Sunday, November 27, 2011

എന്നേക്കാള്‍ കഴിവുള്ള ഒരു സ്ത്രീയോ..?

ഞാന്‍ ഒരു പുരുഷവാദി അല്ല, സ്ത്രീക്ക്‌ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ പുരുഷനാവും എന്ന മണ്ടന്‍ വിശ്വാസവും എനിക്കില്ല.

ഞാന്‍ സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കുന്നു. എന്റെ ഉമ്മയെ, എന്റെ ഭാര്യയെ, എന്‍റെ മകളെ എല്ലാം ഞാന്‍ ബഹുമാനിക്കുന്ന. 

ഞാന്‍ ചെയ്യുന്ന മിക്ക ജോലിയും എന്നേക്കാള്‍ നന്നായി ചെയ്യാന്‍ ഇവരില്‍ പലര്‍ക്കും കഴിയും എന്നും, അവര്‍ ചെയ്യുന്ന ഭൂരിപക്ഷം ജോലികളും അത്ര വൃത്തിയായി എനിക്കാവില്ല എന്നും എനിക്കുറപ്പാണ്. പക്ഷെ അതുകൊണ്ടുഒന്നും ഇവര്‍ എന്നേക്കാള്‍ കേമരായി എന്ന് എനിക്ക് തോന്നിയിട്ടില്ല.

Saturday, November 26, 2011

ഇഷ്ടമല്ല നിന്നേ

"സ്വന്തം കാര്യം നോക്കി നിങ്ങള്‍ അങ്ങനെ പോകുന്നതല്ല അതിന്‍റെ ശരി" അസിയെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ ഞാന്‍ പറഞ്ഞു "ഇതു വരെ വെള്ളം കോരി നീ ഇപ്പൊ കുടം അങ്ങ് ഉടച്ചുല്ലേ..". മറുപടിക്ക് കാത്തു നിലക്കാതെ ഞാന്‍ ദേഷ്യത്തില്‍ കുളിമുറിയില്‍ കയറി. 

കുളിച്ചു വന്നപ്പോള്‍ മാറ്റാനുള്ള വസ്ത്രങ്ങളുമായി അവള്‍ മുന്നിലുണ്ടായിരുന്നു. മുഖം കറുപ്പിച്ച് വസ്ത്രം മാറി ഞാന്‍ ഓഫീസില്‍ പോയി. ഇനി ഞാന്‍ വലിയ ഗൌരവത്തില്‍ ആയിക്കും രണ്ടു ദിവസത്തേക്ക്. തെറ്റ് ആരുടെ ആയാലും അവള്‍ ഒരു നൂറു സോറി പറഞ്ഞു പിന്നാലെ നടക്കാതെ എന്‍റെ ഗൌരവം പോകുന്ന പ്രശ്നമില്ല..!

Friday, November 4, 2011

ജിദ്ദയിലെ വിനോദങ്ങള്‍ - സ്നോര്‍ക്കല്ലിംഗ്


ഞാന്‍ മുന്‍പ്‌ ദുബായില്‍ ജോലിനോക്കുന്ന സമയത്ത് എന്‍റെ കൂടെ ഒരു സ്വീഡിഷ്‌ സ്വദേശി ജോലി ചെയ്തിരുന്നു. ക്രിസ് എന്നായിരുന്നു അദ്ധേഹത്തിന്റെ പേര്. ക്രിസ്നു പ്രധാനമായി രണ്ടു കമ്പങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്, ഫോട്ടോഗ്രാഫിയും, ഡൈവിങ്ങും. ക്രിസ് ദുബായില്‍ നിന്നും വിമാനത്തില്‍ ജിദ്ദയില്‍ വരും ഡൈവിങ്ങു ചെയ്യാന്‍. അവന്‍ തങ്ങുന്ന ഹോട്ടലില്‍ നിന്നും വണ്ടിയില്‍ ഗ്രൂപ്പ്‌ ആയി പോയി ഡൈവ് ചെയ്തു മടങ്ങി വരും. രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ ക്രിസ് ഇതിനായി സമയം കണ്ടെത്തും.

എന്നോട്‌ പാവം വലിയ ഉത്സാഹത്തില്‍ എല്ലാം വിവരിച്ചു തരും. ഡൈവിങ്ങിനു റെഡ്‌സീ വളരെ മനോഹരമാണ് എന്നും ജിദ്ദയില്‍ വളരെ ക്ലീന്‍ ആയ ഡൈവ് പോയിന്റ്‌ ആണെന്നും മറ്റും. ഞാന്‍ "തൊലി വെളുത്തവര്‍ക്കുള്ള വട്ടായി" അതിനെ അങ്ങ് സഹിച്ചു മൂളിക്കേള്‍ക്കും. നമുക്ക് അതേ കഴിയൂ, കാരണം ഡൈവിങ്ങിന്റെ ഉപകരണങ്ങള്‍ വളരെ വില കൂടിയവയാണ്. 


Related Posts Plugin for WordPress, Blogger...