എങ്ങനെ ഉണ്ടെടോ തന്‍റെ പുതിയ ജോലി
ഓ അതെല്ലാം നല്ല ഉഷാറാ യൂണിവേര്‍സിറ്റി അല്ലെ പണി കാര്യമായി ഒന്നുമില്ല, നല്ല സുഖമാ.
നീ എന്താ ഈ നേരത്ത് ഇവിടെ
അത് പിന്നെ ഞാന്‍ ലീവിലാണ് ഒരാഴ്ച്ചക്ക് കുറച്ചു പേപ്പര്‍സ് എല്ലാം ശരിയാക്കാന്‍ ഉണ്ട്.
എന്‍റെ കൂട്ടുകാരന്‍ ആണവന്‍, കൂടെ ജോലി ചെയ്തിരുന്നവന്‍, നല്ല ഒരു സൗദി പയ്യന്‍, ഈ അടുത്താണ് മറ്റൊരു നല്ല ജോലി അവനു കിട്ടിയപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞത്.
ഭാഗ്യവാന്‍..പുതിയ ജോലിസ്ഥലം ആയ യൂണിവേര്‍സിറ്റി ഒരു വേറെ ലോകം തന്നെയാണ്. സൗദ്യയുടെ നിയമങ്ങള്‍ ഒന്നും ബാധകമല്ലാത്ത ഒരിടം.
ഇന്റര്‍വ്യൂ കഴിഞ്ഞു വന്ന് വിശദമായി പറഞ്ഞു തന്നു. അവിടെ തീയറ്ററുകള്‍ ഉണ്ട്, പുതിയ മൂവിസ് കാണാം, ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഉണ്ട്, പെണ്ണുങ്ങള്‍ക്ക് വണ്ടി ഓടിക്കാം, ഓപ്പണ്‍ മിക്സ്ഡ് ബീച്ച് ഉണ്ട്, ആണിനും പെണ്ണിനും ഒന്നിച്ചു കുളിക്കാം, പോലീസിന് പോലും വേറെ നമ്പര്‍ ആണ് അമേരിക്കയിലെ പോലെ 911, മുത്തവ്വമാര്‍ക്ക് അതിനുള്ളില്‍ കേറാന്‍ പോലും ആവില്ല, ജിദ്ദ പോലൊന്നും അല്ല, വളരെ ക്ലീന്‍ ആണ് സൌദിയില്‍ ഒരു അമേരിക്കന്‍ നഗരം അതാണ് യൂനിവേര്സിടി.
ഞാനും അവന്‍റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
നിന്‍റെ ഭാര്യ രക്ഷപെട്ടു അവള്‍ക്ക് നീ വരുന്നതും കാത്തിരിക്കണ്ട ഇനി ഒറ്റക്ക് വണ്ടി ഓടിക്കാല്ലോ, നിങ്ങള്‍ക്ക് സിനിമക്കും പോവാം, ബീച്ചിലും കറങ്ങാം അല്ലെ..
അതാടോ പ്രശ്നം അവള്‍ക്കീ ജോലിയോട് തീരെ താല്‍പ്പര്യം ഇല്ല. യൂണിവേര്‍സിറ്റി ടൌണില്‍ നിന്നും ഒരുപാട് ദൂരെയാണ് ഒരു മണിക്കൂറോളം വണ്ടിയോടിക്കാന്‍ ഉള്ള ദൂരം. അവള്‍ക്ക് അവളുടെ ബന്ധുക്കളെ പിരിയാന്‍ വയ്യ. അവള്‍ വരുന്നില്ല എന്നാ പറയുന്നത് ഞാന്‍ എന്നും രണ്ടു മണിക്കൂര്‍ വണ്ടി ഓടിക്യാ എന്നൊക്കെ പറഞ്ഞാല്‍..അത് മാത്രല്ല ഈ സൗകര്യങ്ങള്‍ക്ക് നമുക്ക് എന്ജോയ് ചെയ്യണമെങ്കില്‍ നമ്മള്‍ അവിടെ കഴിയണ്ടേ, രണ്ടു മണിക്കൂര്‍ കാറിനുള്ളില്‍ കഴിഞ്ഞാല്‍ അവിടെ എന്തുണ്ടായിട്ട് എനിക്കെന്താ..
