Saturday, February 11, 2012

ക്ടാവിന്‍റെ വാക്സിനേഷന്‍

'പാ ബൂണ്ട്' എന്‍റെ മുഖം പിടിച്ചു താഴ്ത്തി അവളുടെ പിഞ്ചു ചുണ്ടുകള്‍ എന്‍റെ കവിളില്‍ ചേര്‍ക്കുമ്പോള്‍ ജോ പറഞ്ഞു 'അബ്ബാ'.

അവളുടെ ചുണ്ടുകള്‍ കവിളില്‍ തട്ടിയപ്പോള്‍ പനിച്ചു പൊള്ളുന്നത് ഞാന്‍ അറിഞ്ഞു.

എന്‍റെ ഒന്നര വയസ്സായ മകള്‍ വീണ്ടും പറഞ്ഞു 'പാ ബൂണ്ട്'.

അവളുടെ കുഞ്ഞുലോകത്ത്‌ ഭാഷകള്‍ വശ്യവും ലളിതവുമാണ്. 'അബ്ബാ' എന്നാല്‍ ഉമ്മയും 'ബൂണ്ട്' എന്നാല്‍ വേദനയും 'ച്ചണ്ട്' എന്നാല്‍ രസമുണ്ട് എന്നും.


രാത്രി രണ്ടു മണിയോടെ അസി എന്നെ കുലുക്കി വിളിച്ചുണര്‍ത്തി..
'നോക്കിന്‍, കുഞ്ഞിന് വല്ലാതെ പനിക്കുന്നു..'. ശരിയാണ് അവള്‍ക്കു പൊള്ളുന്ന പനിയുണ്ട്.

അവള്‍ മാറി മാറി എന്‍റെയും അസിയുടെയും മുഖം പിടിച്ചു താഴ്ത്തി നിര്‍ത്താതെ 'അബ്ബാ'കള്‍ തന്നുകൊണ്ടിരുന്നു. ഇടയ്ക്കു 'പാ ബൂണ്ട്' എന്നും പറയും.

'നീ ആ തോര്‍ത്തും ശീലയും നനച്ചിട്ടു വാ' ഞാന്‍ അസിയോടു പറഞ്ഞു.

'മരുന്ന് എന്തെങ്കിലും കൊടുത്തു നോക്കണോ..' അസി പോകാന്‍ മടിച്ചു, 'വേണ്ട തുണി മതി..' എന്‍റെ ശബ്ദത്തിലെ കനം കൂടിയോ.? അവള്‍ കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല.

അവളെ കുറ്റപ്പെടുത്താന്‍ ആവില്ല, ഇതിപ്പോ ഒരാഴ്ചയായി.. പനിയങ്ങു പോവുന്നില്ല. എന്നും രാത്രി പനിക്കും അപ്പോള്‍ ഞാന്‍ ഒരു തോര്‍ത്ത് നനച്ചു അവളുടെ വയറിനുമേലെ പിടിക്കും, ഒരു ശീല നനച്ചു നെറ്റിയില്‍ ഇടും അപ്പോ പനിയങ്ങു പിന്‍വാങ്ങും. ഇന്ന് നല്ല പൊള്ളുന്ന പനിയാണ്.

നോക്കട്ടെ, നാളെ ആരെയെങ്കിലും കാണിക്കണം - ഞാന്‍ മനസ്സില്‍ കരുതി.

കണ്ണുകള്‍ തുന്നികെട്ടിയായിരുന്നു തുടക്കം. ഉണര്‍ന്ന് ഒരുപാട് കരഞ്ഞ് ബഹളംവെച്ചാണ് കണ്ണില്‍ നിന്നും പീള എടുക്കാന്‍ അവള്‍ അനുവദിച്ചത്. അന്ന് പകല്‍ പനിച്ചു, തുണി നന്ച്ചിട്ടപ്പോള്‍ പനി മാറി, കണ്ണില്‍ കുറച്ചു മുലപ്പാല്‍ ഉറ്റിച്ചപ്പോള്‍ കണ്ണിന്റെ ചുവപ്പും കുറഞ്ഞു. ചെറിയൊരു പനിയും കണ്ണില്‍ പീള തുന്നികെട്ടലും കുറച്ചു ദിവസം നിന്നു, മുലപ്പാലും നനഞ്ഞ തോര്‍ത്തും തല്ക്കാല ആശ്വാസമായി.

