സമയം ഏകദേശം വൈകീട്ട് എട്ടു മണിയെങ്കിലും ആയി കാണും. സൂര്യന്‍ ഇപ്പോഴും നാട്ടിലെ മൂന്നുകാരന്‍റെ യൌവ്വനത്തിന്റെ തുടിപ്പുമായി തിളങ്ങി നില്‍ക്കുന്നു. നെതെര്‍ലാന്‍ഡില്‍ അങ്ങനെയാണ് വൈകീട്ട് ഒന്‍പത് മണിക്കെല്ലാം ആണ് സൂര്യന്‍ ചന്ദ്രന് വഴിമാറിക്കൊടുക്കുക. പകലിന് ഒരുപാട് നീളം കൂടുതല്‍ ആണ്. ഞങ്ങള്‍ മൂന്ന് പേര്‍ ഞാനും, ഒമറും, അലാ മറിയും അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു.
'ഇന്ന് നമുക്കൊരു ഫ്രഞ്ച് ഡിന്നര്‍ ആയാലോ..' അഭിപ്രായം ഒമറിന്റെതാണ്, വേണ്ടാ നമുക്ക് പിസ്സ മതി അലാ പറഞ്ഞു. അവന് പിസ്സയെക്കാള്‍ അത് സെര്‍വ് ചെയ്യന്ന സുന്ദരിയേ കാണാന്‍ ആണ്, അവളെ നോക്കിയിരുന്നാല്‍ താനേ പിസ്സക്ക് രുചി കൂടും.