ആക്കിയത്.

ഞാനാണെങ്കില്‍ ജോഗ്ഗിംഗിന്റെ പ്രായപൂര്‍ത്തിയും കടന്ന് കെട്ടുപൊട്ടിച്ചു നില്‍ക്കുന്ന സമയം. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ നേരമില്ലല്ലോ..

ആയിരത്തിഅഞ്ഞൂറോളം കിലോമീറ്റര്‍ ഫിറ്റ്‌ബിറ്റിന്റെ കൂട്ടോടെ നടന്ന്, ഓഫീസില്‍ പതിനഞ്ചോളം പാവങ്ങളെ കൊണ്ട് ഫിറ്റ്‌ബിറ്റ്‌ വാങ്ങിപ്പിച്ചു, അവര്‍ക്ക്‌ പൊട്ടിക്കാന്‍ പറ്റാത്ത ഓരോ റെകോര്‍ഡും മുന്നില്‍ വെച്ച് 'പുവര്‍ ഫെല്ലോസ്‌..' എന്നും പറഞ്ഞ് ഞെളിഞ്ഞ് നടക്കുമ്പോള്‍ (നടത്തം നാല്പത്തഞ്ചു കിലോമീറ്റര്‍, നൂറ്റിഅമ്പത്താറു നിലകള്‍ ഗോവണി കയറി - ഈ ലിങ്കില്‍ അച്ചീവ്മെന്റില്‍ ബെസ്റ്റ്‌ സെക്ഷന്‍ നോക്കിയാല്‍ കാണാം), തോന്നി ഇനി ഒരു കൈ ജോഗ്ഗിങ്ങിനു നേരെ ആയിക്കളയാം എന്ന്..

Related Posts Plugin for WordPress, Blogger...