'ആ കുട്ടിയുടെ കണ്ണാണ്..നീ ഇത് വെച്ചിരിക്കാതെ ആരെങ്കിലും കാണിക്ക് ട്ടോ' എന്‍റെ സഹോദരന്‍ ആണ്.

'ദാ നാളെത്തന്നെ പോവാണ്..'

അത് പറഞ്ഞിട്ട് ദിവസം മൂന്നായി. വേണ്ട ഇനി പരീക്ഷണം മതി, 'ബൂണ്ട്' എന്നതില്‍ കവിഞ്ഞ് ഒന്നും പറയാന്‍ അറിയാത്ത എന്‍റെ  മുത്തിനെ ചേര്‍ത്ത് പിടിച്ചു ഞാന്‍ കിടന്നപ്പോള്‍ എന്‍റെ മോളും പനിയും ഉറങ്ങിയിരുന്നു..

ഹോമിയോ മതി, ഒരാഴ്ചയായി പനിക്കുന്നു എന്നറിഞ്ഞാല്‍ ആന്റിബയോടിക്ക് തരാതെ ഡോക്ടര്‍ക്ക്‌ ഉറക്കം വരില്ല - എന്‍റെ തീരുമാനം തന്നെയായിരുന്നു അസിക്കും.

കാലത്ത് തന്നെ ഞാനും അസിയും മോളും ഹോമിയോ ഡോക്ടറുടെ വസതിയില്‍ എത്തി. ഓഫീസില്‍നിന്ന് പതിനൊന്നിന് ഇറങ്ങിയതാണ്.. ഈ നേരത്തെ അവരെ ഫ്രീ ആയി കിട്ടൂ.. ജിദ്ദയില്‍ എന്‍റെ അറിവില്‍ ഇവര്‍ ഒരുത്തി മാത്രമാണ് ഉള്ളത്..വൈകീട്ടെല്ലാം പൂരത്തിനുള്ള ആളുകള്‍ ക്യൂ ആണ്.. ഭാഗ്യം ആരുമില്ല.

'ഒരാഴ്ചയായി പനിച്ചിട്ടും മരുന്ന് ഒന്നും കൊടുത്തില്ലേ' ഡോക്ടര്‍ക്ക്‌ വിശ്വാസം വരാത്ത പോലെ.

'ഇല്ല തുണി നനച്ചിടുമ്പോള്‍ മാറുന്നത് കൊണ്ടു അതിന്‍റെ ആവശ്യം ഉണ്ടായില്ല. ഇതിപ്പോ കണ്ണിലെ പീള മുലപ്പാല്‍ ഉറ്റിച്ചിട്ട് അങ്ങ് പോവുന്നില്ല, കണ്ണല്ലേ..മാത്രല്ല ഇന്നലെ രാത്രി വല്ലാതെ പനിച്ചു, അതാ വരാം എന്ന് തോന്നിയത്' ഞാന്‍ പറഞ്ഞു.

അവര്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു 'ഓരോ തരം ആളുകളേയ്, ചിലര്‍ക്ക് കുട്ടികള്‍ ഒന്നു ചെറുതായി പനിച്ചാല്‍ തന്നെ ഓടിവരും, നിങ്ങളോ കുട്ടിക്ക്‌ ഒരാഴ്ച്ച പനിച്ചിട്ടും വരണമെന്നില്ല..'

അവര്‍ തുടര്‍ന്നു 'എനിക്ക് സത്യത്തില്‍ ഈ മരുന്ന് വേണ്ട എന്ന് പറയുന്ന ആളുകളേ വല്യ ഇഷ്ടാണ്, ഇപ്പൊ ഈ പനി എല്ലാടത്തും ഉണ്ട്, ചിലര്‍ മരുന്ന് വാങ്ങി രണ്ടാം ദിവസം പിന്നേം വരും, മാറണില്ല എന്നും പറഞ്ഞു, ഞാന്‍ മാറിക്കോളും എന്ന് സമാധാനിപ്പിച്ചു വിടാണ്..കുട്ടിക്കെന്നാ അവസാനം വാക്സിനേഷന്‍ കൊടുത്തത്..?'

