Tuesday, December 27, 2011

സ്വര്‍ഗ്ഗകന്യകമാരുടെ നേതാക്കള്‍

ഫാത്തിമ ടീച്ചര്‍ വിഷയം എടുക്കുമ്പോള്‍ തന്നെ മനസ്സില്‍ കരുതി. ഇന്ന് ക്ലാസ്സ്‌ നടക്കുന്നത് കണ്ടു തന്നെ അറിയണം. പരലോകം ആണ് വിഷയം. പരലോകത്ത് എന്തെല്ലാം കാണും എന്ന് എല്ലാര്‍ക്കും അറിയണം. 

നമ്മുടെ കണ്ണുകള്‍ക്കും, ചിന്തകള്‍ക്കും അപ്രാപ്യമായ അനുഭവങ്ങള്‍ ആണ് നമ്മെ കാത്തിരിക്കുന്നത് എന്ന് പറഞ്ഞാല്‍ ആര്‍ക്കും അത് ഉള്‍കൊള്ളാന്‍ ആവുന്നില്ല. 

എല്ലാവര്‍ക്കും ഭൂമിയില്‍ ഉള്ള സൌകര്യങ്ങള്‍ അളവുകോല്‍ ആയിട്ട് അളക്കണം സ്വര്‍ഗ്ഗത്തില്‍ ഉള്ളവയെയും. 'ഇന്നിനി എന്തൊക്കെ സംശയങ്ങള്‍ ആണാവോ' ടീച്ചര്‍ മനസ്സില്‍ പറഞ്ഞു.

Sunday, December 18, 2011

മോന്‍റെ അച്ഛന് എന്തറിയാം

ഒരാഴ്ച്ച മുന്‍പാണ്‌ എന്‍റെ പഞ്ചാബി കൂട്ടുകാരന് ഒരു ആണ്‍കുട്ടി പിറന്നത്. ഒരു വര്‍ഷമേ ആയുള്ളൂ അവന്‍റെ കല്യാണം കഴിഞ്ഞിട്ട്. ഭാര്യക്ക് സഹായത്തിനു വേണ്ടി കഴിഞ്ഞ മാസമാണ് അവന്‍ അമ്മയെ വരുത്തിയത്‌.

എന്‍റെ കൂട്ടുകാരന് ഇന്‍റര്‍നെറ്റില്‍ വലിയ വിശ്വാസമാണ്. എന്തും നെറ്റില്‍ നോക്കി ഉറപ്പുവരുത്തിയേ ചെയ്യൂ. കുട്ടിയെ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ മതി എന്നാ ഇന്റര്‍നെറ്റ്‌ അവനെ പഠിപ്പിച്ചത്. 

കുട്ടിക്ക്‌ അവന്‍റെ അമ്മ എന്തോ ഭഷണം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഉടനെ അവന്‍ നെറ്റിനോടു ചോദിച്ചു. നെറ്റ് പറഞ്ഞു 'ഒരിക്കലും പാടില്ല' എന്ന്. പിന്നെ പറയണോ പുകില്, നേഴ്സ് കൂടിയായ അവന്‍റെ അമ്മ ചൂടായി. 'നിന്നെ ഒക്കെ ഇതൊക്കെ തന്നാ ഞാന്‍ വളര്‍ത്തിയത് എനിക്ക് വയ്യാ നിന്‍റെ കുട്ടിയെ നോക്കാന്‍, നീ എന്തു പരീക്ഷണം വേണമെങ്കിലും നടത്തിക്കോ, ഞാന്‍ പോയിട്ട്!!' അതിന്‍റെ മുന്നില്‍ നമ്മുടെ നവ-പിതാവ് വായടക്കി.

Wednesday, December 14, 2011

അര്‍ത്ഥം അറിയാം

ബ്ലാക്ക്ബെല്റ്റ്‌ (മൈനസ് വണ്‍) : അറിയാം കേട്ടു കാണില്ല..! അതേയ് ബ്ലാക്ക്ബെല്റ്റ്‌ വരെ പഠിച്ചിട്ട് അതിനു ടെസ്റ്റ്‌ അറ്റന്‍ഡ് ചെയ്യാതിരുന്നാല്‍ നമ്മുടെ ഗ്രേഡ് ബ്ലാക്ക്ബെല്റ്റ്‌നു താഴെയുള്ള ബ്രൌണ്‍ ബെല്‍റ്റ്‌ ആവും അഥവാ ബ്ലാക്ക്ബെല്റ്റ്‌ - 1.

ബ്ലാക്ക്ബെല്റ്റ്‌ ആയാല്‍ പിന്നെ ആരെങ്കിലും നമ്മെ ശരിക്കങ്ങ് പൂശിയാല്‍ ആര്‍ക്കാ അതിന്‍റെ ഒരു നാണം - ബ്ലാക്ക്ബെല്റ്റിനല്ലേ , ഇതായാല്‍ 'അവന്‍റെ ഒരു ബ്ലാക്ക്ബെല്റ്റ്‌' എന്ന് ആരും പറയില്ലല്ലോ.


Saturday, December 3, 2011

പുലിക്കുട്ടികള്‍


ഈ ലിസ്റ്റില്‍ കാണുന്ന അത്രയും പേര് പുലിക്കുട്ടികളാണ് എന്ന് ഞമ്മള് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ഒലെയെ ആങ്കുട്യോളാ.. 

ഇങ്ങക്ക് ത് കജ്ജോ ഇന്നാ ഇങ്ങളെ പേരും ഇബടെ ണ്ടാവും എന്ത്യേ.. 

പുലിക്കുട്ടീസ് ട്രോഫി
Related Posts Plugin for WordPress, Blogger...