Thursday, October 13, 2011

ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ

ഡോക്ടര്‍മാരെ ദൈവത്തിനു തൊട്ടു താഴെയോ, ദൈവമായിട്ടോ ഒക്കെ വിശ്വസിക്കുകയും അഗീകരിക്കുകയും ചെയ്തിരുന്നു ഒരു തലമുറ നമുക്ക് മുന്നില്‍ കടന്നുപോയിട്ടുണ്ട്. ഉള്ളത് പറയണമല്ലോ നേരും നെറിയും ഉള്ള ഡോക്ടര്‍മാര്‍ അന്ന് ഉണ്ടായിരുന്നു.

ഇന്നതല്ല അവസ്ഥ അമ്പതു ലക്ഷം മുതല്‍ ഒരു കോടി വരെ മുടക്കി എംഡി ആയി ഇറങ്ങുന്ന സ്പെഷ്യലിസ്റ്റിന് ചികിത്സ സേവനം അല്ല കച്ചവടം മാത്രമാണ്. ഇത്രയും കാശ് തിരിച്ചു പിടിക്കാന്‍ അവര്‍ക്ക് മുന്നില്‍ ഉള്ള ചില വഴികള്‍ ഇവയാണ്..

  • മരിച്ച രോഗിയെ ഓപ്പറേഷന്‍ ചെയ്യുക
  • തലവേദനക്ക് സിടി സ്കാന്‍, ഇസിജി, എക്സ്രേ തുടങ്ങിയ ടെസ്റ്റുകള്‍ എടുക്കുക
  • മറ്റു ഹോസ്പിറ്റലില്‍ ചെയ്ത ടെസ്റ്റുകള്‍ വീണ്ടും ഇവിടെ തന്നെ ചെയ്യണം എന്ന് ശഠിക്കുക
  • പനി ഉള്ളവനെ പേടിപ്പിച്ചു ഐസിയൂവില്‍ ഒന്നോ രണ്ടോ ആഴ്ച അഡ്മിറ്റ്‌ ചെയ്യുക. (ചിക്കന്‍ഗുനിയാ ആണെന്നാണ് അയാളോട് പറഞ്ഞത്‌, എന്‍റെ സഹോദരന്‍ ഇടപെട്ടു നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ചിക്കന്‍ഗുനിയാ വെറും വൈറല്‍ ഫീവര്‍ ആയി)
  • സുഖപ്രസവം നൂറുശതമാനവും ഉറപ്പായ രോഗിയെപോലും സിസേറിയന്‍ ചെയ്യുക.
  • രക്ഷയില്ല എന്ന് അവര്‍ക്ക്‌ ഉറപ്പുള്ള രോഗിയില്‍ പോലും ചിലവേറിയ ഓപറേഷന്‍ നടത്തുക.
  • വയറുവേദനക്കാരനെ പെട്ടെന്ന് ഓപറേഷന്‍ ചെയ്തില്ലെങ്കില്‍ മരിക്കും എന്ന് പേടിപ്പിച്ചു അവന്‍റെ കിഡ്നീ മുറിച്ചെടുത്ത് പണക്കാരന് വില്‍ക്കുക
  • പുതിയ മരുന്നുകള്‍ പരീക്ഷിക്കാന്‍ മരുന്നു കമ്പനികളില്‍ നിന്നും കാശ് വാങ്ങി ആ മരുന്നുകള്‍ രോഗികള്‍ക്ക്‌ വിറ്റ് കാശാക്കുക.
  • കൂടുതല്‍ കമ്മീഷന്‍ തരുന്ന മരുന്നു കമ്പനിയുടെ ഒരു ഉപയോഗവും ഇല്ലാത്ത വൈറ്റമിന്‍ ടാബ്ലെറ്റ്‌ സിറപ്പ്‌ തുടങ്ങിയവ വില്‍ക്കുക
ഇതൊക്കെ വായിച്ച് നിങ്ങള്‍ ഊറിച്ചിരിക്കാണോ. എന്നാല്‍ ഇതെല്ലാം ഇന്ന് സര്‍വസാധാരണമായി നടന്നു കൊണ്ടിരിക്കുന്നു സത്യങ്ങള്‍ ആണ്. നമ്മുടെ കുടുംബത്തില്‍ സംഭവിക്കുമ്പോള്‍ മാത്രമേ നമുക്കെല്ലാം വെളിപാട് ഉണ്ടാവുന്നുള്ളൂ എന്നത് കഷ്ടംതന്നെയാണ്.