ആദ്യമായല്ല അവന്‍ അവന്‍റെ ഭാര്യയെ കുറിച്ച് പറയുന്നത്. പാവം ഒരു പാട് സഹിച്ചാണ് മുന്നോട്ട് പോയികൊണ്ടിരുന്നത്.
'വെസ്റ്റേണ്‍ മീഡിയ പറയുന്നത് ഞങ്ങള്‍ സ്ത്രീകളെ അടിമകള്‍ ആക്കി വെച്ചിരിക്കുന്നു എന്നാണ്, അവര്‍ക്ക് ഒന്നിനും സ്വാതന്ത്ര്യം ഇല്ല പോല്‍, സിന്ടെരെല്ലകളെ അവര്‍ കഥയിലെ കണ്ടിട്ടുള്ളൂ നേരില്‍ കാണണമെങ്കില്‍ അവര്‍ ഞങ്ങളുടെ ഒരോരുത്തരുടെയും വീടുകളില്‍ വരണം' അത് കഴിഞ്ഞ് പിന്നെ ഒരു കുത്തോഴുക്കായിരുന്നു, പരാതികളുടെ..
നിനക്കറിയോ ഇന്നലെ ഞാന്‍ ജോലി കഴിഞ്ഞു ചെന്നപ്പോള്‍ അവള്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ വരെ ഡൈനിങ്ങ് ടേബിളില്‍ ഉണ്ടായിരുന്നു ചോദിച്ചപ്പോള്‍ പറയാ മെയ്‌ട് വന്നില്ല ന്ന്, ഞാനാ അതെല്ലാം എടുത്ത് കഴുകി വെച്ചത്..
ഒരു ഭക്ഷണവും അവള്‍ സ്വന്തമായി ഉണ്ടാക്കില്ല, മെയ്‌ട് വന്നില്ല എങ്കില്‍ പാക്കറ്റ് നൂഡില്‍ കഴിക്കും ഞങ്ങള്‍, ഇല്ലെങ്കില്‍ ഹോട്ടലില്‍ പോകും, അല്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കും അവള്‍ ഒരു മടിയും ഇല്ലാതെ തിന്നും പാത്രം പോലും കഴുകി തരില്ല..
ഞാന്‍ ഇത്തിരി വൈകിയാല്‍ അവള്‍ക്ക് സഹിക്കില്ല സ്നേഹം കൊണ്ടൊന്നുമല്ല അവള്‍ക്ക് എവിടെയെങ്കിലും പോവാന്‍ കാണും. അവളെ അവളുടെയൊ അല്ലെങ്കില്‍ അവളുടെ ബന്ധുവീട്ടിലോ ഒക്കെ ആക്കികൊടുത്തു ഞാന്‍ മടങ്ങും രാത്രി പിന്നെ പോയി എടുക്കണം..
ഞാന്‍ വരുമ്പോള്‍ അവള്‍ എപ്പഴും ടിവിക്ക് മുന്നില്‍ കാണും എന്നെ കണ്ടാല്‍ പറയും എനിക്ക് മേലെല്ലാം വല്ലാതെ വേദനിക്കുന്നു എന്ന്, ഒരു പണിയും ചെയ്യാതെ വെറും ടിവിക്ക് മുന്നില്‍ ഇരുന്നാല്‍ മേലുവേദനയെ വരൂ അവള്‍ക്ക്..
നിനക്കറിയോ ഓരോ വര്‍ഷവും അവള്‍ക്ക് വിദേശത്ത് ടൂര്‍ പോവണം, ഓരോ വര്‍ഷവും ബാങ്ക് ലോണ്‍ എടുത്താ ഞങ്ങള്‍ പോവുന്നത്, പോയി വന്നിട്ട് നല്ല ഒരു വാക്ക് പറയാറില്ല പകരം അപ്പഴേ തുടങ്ങും അടുത്ത വര്‍ഷം എവിടേക്ക് പോവണം എന്ന ചര്‍ച്ച..
