വെള്ളിയാഴ്ച മക്കളുമൊത്തു മാര്‍ക്കറ്റില്‍ പോയതായിരുന്നു. ഫ്രൂട്ട് സ്ടാളിനു മുന്നില്‍ നിന്ന് വില ചോദിക്കുമ്പോള്‍ കണ്ട കാഴ്ച എന്റെ മനസ്സിനെ വല്ലാതെ പിടച്ചുലച്ചു.
പത്തു വയസ്സോളം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയും അവളുടെ അഞ്ചു വയസ്സുവരുന്ന അനിയത്തിയും വേസ്റ്റ് ബക്കറ്റില്‍ നിന്നും കടക്കാര്‍ ചീഞ്ഞു പുറത്തേക്ക് എറിയുന്ന മാങ്ങകള്‍ ശേഖരിക്കുകയാണ്. രണ്ടു പേര്‍ക്കും എന്‍ടെ മക്കളുടെ അതേ പ്രായം..
'ചീയാത്ത ഒരു മാങ്ങാ അവരും തിന്നണം. പഴങ്ങളുടെ രുചി അവരും അറിയണം' എന്ന് മനസ്സ് പറഞ്ഞു.
ചാടിക്കേറി എന്തെങ്കിലും ചെയ്യുന്നതില്‍ ഉസ്താദ് ആണ് ഞാന്‍. ഉടനെ ഒരു ചെറിയ പെട്ടി മാങ്ങാ വാങ്ങി കടക്കാരനെ കൊണ്ട് കുട്ടികള്‍ക്ക് കൊടുപ്പിച്ചു. അറബി അത്രയും വശമില്ലാത്തതിനാല്‍ അയാളോട് തന്നെ 'മറ്റാര്‍ക്കും വിറ്റു കാശാക്കാനല്ല നിന്ടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് കഴിക്കാനുള്ളതാണ്..' എന്ന് പറയിപ്പിക്കുകയും ചെയ്തു.
അതിനു കാരണം മുന്‍പ് ഒരു ബാകാലയില്‍ വെച്ചുണ്ടായ മറ്റൊരു അനുഭവമാണ്. സകാത്ത് കൊടുക്കാന്‍ അരി വാങ്ങാന്‍ പോയതായിരുന്നു ഞാന്‍. മലയാളിയായ കടക്കാരന്‍ വെത്യസ്ഥ റേറ്റില്‍ ഉള്ള അരികള്‍ കാണിച്ചു തന്നിട്ട് ഏതു വേണം എന്ന് ചോദിച്ചു. അതില്‍ കുറച്ച് കുട്ടിച്ചാക്കുകളില്‍ കുറച്ചു വില കൂടിയ അരിയും ഉണ്ടായിരുന്നു. അറബികള്‍ അധികവും അതാണ് വാങ്ങിക്കുക..
'സകാത്തിന്റെ അല്ലെ കുറക്കേണ്ട, അത് തന്നെ ആയിക്കോട്ടെ' എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു 'നിങ്ങള്‍ അത് വാങ്ങിച്ചിട്ട് ആ കറുപ്പന്മാര്‍ക്ക് കൊടുക്കും, നിങ്ങള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞാല്‍ അവര്‍ അത് പകുതി വിലക്ക് ഞങ്ങള്‍ക്ക് തന്നെ തിരിച്ചു വില്‍ക്കും എന്ന്.
അങ്ങനെ ഈ കുട്ടികള്‍ ചെയ്തു എന്‍റെ കാശ് വേസ്റ്റ് ആകരുത് എന്ന് കരുതിയാണ് കടക്കാരനെ കൊണ്ടു പറയിച്ചത്.
വണ്ടിയില്‍ മടങ്ങുമ്പോള്‍ ട്യൂബ് ലൈറ്റ് മിന്നി തുടങ്ങി. ആ കുട്ടികള്‍ക്ക് മാങ്ങാ പ്രിയപ്പെട്ടതു കൊണ്ടല്ല അവര്‍ അത് കച്ചറയില്‍ നിന്നും എടുക്കുന്നത്. അതില്‍ മാങ്ങാ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാവാം. മാങ്ങയില്‍ ചിലപ്പോള്‍ അവര്‍ക്ക് താത്പര്യമേ ഉണ്ടാവില്ല പകരം അതിന്റെ പകുതി കാശ് ആവും അവര്‍ക്ക് കൂടുതല്‍ പ്രിയം. പട്ടിണിയുടെ മുന്നില്‍ പഴങ്ങളുടെ രുചി അറിയാന്‍ അവര്‍ക്കോ അവരുടെ രക്ഷിടക്കല്‍ക്കോ താത്പര്യം കാണില്ല.!!
അപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു ഇനി ഈ പരിപാടി ഇല്ല. ഫ്രൂട്ട് വാങ്ങുമ്പോള്‍ അതില്‍നിന്നും ഒന്നോ രണ്ടോ മാത്രം മറ്റുള്ളവര്‍ക്ക് കൊടുക്കുക അപ്പോള്‍ അത് തിന്നുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല.
കഴിഞ്ഞ ആഴ്ച പോയപ്പോള്‍ ഞാന്‍ ഒരു ആപ്പിളും ഒരു മാങ്ങയും വീതം കുറച്ചു കവറുകളില്‍ കരുതി. എന്നും എന്നോട് കൈ നീട്ടാറുള്ള ഒരു സ്ത്രീക്ക് ഞാന്‍ ആദ്യം പഴങ്ങള്‍ നല്‍കി പിന്നെ കാശും. അവരുടെ അദ്ഭുതവും സന്തോഷവും ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
വണ്ടി കയറുമ്പോള്‍ പക്ഷെ ഓടി വന്ന സൗദി പയ്യന് പഴം മാത്രം കൊടുത്തു ഞാന്‍. അവന്‍ അത് വാങ്ങിയിട്ട് 'ഞാന്‍ ഇതെന്തു ചെയ്യാനാ' എന്ന മട്ടില്‍ എന്നെ ഒന്ന് നോക്കി. ഒന്നെനിക്ക് ഉറപ്പായിരുന്നു തിന്നാനല്ലാതെ അത് കൊടുത്തു എന്റെ കാശ് നശിപ്പിക്കുന്ന ഒന്നും അവനു കിട്ടാന്‍ പോകുന്നില്ല..

No comments:
Post a Comment