ഞാന്‍ പറഞ്ഞു 'ഇല്ല അവള്‍ക്ക് വാക്സിനേഷന്‍ കൊടുത്തിട്ടില്ല..അവളുടെ മൂത്തത്തിനും കൊടുത്തിട്ടില്ല..'

'തീരെ കൊടുത്തില്ലാ..?' അവര്‍ ആശ്ചര്യപെട്ടു.
 
'അങ്ങനെ ചോദിച്ചാല്‍.. ഒരിക്കല്‍ കൊടുത്തു.. പ്രസവിച്ച ഉടനെ ഹോസ്പിറ്റല്‍ നിന്നും.. അതവര് നമ്മോട് ചോദിക്കാതെ കൊടുത്തതാ..' ഞാന്‍ മറുപടി പറഞ്ഞു.

അവരുടെ ചോദ്യം അസിയെ പരിഭ്രമപെടുത്തി 'ഡോക്ടര്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട വല്ല വാക്സിനേഷനും ഉണ്ടോ..'

അവള്‍ അങ്ങിനെ ആണ് ഇപ്പഴും, കുട്ടിക്ക്‌ വാക്സിനേഷന്‍ എടുത്തില്ലേ എന്നാരെങ്കിലും കടുപ്പിച്ച് ചോദിച്ചാല്‍ പിന്നെ ബേജാര്‍ ആവും.

'വാക്സിനേഷന്‍ ഒക്കെ വെറുതെ ആന്നേ' ഡോക്ടറുടെ മറുപടി അവളെ തൃപ്തിപെടുതിയില്ലെന്നു തോന്നി..

'ഡോക്ടറുടെ മക്കള്‍ക്ക് വാക്സിനേഷന്‍ കൊടുത്തിട്ടുണ്ടോ' ഞാന്‍ അവരോടു ചോദിച്ചു.

'ഉണ്ട്, നിങ്ങള്‍ പറഞ്ഞ പോലെ ഹോസ്പിറ്റലില്‍ നിന്നും ആദ്യത്തെ പ്രാവശ്യം മാത്രം, അതിന് ഞാന്‍ വീട്ടില്‍ വന്നിട്ട് കുട്ടികള്‍ക്കൊരു മറുമരുന്നു കൊടുക്കും' അവരുടെ മറുപടിയില്‍ അസിക്ക് സമാധാനമായി.

വാക്സിനേഷന്‍ അപകടകാരിയാണ് എന്ന് ഞാന്‍ മനസ്സില്‍ ആക്കിയത് എന്‍റെ തടി കുറയ്ക്കാന്‍ ഒരു പ്രകൃതിചികിത്സ കേന്ദ്രത്തില്‍ കിടന്നപ്പോള്‍ ആണ്. 'ആരെല്ലാം വാക്സിനേഷന്‍ അടിച്ചിട്ടുണ്ട്' അവരുടെ ചോദ്യത്തിന് എല്ലാ കൈകളും ഉയര്‍ന്നു. 'ആര്‍ക്കെല്ലാം വാക്സിനേഷന്‍ എന്താണ് എന്നറിയാം', ആരുടെ കയ്യും ഇത്തവണ പൊന്തിയില്ല.

പ്രകൃതിഡോക്ടര്‍ തുടര്‍ന്നു..'നമുക്ക് രോഗം ഉണ്ടാവാതിരിക്കാന്‍, ഏതു രോഗമാണോ തടയാന്‍ ശ്രമിക്കുന്നത് അതിന്‍റെ തന്നെ രോഗാണുവിനെ നമ്മുടെ ശരീരത്തില്‍ കുത്തിവെച്ച് നടത്തുന്ന ഭാഗ്യപരീക്ഷണത്തിന്‍റെ പേരാണ് വാക്സിനേഷന്‍'..അവര്‍ പറയുന്നത് എന്താണ് എന്ന് ആര്‍ക്കുംതന്നെ മനസ്സില്‍ ആയില്ല എന്നെനിക്കുറപ്പായിരുന്നു.

