പറക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കാണോ, സംശയമാണ്. വിമാനത്തില്‍ പറക്കുമ്പോള്‍ നമ്മള്‍ സത്യത്തില്‍ ഒന്നും അറിയുന്നില്ല.
ശരിക്കും പക്ഷികളെ പോലെ ആകാശത്തില്‍ വട്ടമിട്ട് പറക്കാനായാല്‍ മുഖത്തെല്ലാം കാറ്റ് തഴുകുമ്പോള്‍ എന്തൊരു രസമായിരിക്കും.
താഴെക്ക് നോക്കുമ്പോള്‍ നടന്നു പോവുന്ന ആളുകളെ എറുമ്പുകള്‍ പോലെ കാണാം, കടലിനു മുകളിലൂടെ ആകാശങ്ങളെ കീഴടക്കാന്‍ മനിതന്‍ ഒരുക്കുന്ന ഗോപുരങ്ങള്‍ക്ക് മുകളിലൂടെ ഒരു പറക്കും പരവതാനിയിലെ യാത്ര പോലൊന്ന് വേണോ നിങ്ങള്‍ക്കും, അതിനുള്ള അവസരം ഇവിടെ ജിദ്ദയില്‍ ഉണ്ട്.!
പാരാമോട്ടോറിംഗ് എന്നും പവേര്‍ഡ് പാരഷൂട്ട് (PPC) എന്നും അറിയപ്പെടുന്ന ഈ വിനോദം ജിദ്ദയില്‍ ഒരുക്കിയിരിക്കുന്നത് സൗദി ഏവിയെഷന്‍ ക്ലബ് ആണ്.!
ക്രൂരനാണ് നീ, നിനക്കെങ്ങനെ കഴിഞ്ഞു, സ്വന്തം മോളെപ്പോലെ അല്ലെ ഞാന്‍ അവളെ വളര്‍ത്തിയത്, നീയും അങ്ങനെ അല്ലെ കണ്ടത്.., നമ്മുടെ മോനെ ഓര്‍ത്തോ നീ.., അവന്‍റെ ഒരേ ഒരു കൂട്ടല്ലേ നീ നശിപ്പിച്ചത്..
അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് അവന്‍റെ മാറത്തടിച്ചു പുലമ്പിക്കൊണ്ടിരുന്നു.
ഒന്നും മിണ്ടാതെ കുറ്റവാളിയായി അവന്‍ നിന്നു.. അവളെ ആശ്വസിപ്പിക്കാന്‍ അവന്‍റെ കൈകള്‍ നീണ്ടു..
'എല്ലാവരും ഒന്ന് പുറത്തേക്ക് നിന്നെ.. പ്ലീസ്' സിസ്റ്റര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.
മടിച്ചു മടിച്ച് എന്‍റെ സഹോദരി ഐസിയു വില്‍നിന്നും പുറത്തിറങ്ങി.
'ദയവു ചെയ്തു പുറത്തു നില്‍ക്കൂ, ഞങ്ങള്‍ക്ക് കുറച്ച് പ്രൊസീജര്‍ ഉണ്ട്' അവര്‍ എന്നോട് വീണ്ടും നിര്‍ബന്ധിച്ചു.
'ക്ഷമിക്കണം എനിക്കിറങ്ങാന്‍ ആവില്ല, നിങ്ങളുടെ പ്രൊസീജര്‍ എന്‍റെ മുന്നില്‍ വെച്ചു ചെയ്യാം, സഹായം വേണമെങ്കില്‍ എന്നോട് പറയാം..' എനിക്കേറ്റവും പ്രിയപ്പെട്ട ആ ശരീരം ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.
വേണം എനിക്കും ഒരു എസ്ടു എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ആ പോസ്റ്റ് വായിക്കാത്തവര്‍ ആദ്യം അതിവിടെ വായിക്കുക..
2011 ലെ ഏറ്റവും നല്ല ഫോണ്‍ ആയി GSMA ഗാലക്സി എസ്റ്റൂവിനെ തിരഞ്ഞെടുത്തു. വെറുതെയല്ല ഇത്രയും കാലം എസ്റ്റൂ എന്നെ കൊതിപ്പിച്ചത്.
ഇനി വാങ്ങിക്കാന്‍ വൈകണ്ട.. എന്താ മാര്‍ക്കറ്റ് പ്രൈസ് എന്ന് ജരീറിന്റെ സൈറ്റില്‍ പോയി നോക്കിയപ്പോള്‍ അവിടെ അതാ മറ്റൊരു നല്ല ഓഫര്‍. ഒരു i5 (ഐഫൈവ്) ലാപ്ടോപിന്റെ കൂടെ ഒരു ഗാലക്സി വൈ ഫോണും മറ്റ് ആറു സമ്മാനങ്ങളും 2700 റിയാലിന്.
ഈ കോണ്‍ഫിഗറേഷന്‍ ഉള്ള ഒരു മാതിരി എല്ലാ ലാപ്ടോപ്പിനും ഏകദേശം ഈ വില വരുന്നുണ്ട്. അതായത് സമ്മാനങ്ങള്‍ മുക്കാലും ശരിക്കും ഫ്രീ ആണെന്ന് ചുരുക്കം.
ഇസ്ലാമിന്‍റെ വെത്യസ്ഥ വിഭാഗങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു സാധാരണ മലബാറുകാരനെ ആക്ഷേപ ഹാസ്യത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. മറ്റു മതസ്ഥര്‍ ക്ഷമിക്കുമല്ലോ..വക്കാര്‍ത്ഥങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോസ്റ്റിനു താഴെ അവ നല്‍കിയിട്ടുണ്ട്.
പിന്നിന്ന് ഒരു കൂട്ടച്ചിരി കേട്ടോ ന്ന് ഒരു സംസയം, സംസയല്ല കേട്ടക്ക്ണു, ഇന്ക്ക് തിരിഞ്ഞ് നോക്കാന്‍ ദൈര്യം ണ്ടായീല. ന്‍റെ മക്കളെ, ഇട്ത്തീ തൂറ്യമായിരി ഞാന്‍ ബഷളായി നിന്നു. ഇത്രീം കാലായിട്ടും, അന്നങ്ങനെ പറയാന്‍ തോന്നീല് ന്‍റെ തൊലിങ്ങനെ പൊളിഞ്ഞു ബരാണ്.
എട്ടു കൊല്ലം മുന്‍പ് ദമ്മാമില്‍ ഉള്ള ആ മദ്രസകുട്യേളെ വാപ്പാരെ കാണാന്‍ ബുള്‍ച്ച മീറ്റിങ്ങില് കണ്ടമാനം ആള്‍ക്കാരെടീന്നു, ആ കുരുത്തം കെട്ട മോലിയാര്‍ ഇണിച്ച് നിക്കിണ ഇന്നോട് ചോയ്ച്ചു 'അപ്പൊ ഇങ്ങള് ഏതു ഗ്രൂപ്പാ.?'