ഓരോ മനുഷ്യനും വെത്യസ്തനാണ് എന്ന് നമുക്കറിയാം, ഒരേ ഭക്ഷണം കഴിചിട്ടും നമ്മുടെ എല്ലാം ശരീരം ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്, നമ്മുടെ രോഗങ്ങളും വെത്യസ്തമാണ് പിന്നെ എപ്പോഴാണ് നമുക്ക് ഏതോ മരുന്നു കമ്പനി എന്തെല്ലാമോ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരേ വെള്ള ഗുളികകള്‍ എല്ലാവര്‍ക്കും മതിയാവും എന്ന് തോന്നിത്തുടങ്ങിയത്.

നാട്ടില്‍ പണ്ടുള്ള വൈദ്യന്മാര്‍ അവരുടെ സ്വന്തം മരുന്നുകള്‍ ഉണ്ടാക്കുമായിരുന്നു, എന്തെല്ലാം മരുന്ന് ചേരണം എന്നവര്‍ക്ക് അറിവുണ്ടായിരുന്നു, നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്‌ മരുന്നുകള്‍ കുറിക്കുന്ന ഡോക്ടര്‍ക്ക്‌ അതിലെ ചേരുവകളെ കുറിച്ച് അറിയാമെന്ന്.

ഇല്ല അവര്‍ക്ക് ചേരുവ പോയിട്ട് നിങ്ങളുടെ രോഗം എന്താണെന്നു പോലും അറിയില്ല, അവര്‍ നിങ്ങളുടെ രോഗങ്ങളെ അല്ല രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നത്. രോഗലക്ഷണങ്ങള്‍ അല്ല രോഗങ്ങള്‍ എന്ന തിരിച്ചറിവ് ഡോക്ടര്‍ക്കല്ല വേണ്ടത്‌ എനിക്കും നിങ്ങള്‍ക്കുമാണ്.

പനി ഒരു രോഗമല്ല, ശരീരം നിങ്ങളോട് പറയുകയാണ് എനിക്ക് വയ്യ കുറച്ചു വിശ്രമം വേണം എന്ന്, അതാണ്‌ നിങ്ങള്‍ക്ക്‌ പനിയായി അനുഭവപെടുന്നത്, ഭക്ഷണം കഴിക്കല്ലേ എനിക്ക് ദഹിപ്പിക്കാന്‍ വയ്യ എന്ന് പറഞ്ഞാണ് നിങ്ങളുടെ ചങ്ക് വീങ്ങുന്നത്, അപ്പോള്‍ നിങ്ങള്‍ക്ക് അവശ്യം  ആന്റിബയോട്ടിക്കുകള്‍ അല്ല, ഭക്ഷണം അല്ല (നല്ല സ്ട്രോങ്ങ്‌ ആന്റിബയോട്ടിക് ആണ് നന്നായി ഭക്ഷണം കഴിക്കണം, എത്ര സ്നേഹത്തില്‍ ആണ് ആ ഉപദേശം) നല്ല വിശ്രമമാണ്, പട്ടിണി കിടന്നുള്ള വിശ്രമം.