സാധാരണ സൗദി പയ്യന്മാരെ പോലെ ആയിരുന്നില്ല അവന്‍, കഠിനാദ്ധ്വാനിയും എല്ലാവരോടും ബഹുമാനപൂര്‍വം മാത്രം സംസാരിക്കുകയും ചെയ്തിരുന്ന അവന് എന്‍റെ അറിവില്‍ ഒരൊറ്റ ഭ്രാന്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്റര്‍നെറ്റ് വീഡിയോ ഗെയിമുകള്‍, അതവന്‍ കഴിയുമെങ്കില്‍ എന്നും കളിക്കും. ഞാന്‍ മനസ്സിലാക്കിയത് അവനത് ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള ഒരു ഉപാധി കൂടി ആയിരുന്നു എന്നാണ്.
ഒരിക്കല്‍ എന്നോട് പറഞ്ഞു..ആദ്യമെല്ലാം അവള്‍ക്ക് ഞാന്‍ കളിക്കുന്നത് കണ്ടാല്‍ ദേഷ്യം പിടിക്കുമായിരുന്നു, ഇപ്പൊ ഞാന്‍ അവള്‍ക്ക് ഒരു ഐഫോണ്‍ വാങ്ങി കൊടുത്തു അതില്‍ ഒരു പാട് ഗെയിംസും നിറച്ചു ചിലതെല്ലാം അവള്‍ക്ക് പഠിപ്പിച്ചു കൊടുത്തു ഇപ്പൊ ടിവി കണ്ടു ബോര്‍ അടിക്കുമ്പോള്‍ അതും ഞെക്കി ഇരുന്നോളും..
അവന്‍ പറഞ്ഞു 'ഇത് എന്‍റെ മാത്രം കഥയൊന്നുമല്ല, അധിക സൗദി വീടുകളിലും ഇത് തന്നെയാണ് അവസ്ഥ' എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു.
'നിനക്കറിയോ എന്ത് കൊണ്ടാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍ ഇങ്ങനെ ആവുന്നത് എന്ന്' അവന്‍ തന്നെ ഉത്തരവും തന്നു.
'അവരുടെ ഉമ്മമാര്‍ അവരെ ഒരു രാജകുമാരി ആക്കി വളര്‍ത്തും, വീട്ടിലെ ഒരു ജോലിയും ചെയ്യാന്‍ സമ്മതിക്കില്ല, ഉമ്മമാരും ഒരു ജോലിയും ചെയ്യില്ല, എല്ലാം ചെയ്യുന്നത് മെയ്‌ടുകള്‍ ആണ്, മെയ്‌ടുകള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പോലുമാവില്ല. ഇത് കണ്ടു വളരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു വിവാഹം എന്നാല്‍ പുതിയ ഒരു വീടും, വാഹനവും, ഷോപ്പിംഗ്‌കളും, വിദേശ യാത്രകളും, സ്വന്തമായി ഒരു മെയ്‌ടും എല്ലാം മാത്രമാണ്, ഭര്‍ത്താവിനോട് അവള്‍ക്കൊരു കടമയും ഇല്ല..'
ഞാന്‍ ചോദിച്ചു 'പിന്നെ എങ്ങനെ നിങ്ങളുടെ ഇടയില്‍ ഉള്ളവര്‍ മൂന്നും നാലും കല്യാണം കഴിക്കുന്നു.?'.
'അത് ഒരു ചെറിയ ശതമാനം മാത്രമാണ്, പെണ്ണിന് ഒരു വിലയും കൊടുക്കാത്തവര്‍, അവരെ ഒരു മനുഷ്യജീവി ആയി കാണാത്തവര്‍, എനിക്കങ്ങനെ ആവാന്‍ ആവില്ല, എന്‍റെ കുടുംബത്തില്‍ ആരും ഒന്നില്‍ അധികം വിവാഹം കഴിച്ചിട്ടില്ല..'