ഡോക്ടര്‍ തുടര്‍ന്നു..'അതായതു നിങ്ങള്‍ക്ക് പോളിയോ വരാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പോളിയോ രോഗാണുക്കളെ കുത്തിവെക്കുന്നു'.. ആര്‍ക്കോ ചിരിയടക്കാന്‍ ആയില്ല എല്ലാര്‍ക്കും തമാശ. ഇടയില്‍ ആരോ ചോദിച്ചു 'അപ്പോ പോളിയോ വരല്ലേ ചെയ്യാ..'.

ഡോക്ടര്‍ പറഞ്ഞു 'വരുമല്ലോ..നിങ്ങളുടെ ശരീരം ഇത്തിരി വീക്ക്‌ ആണെങ്കില്‍ നിങ്ങള്‍ക്ക് പോളിയോ വരും, നല്ല സ്ട്രോങ്ങ്‌ ആണെങ്കില്‍ ശരീരം പോളിയോ രോഗാണുക്കളെ എതിര്‍ത്ത് നശിപ്പിക്കും, നിങ്ങള്‍ക്ക്‌ ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ പോളിയോ വരില്ല ഇല്ലെങ്കില്‍ ഇവര്‍ അത് കുത്തിവെച്ചു വരുത്തും'.

എല്ലാവരുടെയും ചിരി അങ്ങ് മാഞ്ഞു. എനിക്കത് പൂര്‍ണമായും അങ്ങ് വിശ്വാസം വന്നില്ല, അങ്ങനെ ആവോ..പ്രകൃതിക്കാരന്‍ മോഡേണ്‍ മെടിസിനെ കുറ്റം പറഞ്ഞു ആളാവാണ്, തല്ക്കാലം ഞാന്‍ അങ്ങനെ സമാധാനിച്ചു.


ചികിത്സ കഴിഞ്ഞ്‌ ഇറങ്ങിയ ഞാന്‍ നെറ്റില്‍ വാക്സിനേഷന്‍ എന്താണ് എന്ന് പരാതി. പ്രകൃതിക്കാരന്‍ പറഞ്ഞത് സത്യമാണെന്ന് എനിക്ക് ബോധ്യമായി. ഏതു രോഗമാണോ തടയാന്‍ ശ്രമിക്കുന്നത് അതിന്‍റെ തന്നെ രോഗാണുവിനെ നമ്മുടെ ശരീരത്തില്‍ കുത്തിവെച്ച് നടത്തുന്ന പരീക്ഷണം തന്നെയാണ് വാക്സിനേഷന്‍. അത് മാത്രമല്ല DPTയും  MMR തുടങ്ങിയ വാക്സിനേഷന്‍ അടിച്ചു ഒരുപാട്‌ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിച്ച യാതനകളും ഞാന്‍ നെറ്റില്‍ കണ്ടു.

മകള്‍ക്ക് വാക്സിനേഷന്‍ അടിച്ചു അവളുടെ ശരീര വളര്‍ച്ച നിന്നതും, അവളുടെ കാഴ്ച്ച നഷ്ടമായതും, ബുദ്ധി വളര്‍ച്ച നിന്നതും, ഒരുപാട് ഡോക്ടര്‍മാര്‍ പരീക്ഷണം നടത്തി കൈയൊഴിഞ്ഞതോടെ അവസാനം അവര്‍ ഹോമിയോപതിയില്‍ അഭയം പ്രാപിച്ചതും, അതിലൂടെ അവര്‍ക്ക്‌ മകളെ തിരച്ചു ലഭിക്കുകയും കൂട്ടത്തില്‍ അവര്‍ സ്വയം ഒരു ഹോമിയോപ്പതി ചികിത്സക ആയി മാറുന്നതുമായ തരിപ്പിക്കുന്ന ഒരു ലേഖനം നിങ്ങള്‍ക്ക്‌ ഇവിടെ വായിക്കാം. അവര്‍ എഴുതുന്നു അതിനു ശേഷം അവരുടെ കുടുംബത്തില്‍ ആര്‍ക്കും വാക്സിനേഷന്‍ അടിച്ചിട്ടില്ല എന്ന്.

