Monday, May 23, 2011

1000 ഗോലികള്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു 'ടൈം മാനേജ്‌മന്റ്‌' എന്ന വിഷയത്തില്‍. നമ്മുടെ സമയം എങ്ങനെ വിനയോഗിക്കണം എന്നതിന് ഒരു ഉദാഹരണം ആയി ട്രെയിനര്‍ ഒരു കഥ പറഞ്ഞു തന്നു. ഒരായിരം മാര്‍ബിളിന്റെ ('ഗോലി', ചിലയിടത്ത് 'കോട്ടി' എന്നും പറയും) കഥ.

മനു വളരെ തിരക്കുള്ള വ്യക്തിയാണ്, മാന്യമായ ഒരു ജോലി നല്ല ശമ്പളം. അവനെ കണ്ടാല്‍ നമ്മളെ പോലെ തന്നെ ഇരിക്കും, അതായത് നമ്മള്‍ ഓരോരുത്തരും ആണ് മനു.

മനു നല്ല അദ്ധ്വാനി ആണ്. കഠിന ശ്രമത്തിലൂടെ തന്നെ ആണ് ഇന്നീ നിലയില്‍ എത്തിയത്. നല്ല കൊമ്ബിടേശന്‍ ഉള്ള ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. ഒരു ചെറിയ പിഴവ് മതി കൂടെയുള്ളവര്‍ തന്നെ കവച്ചു വെച്ച് മുന്നേറാന്‍.

മനുവിന്റെ കുടുംബം അവന്റെ തിരക്കുകള്‍ മനസ്സിലാക്കുണ്ട്, അതാണ് മനുവിന്റെ വിജയം. മനു ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ വല്ലാതെ വൈകും. അയാളെ കാത്തു നില്‍ക്കുന്ന മകള്‍ക്കും ഭാര്യക്കും ഒപ്പമൊന്നും സമയം ചിലവഴിക്കാന്‍ മനുവിന് തിരക്കുകള്‍ കാരണം അധികവും കഴിയാറില്ല. മകള്‍ പലപ്പോഴും കാത്തിരുന്ന് ഉറങ്ങിപ്പോവും.

ഇന്ന് വെള്ളിയാഴ്ച, വൈകിട്ട് കൂടുകാരുമായി കൂടും, രാത്രി വൈകിയേ ഇനി മനു വീട് പിടിക്കൂ.

ചൂടിനു ഒരു കുറവും ഇല്ല, മനു കാറിന്റെ ഗ്ലാസ്സുകള്‍ പൊക്കി എസി ഓണാക്കി. വണ്ടിക്കുള്ളില്‍ നിശബ്ദദ കളയാന്‍ റേഡിയോ ഓണാക്കി. എന്തോ ഓണ്‍ലൈന്‍ ചര്‍ച്ച ആണോ.., അവതാരകന്റെ ശബ്ദത്തിനു നല്ല ഗാംഭീര്യം, തട്ടികൂട്ടു പാട്ടുകളെക്കള്‍ എന്തു കൊണ്ടും മെച്ചം തന്നെ, ഈ ചാനല്‍ തന്നെ മതി...

'ജോണ്‍, താങ്കളുടെ തിരക്കുകള്‍ കഴിഞ്ഞു താങ്കള്‍ക്ക് കുടുംബത്തിനായി സമയം കിട്ടുന്നില്ല അല്ലെ' അവതാരകന്റെ ചോദ്യം മനുവിനെ അലസതയില്‍ നിന്നും ഉണര്‍ത്തി. മനു വോളിയം കുറച്ചു കൂട്ടി, ചര്‍ച്ചയില്‍ ശ്രദ്ധ വെച്ചു.

'നല്ല ജോലി, നല്ല ശമ്പളം, നല്ല വീട്, നല്ല കാര്‍ എല്ലാമുണ്ടായിട്ടും നിങ്ങളുടെ കുടുംബത്തിനു മാറ്റിവെക്കാന്‍ കുറച്ചു സമയം നിങ്ങള്‍ക്കില്ലാതെ പോവുന്നു. ഒരാഴ്ചയില്‍ അറുപതും എഴുപതും മണിക്കൂര്‍ ജോലിക്ക് വേണ്ടി നീക്കി വെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടും മകളുടെ സ്കൂളിലെ പരിപാടിക്ക് വേണ്ടി ഒരു മണിക്കൂര്‍ ഇല്ലാതെ പോയത് കഷ്ട്ടം തന്നെ' അവതാരകന്‍ തുടര്‍ന്നു

'ജോണ്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എന്തിനു പ്രാധാന്യം നല്‍കണം എന്ന് പഠിച്ചത് 1000 മാര്‍ബിള്‍ കൊണ്ടാണ്, അതെങ്ങനെ എന്ന് ഞാന്‍ പറയട്ടെ'

അവതാരകന്റെ 1000 ഗോലികളുടെ കഥ കേള്‍ക്കാന്‍ മനു ചെവി കൂര്‍പ്പിച്ചു, നിങ്ങളും ശ്രദ്ധിച്ചു കേള്‍ക്കണം, നമുക്ക് അവതാരകനിലേക്ക് തിരിച്ചു പോകാം.