അറേബ്യന്‍ സ്ത്രീകള്‍ അമിതമായി ചിലവഴിക്കുന്നവര്‍ ആണെന്നും അവര്‍ ഭര്‍ത്താവിന് വലിയ വിലയൊന്നും കൊടുക്കുന്നില്ല എന്നെല്ലാം അറിയാമായിരുന്നു, എങ്കില്‍ പോലും ഇത്രക്ക് കഷ്ടമാണ് അവരുടെ ആണുങ്ങളുടെ ജീവിതം എന്നത് ഒരു പുതിയ അറിവുതന്നെ ആയിരുന്നു എനിക്ക്.
അവന്‍ എന്തായാലും യൂണിവേര്‍സിറ്റിയില്‍ ആ ജോലി സ്വീകരിച്ചു.
ഞങ്ങള്‍ അവന് ഒരു ഗംഭീര പാര്‍ട്ടിയും കൊടുത്തു വിട്ടതാണ്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഓഫീസില്‍ നിന്നും ലഞ്ച്ബ്രേക്കിന് ഇറങ്ങുബോള്‍ അവനെ ഞങ്ങളുടെ ഓഫീസിനു സമീപം വെച്ച് കണ്ടു.
നിനക്കിതെന്തു പറ്റി ഇങ്ങനെ മെലിഞ്ഞ്..വല്ല ഷുഗറോ മറ്റോ..
അല്ല അത് കുറച്ചായി ഈ പേപ്പറിന്‍റെ പിന്നില്‍ ഓട്ടത്തിലാ..ഓരോ ടെന്‍ഷന്‍..
നിന്‍റെ ഭാര്യ എങ്ങനെ.. പൊരുത്തപ്പെട്ടു തുടങ്ങിയോ യൂണിവേര്‍സിറ്റിയില്‍.. അതോ നീ രണ്ടു മണികൂര്‍ വണ്ടി ഓടിക്കാണോ..
അത്..ഞങ്ങള്‍ പിരിഞ്ഞെടോ..
എന്ത്..? പിരിയേ..? എന്തെപ്പോ അതിന് മാത്രം ഉണ്ടായത്..?
ഇല്ല ഒത്തു പോവാന്‍ പറ്റുന്നില്ല..അവളുടെ ഭാവനയില്‍ ഉള്ള ഒരു ഭര്‍ത്താവാവാന്‍ എനിക്കാവില്ല എന്ന് തോന്നി, അപ്പൊ പിരിയാം എന്ന് കരുതി..
എന്നിട്ട് അവള്‍ സമ്മതിച്ചോ..?
ഓ അവള്‍ക്ക് സമ്മതം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് നടന്നു..
അതിന്‍റെ കുറച്ചു പേപ്പര്‍സ് ശരിയാക്കാന്‍ ഉണ്ട് അതിന്‍റെ ഓട്ടത്തിലാ, ഒരാഴ്ചയായി ലീവ് എടുത്തതാ.
ഇനി എന്താ പ്ലാന്‍..?
ഇനി ഒന്ന് ശരിക്ക് ജീവിക്കണം
'ഒരു കാര്യം ചെയ്യ് ഒരു ഇന്ത്യക്കാരിയെ കെട്ടിക്കോ, നീ പറഞ്ഞിടത്ത് കിട്ടും. അല്ലെങ്ങില്‍ വേണ്ട വല്ല മിസ്രിയെയും കെട്ടിക്കോ, അതാവുമ്പോള്‍ നിങ്ങടെ ടൈപ്പ് തന്നെ ആവുമല്ലോ..' ഞാന്‍ തമാശയായി പറഞ്ഞു.
ഇല്ല സ്നേഹിതാ, അവന്‍ പറഞ്ഞു, അതിനെക്കാര്‍ നല്ല ഐഡിയ ഉണ്ട് ഞാന്‍ കുറച്ചു കാലം സന്തോഷത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു. അത് കൊണ്ട് കുറച്ചു കാലത്തേക്ക് ഒരു പെണ്ണിന്റെ കൂട്ട് വേണ്ടാ..