ഞാന്‍ എന്‍റെ ഒന്നര വയസ്സുള്ള മകള്‍ക്കടക്കം വീട്ടില്‍ എല്ലാവര്‍ക്കും പനി വന്നാല്‍ വയറിനു ചുറ്റും നനഞ്ഞ തോര്‍ത്ത്‌ ചുറ്റും, നെറ്റിയില്‍ ഒരു തുണി നനച്ചിടും. ഭക്ഷണമായി ഓറഞ്ച്‌ ജ്യൂസ്‌ മാത്രം കൊടുക്കും. തൊണ്ണൂറു ശതമാനവും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പനി മാറും ഇല്ലെങ്കില്‍ മാത്രം ഡോക്ടറുടെ സഹായം തേടും.

രോഗം നമ്മുടെ ശത്രുവല്ല, അത് നമ്മുടെ ശരീരത്തിന്‍റെ രോദനം മാത്രമാണ്. ഡോക്ടര്‍ നമ്മുടെ മിത്രമല്ല നാം അവരുടെ ഇരകള്‍ മാത്രമാണ്. ഡോക്ടര്‍ നമ്മുടെ ശരീരത്തില്‍ കുറെ മരുന്നുകള്‍ മാറിമാറി പരീക്ഷിക്കുന്നു, പരീക്ഷണം തോല്‍ക്കുമ്പോള്‍ ഒന്നുകില്‍ ഡോക്ടറെ നമ്മള്‍ മാറ്റുന്നു ഇല്ലെങ്കില്‍ മരുന്ന് ഡോക്ടര്‍ മാറ്റുന്നു. എത്രയായിട്ടും മാറാത്ത ഒന്നേ ഉള്ളൂ നമ്മുടെയെല്ലാം വിശ്വാസങ്ങള്‍.

കണ്ണില്‍ച്ചോരയില്ലാതെ ഹൈ ഡോസും, ആന്റിബയോട്ടിക്കും എഴുതുന്ന ഡോക്ടറുടെ 'കൈപുണ്യം' നമ്മളെ വാചാലരാക്കുന്നു. ഇതിനിടയിലും ഒരു ചെറിയ ശതമാനം സേവനതല്പരരായ ഡോക്ടര്‍മാര്‍ ഉണ്ട് എന്ന സത്യം നമുക്ക് മറക്കാനാവില്ല പക്ഷെ ഭൂതകണ്ണാടിയിലൂടെ നോക്കിയാല്‍ മാത്രം കാണാവുന്ന അത്ര ചെറുതായി ആ ശതമാനം മാറിയിരിക്കുന്നു.

രോഗം ഉണ്ടാവുമ്പോള്‍ തന്നെ ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന പ്രവണത നമ്മള്‍ നിര്‍ത്തണം. ഡോക്ടര്‍ക്ക്‌ നിങ്ങളുടെ രോഗങ്ങള്‍ എന്താണെന്ന് അറിയില്ല എന്നറിയണം.

നാട്ടു വൈദ്യവും, ഹോമിയോപ്പതിയും എല്ലാം ഇതിനെക്കാള്‍ എത്രയോ ഫലപ്രദമാണ് എന്ന തിരിച്ചറിവുണ്ടാകണം.

1 comment:

  1. വളരെ ശരിയാണ് താങ്കള്‍ എഴുതിയത്. എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനെ വണ്ടിയിടിച്ച് ചെന്നൈയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. തലയ്ക്കു പരിക്ക് പറ്റിയ അദ്ദേഹത്തെ 4 തവണ ഓപ്പണ്‍ സ്കള്‍ ഓപ്പറേഷന്‍ നടത്തി. ഒരു മാസത്തിലധികം ICU വും വെന്റിലേറ്ററും ഒക്കെയായി ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ബില്ല് 18 ലക്ഷം. അവര്‍ സാമ്പത്തികമായി പ്രശ്നമില്ലത്തവര്‍ ആയതുകൊണ്ട് പണമടച്ചു അച്ഛനെ കൂടികൊണ്ട് പോയി. ഇല്ലായിരുന്നെങ്കില്‍!!

    ReplyDelete

Related Posts Plugin for WordPress, Blogger...