വാക്സിനേഷന്‍ നല്‍കി ജീവിതത്തിനുമുന്നില്‍ പകച്ചു പോയ ബെഞ്ചമിന്‍ എന്ന കുഞ്ഞിന് വേണ്ടി ഒരു പിതാവ് നടത്തുന്ന യുദ്ധം നിങ്ങള്‍ക്ക് വായിക്കാം.

അമേരിക്കയുടെ Department of Health നു കീഴിലുള്ള HRSAയുടെ സൈറ്റില്‍ നിങ്ങള്‍ക്ക് വാക്സിനേഷന്‍ സമ്മാനിക്കുന്ന രോഗങ്ങളെ പരിജയപ്പെടാം.

(ഇങ്ങനെ രോഗം കുത്തിവച്ചും, മുറിച്ചുമാറ്റിയും, കരിച്ചു കളഞ്ഞും, അണുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയും എല്ലാമുള്ള ഈ പ്രാകൃത ചികിത്സാരീതിയെ എന്തുകൊണ്ട് ആണ് നമ്മള്‍ മോഡേണ്‍ മെഡിസിന്‍ എന്ന് വിളിക്കുന്നത് എന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ മറിയേ..)

വാല്‍കഷ്ണം: ഹോമിയോ മരുന്ന് കഴിച്ചിട്ടും എന്‍റെ മകള്‍ക്ക് പനിക്കൊരു കുറവുണ്ടായില്ല. ഞങ്ങള്‍ തിരിച്ചു വെള്ളത്തിലേക്കും മുലപ്പാലിലേക്കും തന്നെ തിരിഞ്ഞു, രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ പനിയും പീള കെട്ടലും മാറി. ഞങ്ങള്‍ക്ക്‌ കാര്യവും പിടികിട്ടി, അവളുടെ തൊണ്ണ കീറി പുതിയ നാല് അണപ്പല്ലുകള്‍ പുഞ്ചിരിക്കുന്നു.

12 comments:

  1. വാക്സിനേഷനെയും മോഡേണ്‍ മെഡിസിനെയും അടച്ച് തള്ളിപ്പറയുന്നതിനോട് തീരെ യോജിക്കാന്‍ വയ്യ.
    താങ്കള്‍ യഹോവ സാക്ഷിയില്‍ പെട്ട ആളാണോ?

    ReplyDelete
    Replies
    1. മുഴുവനായും തള്ളിക്കളയുന്നില്ല ജയശീലന്‍ പക്ഷെ കൂടുതല്‍ അറിയുമ്പോള്‍ കൂടുതല്‍ തള്ളേണ്ടി വരുന്നു.

      അല്ല ഞാന്‍ യഹോവ സാക്ഷിയില്‍ പെട്ട ആളല്ല, പക്കാ മാപ്പിളയാണ്.

      Delete
  2. താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കാനാവില്ല..എന്താ ബ്ലോഗിന് ഫോളോവേഴ്സ് ഗാഡ്ജെറ്റ് സ്ഥാപിക്കാത്തത് ?

    ReplyDelete
  3. ശരിയാണ്. കൂടുതല്‍ അടുക്കും തോറും ആധുനിക മെഡിസിന്റെ ദൂഷ്യ ഫലങ്ങൾ നമുക്കറിവാകുന്നു. കഴിവതും ആന്റിബയോട്ടിക്സ് ഒഴിവാക്കുക തന്നെയാണ് ഉചിതം.. നന്നായി അവതരിപ്പിച്ചു .