അവനോട് വിട പറഞ്ഞു വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ എന്നെ കാത്തിരിക്കുന്ന എന്‍റെ ഭാര്യയെ ഓര്‍ത്തു..
ടിവിയും കണ്ടു ചടഞ്ഞിരിക്കുന്ന അല്ല, എവിടെയെങ്കിലും പോവാന്‍ തയ്യാറായി നില്‍ക്കുന്നവളും അല്ല..എനിക്കായി എന്‍റെ മക്കള്‍ക്കായി തെളിഞ്ഞു കത്തുന്ന ഒരു നിറദീപത്തെ..
എന്‍റെ ഭാര്യ എന്നതില്‍ കവിഞ്ഞ ഒരു പദവിയും ആവശ്യമില്ലാത്ത, വിദേശ യാത്രയും വിലകൂടിയ സമ്മാനങ്ങളും മോഹിക്കാത്ത എനിക്ക് അല്ലാഹു നല്‍കിയ എന്‍റെ പാതിയെ..
മറ്റുള്ളവര്‍ക്ക് ഇല്ലാത്തതു കാണുമ്പോള്‍ മാത്രമേ നമുക്ക്, നമുക്ക് ലഭിച്ചതിന്‍റെ വില അറിയൂ.. സത്യം.!!

ഇതൊരു തിരിച്ചറിവാണ്. പലതും കാണുമ്പോളാണ് നമുക്ക് ഇത്തരം തിരിച്ചറിവുകളുണ്ടാവുന്നത്. അപ്പോളാണ് നമ്മൾ പറയുന്ന പരാധികൾ എത്ര നിസാരമാണ് നമുക്ക് ബോധ്യമാവുന്നതെന്ന് തോന്നുന്നൂ.. വളരെ നന്നായി താഹിർ സാറ്...
ReplyDeleteനന്നായി എഴുതി. താഹിര്ക്ക് പറയുന്നത് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ കുവൈത്തിലും സ്ഥിതി ഒട്ടും തിരിച്ചല്ല. എനിക്ക് തോന്നിയിട്ടുള്ളത്, വരന്‍ കൊടുക്കേണ്ട മഹറിലും വരന്റെ സാമ്പത്തിക സ്ഥിതിയിലുമുള്ള മാതാപിതാക്കളുടെ നിര്ബന്ധബുദ്ധിയാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കുന്നത് എന്നാണ്.
ReplyDeleteസ്ത്രീകള്‍ ഇസ്ലാമികപരമായി അത്ര ഭയചകിതരല്ല. നമ്മുടെ സ്ത്രീകള്ക്ക് പൊതുവേ ഒരു ലജ്ജ എല്ലാക്കാര്യത്തിലും ഉണ്ടായിരിക്കും. ഇവര്‍ സ്വന്തമായി ജോലിയും സമ്പാദ്യവും ഉള്ളവരായത് കൊണ്ടാവാം ആരെയും കൂസാത്ത ഒരു മനോഭാവം വെച്ചുപുലര്ത്തുന്നത്. ഒരു പക്ഷെ, എനിക്ക് തോന്നുന്നത് ഈ അവസ്ഥ ജി സി സി രാഷ്ട്രങ്ങളില്‍ മാത്രമായിരിക്കാം എന്നാണ്.