'ഒരു ദിവസം ഞാന്‍ ഒരു ചെറിയ കണക്കു ചെയ്തു നോക്കി. ഒരു ശരാശരി മനുഷ്യന്‍ 65 വയസ്സ് വരെ ജീവിക്കുന്നു, ചിലര്‍ കുറച്ചു കൂടുതലും, ചിലര്‍ വളരെ കുറച്ചും ഉണ്ട് എന്നറിയാം, എന്നാലും ഒരു ആവറേജ് ആയി 65 നമുക്ക് കാണാം.'

'അതായത് 65 x 12 x 4 = 3120 വാരാന്ത്യങ്ങള്‍, അതാണ് ഒരു മനുഷ്യന് കിട്ടുന്ന ആകെ മൊത്തം ടോട്ടല്‍ വാരാന്ത്യങ്ങള്‍.
ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം ജോണ്‍' അവതാരകന്‍ തുടര്‍ന്നു.

'ഈ സത്യം കണുക്കു കൂട്ടി എനിക്ക് ബോധ്യപ്പെടുമ്പോള്‍ എനിക്ക് പ്രായം 45 ആയിരുന്നു, അത്രയും കാലം ഞാനും നിന്നെ പോലെ ജീവിതത്തിന്റെ പിന്നാലെ പായുകയായിരിന്നു'.

'അപ്പോഴേക്കും എനിക്ക് നല്‍കപെട്ടത്തില്‍ നിന്നും 2200 ത്തോളം വാരാന്ത്യങ്ങള്‍ എനിക്ക് നഷ്ടപ്പെട്ട് പോയിരുന്നു, ദൈവം എനിക്ക് ഒരു ആവറേജ് ആയുസ്സാണ് തന്നതെങ്കില്‍ ഒരു 1000 ത്തിനു താഴെ മാത്രം വാരാന്ത്യങ്ങളെ എനിക്കിനി ബാക്കിയുള്ളൂ'.

'ഇനിയുള്ള കാലം മുഴുവനായും ഉപയോഗിച്ച് ജീവിച്ചു തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, നേരെ പോയി 1000 ഗോലികള്‍ വാങ്ങി ഞാന്‍. അവ കിട്ടാന്‍ എനിക്ക് മൂന്നോളം കടകളില്‍ കയറേണ്ടി വന്നു. ഞാന്‍ ആ ഗോലികള്‍ ഒരു വലിയ കണ്ണാടി ഭരണിയില്‍ എന്റെ കിടപ്പുമുറിയില്‍ കണ്ണാടിക്കരികില്‍ വെച്ചു, ഓരോ ശനിയാഴ്ചകളിലും ഞാന്‍ ഓരോ ഗോലി എടുത്തു പുറത്തേക്കെറിഞ്ഞു കളയും'.

'ഒഴിഞ്ഞു കൊണ്ടിരിക്കുന്ന കണ്ണാടി ഭരണി എന്നെ ബാക്കിയുള്ള സമയത്തിനെ കുറിച്ച് ബോധാവനാകുന്നു, അത് എനിക്ക് എന്റെ ജീവിതത്തില്‍ എന്ത് കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എന്ന വകതിരിവുണ്ടാക്കുന്നു'.

'ജോണ്‍ ഈ പ്രോഗ്രാമിന്റെ സമയം കഴിഞ്ഞിരിക്കുന്നു, നിര്‍ത്തുന്നതിനു മുന്‍പേ ഇത് കൂടെ പറഞ്ഞു തീര്‍ക്കട്ടെ ഞാന്‍, അതിനു ശേഷം എനിക്ക് വീട്ടില്‍ പോയി എന്റെ കുടുംബത്തിന്റെ കൂടെ, എന്റെ മക്കള്‍ക്കൊപ്പം അത്താഴം കഴിക്കണം' അവതാരകന്‍ തുടര്‍ന്നു.

