Wednesday, December 14, 2011

അര്‍ത്ഥം അറിയാം

ബ്ലാക്ക്ബെല്റ്റ്‌ (മൈനസ് വണ്‍) : അറിയാം കേട്ടു കാണില്ല..! അതേയ് ബ്ലാക്ക്ബെല്റ്റ്‌ വരെ പഠിച്ചിട്ട് അതിനു ടെസ്റ്റ്‌ അറ്റന്‍ഡ് ചെയ്യാതിരുന്നാല്‍ നമ്മുടെ ഗ്രേഡ് ബ്ലാക്ക്ബെല്റ്റ്‌നു താഴെയുള്ള ബ്രൌണ്‍ ബെല്‍റ്റ്‌ ആവും അഥവാ ബ്ലാക്ക്ബെല്റ്റ്‌ - 1.

ബ്ലാക്ക്ബെല്റ്റ്‌ ആയാല്‍ പിന്നെ ആരെങ്കിലും നമ്മെ ശരിക്കങ്ങ് പൂശിയാല്‍ ആര്‍ക്കാ അതിന്‍റെ ഒരു നാണം - ബ്ലാക്ക്ബെല്റ്റിനല്ലേ , ഇതായാല്‍ 'അവന്‍റെ ഒരു ബ്ലാക്ക്ബെല്റ്റ്‌' എന്ന് ആരും പറയില്ലല്ലോ.



ധര്‍മ്മഅടി : പേരു പോലെത്തന്നെ ധര്‍മ്മമായി കിട്ടുന്നതാണ്. തമിഴ്നാട്ടിലാണ് കൂടുതല്‍ ആയി ഈ ആചാരം നിലവിലുള്ളത്‌.

ഒരുത്തനെ ഒരു കൂട്ടം ആളുകള്‍ പട്ടിയെ പോലെ തല്ലുന്നത് കണ്ടാല്‍, അല്ലെങ്കില്‍ തല്ലി ഇട്ടിരിക്കുന്നത് കണ്ടാല്‍, പിന്നെ എന്തിനാ ഏതിനാ എന്നൊന്നും ചോദിക്കാതെ അവനെ കാണുന്നവര്‍ക്കെല്ലാം പെരുമാറാം എന്നതാണ് ഈ ആചാരത്തിന് അടിസ്ഥാനം.

ഭൂരിപക്ഷവും ബോധം കേട്ട് കിടക്കുന്ന ലവന്‍ ചോദിക്കാനും പോണില്ല ബാക്കിക്കാര്‍ അഥവാ സ്വന്തക്കാര്‍ ഉണ്ടെങ്കില്‍ തന്നെ അവരും ധര്‍മ്മഅടിയില്‍ പങ്കു ചേരുന്നതാണ് ധര്‍മ്മഅടി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഈ ആചാരം അടിതുടങ്ങിയാല്‍ നേരംവൈകി ഇരുട്ട് പരക്കുന്നത് വരെ എത്ര സമയം വേണമെങ്കിലും നീണ്ടുനില്‍ക്കാവുന്നതാണ്.



മംബ്രത്തെ പാപ്പ: കാലം ചെയ്ത ഒരു പുണ്യാളന്‍. അമ്രിതാനന്ദമയിയുടെ എല്ലാം ഒരു ചെറിയ സാമ്പിള്‍. `നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.’ (വി.ക്വു.1:5) എന്ന് ദിവസവും ഒരു വിശ്വാസി പതിനേഴ്‌ തവണ ആവര്‍ത്തിക്കുമ്പോഴും ഇത്തരം കള്ളനാണയങ്ങളുടെ പിറകെ കാര്യസാധ്യത്തിനായി വീണ്ടും നെട്ടോട്ടമോടുന്നു.

പഴമക്കാര്‍ ഇന്നും ഉദ്ദിഷ്ടകാര്യത്തിനു പാപ്പാന്‍റെ കൂട്ടു പിടിക്കാറുണ്ട്..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...