Wednesday, February 22, 2012

എന്നിട്ടും പട്ടിക്കാ മുറുമുറുപ്പ്

എന്‍റെ ഒരു കാഴ്ചപ്പാടില്‍ ഒരു മാതിരി വിവാഹമോചനം എല്ലാം ആണുങ്ങള്‍ കാരണം തുടങ്ങി വെക്കുന്നതാ.

അത് പിന്നെ തനിക്ക് ഞാന്‍ കെട്ടിയ താടകയെ പരിജയമില്ലാഞ്ഞിട്ടാ.

താടകയെ താന്‍ കെട്ടിയത് കൊണ്ടല്ലേ എടോ താനിപ്പോ വിവാഹമോചനം തേടി നടക്കുന്നത്, അത് ആരുടെ കുറ്റമാ..

അത് എന്‍റെ കുറ്റമല്ല, ചക്കയോന്നുമല്ലല്ലോ ചൂണ്ട് നോക്കാന്‍, കെട്ടി കഴിഞ്ഞാണ് അവളുടെ സ്വഭാവം ഇതാണ് എന്ന് മനസ്സിലായത്‌.


അത് ശരിയാ, കെട്ടികഴിഞ്ഞു പിറ്റേദിവസം തന്നെ അവള്‍ മോശമാണെങ്കില്‍ അവളുടെ വീട്ടില്‍ കൊണ്ടാക്കി കൂടായിരുന്നോ.

അതിന് ആദ്യമൊക്കെ നല്ല പഞ്ചാര സ്വഭാവം അല്ലായിരുന്നോ..കുറച്ചു കഴിഞ്ഞാ അവളുടെ തനി സ്വഭാവം കാട്ടാന്‍ തുടങ്ങിയത്.

എന്നിട്ട് താന്‍ അവളുടെ ഈ സ്വഭാവമാറ്റം അവളുടെ വീട്ടില്‍ പറഞ്ഞില്ലേ..

പിന്നെ പറയല്ല അത് വെച്ച് അവിടെ അടിവരെ ഉണ്ടാക്കി, പക്ഷെ അവര്‍ അവളുടെ സൈഡ് ആണെന്നെ, അവര്‍ക്ക് അവരുടെ മോളുടെ ഭാവിയല്ലേ.. അവരുടെ കണ്ണില്‍ അവള്‍ക്ക് ഒരു കുറ്റവും ഇല്ല, അവളുടെ തള്ളയും ഇതേ സ്വഭാവാ..

അത് ശരി..അപ്പൊ അവളുടെ തള്ളയെ കുറിച്ച് കല്യാണത്തിന് മുന്നെ നിങ്ങള്‍ ഒന്നും അന്യേഷിച്ചില്ലേ..

അന്യേഷിച്ചു, പക്ഷെ അന്നൊന്നും ആരും മോശമായോന്നും പറഞ്ഞു കേട്ടില്ല, അന്ടിയോടടുക്കുന്ബോള്‍ അല്ലെ മാഷെ പുളി അറിയൂ..

അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍, താന്‍ ഇത് വരെ പറഞ്ഞത് ഇതാണ്..

താന്‍ അവളെ കുറിച്ച് അന്യേഷിചിട്ട് തന്നെയാണ് കെട്ടിയത്, അവളെ കുറിച്ച് ആര്‍ക്കും ഒരു കുറ്റവും പറയാന്‍ ഇല്ലായിരുന്നു, അവളുടെ രക്ഷിതാക്കളെ കുറിച്ചും ആര്‍ക്കും മോശമായതൊന്നും പറയാന്‍ ഇല്ലായിരുന്നു, കല്യാണം കഴിഞ്ഞു കുറച്ചു കാലം അവളുടെ സ്വഭാവം നല്ലതാണ് എന്ന് തനിക്കും അഭിപ്രായം ഉണ്ട് പക്ഷെ ഇപ്പൊ അവള്‍ ആളു ശരിയല്ല, അവളുടെ രക്ഷിതാക്കളും മോശമാണ്.

ചുരുക്കി പറഞ്ഞാല്‍ തന്‍റെ കൂടെ വന്നതിന് ശേഷം എല്ലാവരെക്കൊണ്ടും നല്ലത് മാത്രം കേള്‍പ്പിച്ചിരുന്ന ആ കുട്ടി ഒരു താടകയായി അവളുടെ അമ്മ മോശക്കാരിയും ആയി, ഇതിനു തന്നെ അല്ലെ മാഷേ അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിക്കാ മുറുമുറുപ്പ് എന്ന് പറയുന്നത്.

2 comments:

Related Posts Plugin for WordPress, Blogger...