ഫക്കീ ഗ്രൂപ്പ് 250 മില്യന്‍ സൗദി റിയാല്‍ ചിലവാക്കി ആറു വര്‍ഷം കൊണ്ടു പണിതീര്‍ത്ത ജിദ്ദയിലെ ഫക്കീ അക്വാറിയം 2013 ജനുവരി ഇരുപത്തിഒന്നിന് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. 155 ടാങ്കുകളില്‍ ആയി 200 ഓളം ഇനത്തില്‍ പെട്ട 7000 ത്തോളം കടല്‍ ജീവികള്‍ ഇവിടെ ഉണ്ടത്രേ.
സ്കൂള്‍ അവധിക്ക് പോവാന്‍ ഉള്ള ലിസ്റ്റില്‍ ആദ്യമായി നിന്ന ഒരു പേരാണ് ഫക്കീ അക്വാറിയം.
ശനി മുതല്‍ ചൊവ്വ വരെ കാലത്ത് പത്തു മണി മുതല്‍ രാത്രി പതിനൊന്ന് വരെയും ബുധന്‍, വ്യാഴം, വെള്ളി ദിനങ്ങളില്‍ കാലത്ത് പതിനൊന്നര മുതല്‍ രാത്രി പതിനൊന്നര വരെയുമാണ് കവാടത്തില്‍ രേഖപ്പെടുത്തിയ സന്ദര്‍ശന സമയം.