'ഇന്ന് ഞാന്‍ ആ ഭരണിയില്‍ ഉള്ള അവസാനത്തെ ഗോലിയും പുറത്തേക്ക് എറിഞ്ഞു. ഇന്നെനിക്കറിയാം അടുത്ത ശനി വരെ ഞാന്‍ ജീവനോടിരുന്നാല്‍ എനിക്ക് ദൈവം എന്റെ പ്രിയപ്പെട്ടവരുടെ കൂടെ ചിലവഴിക്കാന്‍ കുറച്ചു കൂടി സമയം നീട്ടിതന്നിരിക്കുന്നു എന്ന്.'

'താങ്കളെ പരിജയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട് ജോണ്‍, ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ എന്നെങ്കിലും നേരില്‍ കാണാം, ശുഭ രാത്രി..'

മനു വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി, റേഡിയോ ഓഫ്‌ ചെയ്തു കുറച്ചു നേരം കണ്ണടച്ചിരുന്നു, ഒരുപാടു രംഗങ്ങള്‍ അവന്റെ മനസ്സിലൂടെ കടന്നു പോയി ചിന്നു മോള്‍ടെ ചിരിയില്‍ വന്നു നിന്നു.

വണ്ടി തിരിച്ചു വീട്ടിലേക്കു വിടുമ്പോള്‍ അവന്‍ മന്ത്രിച്ചു 'അവളേം മോളേം കൂട്ടി പാര്‍ക്കിലൊക്കെ ഒന്ന് കറങ്ങാം, ഇന്ന് ഡിന്നറും പുറത്ത് ആയി കളയാം, മടങ്ങുമ്പോള്‍ കുറച്ചു ഗോലിം വാങ്ങണം..'.

8 comments:

  1. താഹിര്‍ക്കാ .....
    സത്യമായതും , നമ്മളൊക്കെ മറന്നു പോകുന്നതുമായ ഒരു കാര്യം തന്നെ ...
    എന്റെ കുറെ നാളുകളായുള്ള മനസമാധാനക്കേട്‌ ഇതു തന്നെയാണ് ..
    ഒരു മാറ്റവുമില്ലാത്ത ഒരു ദിവസം കൂടി കടന്നു പോയല്ലോ എന്നോര്‍ക്കുമ്പോള്‍ ....നാളെയും ,ഇന്നലെയും ഇതുതന്നെയല്ലേ എന്നോര്‍ക്കുമ്പോള്‍ .....
    ഓരോരുത്തരുടെയും സ്ഥിതി ഇതൊക്കെ തന്നെ ...
    നമ്മള്‍ തിരക്ക് പിടിച്ചോടുമ്പോള്‍ ജീവിതം ഫ്ലൈറ്റ് പിടിച്ചു അതിലും വേഗത്തില്‍ പോകുന്നു ഇക്കാ ..നന്നായ് ഈ ബ്ലോഗ്‌ ട്ടോ ....

    ReplyDelete
  2. എല്ലാവരും ഇക്കാലത്ത് മറന്നുപോകുന്ന ഒരു കാരിയം ഇക്ക ഇതു വായിക്കുന്ന എല്ലാവരും സ്വന്തം കുടംബത്തെ ഒര്കും തീര്‍ച്ച. ഇങ്ങന ഉള്ലെത് ഇ നിയുംഎഴുതുക വളരെയതികം നന്ദി

    ReplyDelete
  3. ഒരല്പ നേരം ഇരുത്തി ചിന്തിപ്പിച്ചു ....!! നന്നായിരിക്കുന്നു...!

    ReplyDelete
  4. കലണ്ടറുകളിൽ ദിനങ്ങൾ മാറുന്നൂ....നാം മരണത്തോട് അടുത്ത് കൊണ്ടിരിക്കുന്നൂ...പക്ഷേ ചെയ്ത് തീർക്കാൻ എന്തൊക്കെയോ ബാക്കി...അല്ലേ...

    ReplyDelete
  5. എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും...

    ReplyDelete
  6. ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ നാം എത്ര മാറിപ്പോയേനേ..!!!!!!!!!!!

    ReplyDelete
  7. ഓൺലൈനിൽ ഇതു വായിച്ചുകൊണ്ടിരിക്കേ കൈ പിടിച്ചു വലിക്കുന്ന ആ കൊച്ചുകുഞ്ഞിനോടെന്തെങ്കിലും പറയൂ...

    നാമോരോരുത്തരും അവനവന്റെ ലോകത്താണ് അവിടെ കുടുംബമെന്ന സ്ഥാപനം നശിച്ചു പോയിരിക്കുന്നു. കളിചിരികൾ പാർട്ടികളിൽ മാത്രം!

    ReplyDelete

Related Posts Plugin for WordPress, Blogger...