
മനു വളരെ തിരക്കുള്ള വ്യക്തിയാണ്, മാന്യമായ ഒരു ജോലി നല്ല ശമ്പളം. അവനെ കണ്ടാല്‍ നമ്മളെ പോലെ തന്നെ ഇരിക്കും, അതായത് നമ്മള്‍ ഓരോരുത്തരും ആണ് മനു.
മനു നല്ല അദ്ധ്വാനി ആണ്. കഠിന ശ്രമത്തിലൂടെ തന്നെ ആണ് ഇന്നീ നിലയില്‍ എത്തിയത്. നല്ല കൊമ്ബിടേശന്‍ ഉള്ള ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. ഒരു ചെറിയ പിഴവ് മതി കൂടെയുള്ളവര്‍ തന്നെ കവച്ചു വെച്ച് മുന്നേറാന്‍.