    ReplyDelete
  4. മരുന്നുകള്‍ ജീവന്‍ രക്ഷയ്ക്കാണ്
    പലപ്പൊഴു ഒരു ബിസിനസ് എന്ന നിലയ്ക്കാണ്
    വൈദ്യം. ആര്‍ക്കും ഒരു രോഗവും മാറുന്നില്ല
    ആശുപത്രികള്‍ കൂടുന്നു, രോഗികള്‍ കൂടുന്നു,
    മരുന്നുകള്‍ കൂടുന്നു, മനുഷ്യരും കൂടുന്നു,
    അസുഖവും കൂടുന്നു
    ഇവിടെ ചികിത്സകൊണ്ട് ആര്‍ക്കാണ് അസുഖം മാറുന്നത്
    നമ്മുടെ കീശ കീറുന്നു എല്ലാം താല്‍ക്കാലികം ഒരു അസുഖവുമായി
    പോകുന്നവന്‍ ഒരുപാട് അസുഖവുമായി തിരിച്ചുവരുന്നു
    ഈ നല്ല ബ്ലോഗിന് ആശംസകള്‍.

    ReplyDelete
  5. ഹിഹിഹി..ഇന്ത്യെലിത്ര കാര്യമായി പോളീയൊ വാക്സിന്‍ കൊട്ക്കുന്ന കണ്ടപ്പളെ സംശയം തോന്നീതാ............

    അതും നട്ടുചക്ക് ഒക്കെ ബസ്റ്റാന്‍ഡില്‍ ഐസ് പെട്ടിക്കാത്ത് വചെ....

    ReplyDelete
    Replies
    1. ഐസ് പെട്ടിയില്‍ ഐസ് ഉണ്ടാവാന്‍ ഉള്ള സാധ്യത വളരെ കുറവാണ് സുഹ്രുത്തേ, അതില്ലാതെ തന്നെ ചിലവാകുന്നുട് പിന്നെ എന്തിനാ ആ കാശും കൂടി..

      Delete
  6. കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ആരും ഇത്ര ദിവസം കാത്തിരിക്കില്ലാ കേട്ടോ.......

    ReplyDelete
    Replies
    1. ആ ഒരു വിശ്വാസത്തിന്‍റെ ബലത്തിലാണ് സ്നേഹാ ഒരു വലിയ മെഡിക്കല്‍ വ്യവസായം പണം കൊയ്യുന്നത്.

      നാലു കുട്ടികള്‍ ഉണ്ട് എനിക്ക് അല്‍ഹംദുലില്ലാഹ് എല്ലാവര്‍ക്കും നല്ല ആരോഗ്യം ഉണ്ട്, ഏറ്റവും കുറച്ച്‌ മരുന്ന് ഉള്ളില്‍ എത്തിയതു അതിനൊരു കാരണം ആണെന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

      Delete
  7. മനുഷ്യര്‍ക്ക് വരുന്ന 99% അസുഖങ്ങളും കാര്യമായ മരുന്നൊന്നും കഴിക്കാതെ തന്നെ മാറും.
    ഈ ഒരു പ്രകൃതിസത്യത്തിന്റെ മറവിലാണു ചികില്‍സകര്‍ അരിമേടിച്ചു കഴിയുന്നത്!!
    മഹാ രോഗങ്ങള്‍ വന്നാലേ മരുന്നു കഴിക്കേണ്ടതുള്ളൂ എന്ന സത്യം മന്സ്സിലാക്കിയാല്‍ പകുതി ടെന്‍ഷന്‍ കുറയും!!

    ReplyDelete
    Replies
    1. നന്ദി സുഹ്രുത്തേ

      ഇത്തരം വലിയ സത്യങ്ങള്‍ ചെറുതായി എങ്കിലും മനസ്സില്‍ആക്കാന്‍ ഇന്നാരും തയ്യാറല്ല..

      ഇത് വിളിച്ചു പറയുന്ന ഞാനും നിങ്ങളും പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ വിദൂഷകര്‍ ആവുകയാണ്.

      Delete
  8. നല്ല കുറിപ്പ് .സ്ത്രീകള്‍ക്ക് ഡോക്ടറുടെ അടുത്തു കൊണ്ട് പോയാലെ സമദാന മാകു.ഞാനും ഇങ്ങിനെ തന്നെയാണ് ചെയ്യാറ്.ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...