പക്ഷെ, എനിക്കെന്തോ ഒരിക്കല്‍ അറബിപ്പെണ്ണിനെ കെട്ടണം എന്ന കലശലായ ഒരാഗ്രഹം ഉണ്ടായിരുന്നു. ഞാന്‍ പ്രോപോസ് ചെയ്ത പെണ്ണ് ഒരു പലസ്തിന്‍ ഒറിജിന്‍ ആയിരുന്നു. താഹിര്ക്ക വിവരിച്ചതില്‍ നിന്നും വിഭിന്നമായിരുന്നു ആ പെണ്ണ്. പക്ഷെ, അവളുടെ തന്നെ വേറൊരു ദുസ്വഭാവം കാരണം ഞങ്ങള്‍ തമ്മില്‍ ഉടക്കി. വഴക്ക് മൂത്ത് പരസ്പരം പകപോക്കാനുള്ള ശ്രമത്തിലായി. അവസാനം കമ്പനിയിലെ ജോലി ഒഴിവാക്കി ഞാന്‍ മെല്ലെ തലയൂരി. ഇന്ന് പരസ്പരം കണ്ടാല്‍ മിണ്ടാത്ത വിധം അകന്നുപോയി.
പോന്നു നാസരെ അന്ന് നിനക്കാ നല്ല ബുദ്ധി (പിണങ്ങാന്‍) തോന്നിയത് നിന്‍റെ രക്ഷിതാക്കളുടെ പ്രാര്‍ഥനയാ എന്ന് കൂട്ടിക്കോ. നീ രക്ഷപെട്ടെന്നു മൂന്ന് തരം..
Deleteഹലോ താഹിര്‍ സര്‍ .
ReplyDeleteഅവതരണം വളരെ നന്നായിരുന്നു.ഞാന്‍ കുവൈത്തില്‍ 5 വര്‍ഷമായി ജോലി ചെയ്യുന്നു. നിങ്ങള്‍ എഴുതിയതില്‍ നിന്നും മറിച്ചല്ല ഇവിടെയും .രണ്ടും മൂന്നും കദ്ധാമ ഇല്ലാത്ത വീട് കുവൈത്തില്‍ കാണാന്‍ കഴിയില്ല. തുച്ചമായ 40 തോ 50 തോ ദിനാര്‍ ശമ്പളം പറ്റുന്ന കദ്ധാമ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല.അവിടത്തെ പോലെ മംനു അല്ല ഇവിടെ സ്ത്രീകള്‍കും വണ്ടി ഓടിക്കാം
nannaayittund... thahir ente blogs onnu nokkumallo... satheesantcvblogspot.com( akamporulthedi)
ReplyDeleteസത്യമാണ് ... ഒരു അമുസ്ലിമായ ഞാന്‍ സൌദിയില്‍ വരുന്നതിനു മുന്‍പ് ചില മുന്‍ ധാരണകളൊക്കെ ഉണ്ടായിരുന്നു ,ഇവിടുത്തെ ജീവിതത്തെ കുറിച്ച് . പ്രത്യേകിച്ച് അറബ് വനിതകളെക്കുറിച്ച് യധാസ്ഥികമായ ജീവിത രീതികളൊക്കെ പ്രതീക്ഷിച്ച ഞാന്‍ ,സത്യത്തില്‍ അത്ഭുതം കൂറുകയാണ് ഉണ്ടായത് .അത്രയ്ക്ക് പശ്ചാത്യവല്‍ക്കരണം ആണ് ജിദ്ദയിലെ സമൂഹത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത് .പുറമേ യധാസ്തികത കാണുമെങ്കിലും ഇവരുടെ ഉപഭോഗഭ്രമവും ലൈംഗിക അരാജകത്വവും ഇന്ന് വളരെ വലുതായിതന്നെ മുഴച്ചു നില്‍ക്കുന്നുണ്ട് ഇവരുടെ സംസ്കാരത്തില്‍ .എല്ലാവരും അങ്ങനെയെന്നു അതിനു അര്‍ഥമില്ല .അഞ്ചോ ആറോ ഗേള്‍ഫ്രെണ്ട്സുകള്‍ ഉള്ള സൗദി യുവ സുഹൃത്തുക്കള്‍ എനിക്ക് ഉണ്ട് .പാശ്ചാത്യഅഭിനിവേശം ഭ്രാന്തമായി പ്രകടിപ്പിക്കുന്ന ഇവര്‍ ഇന്നത്തെ കാലത്തിന്‍റെ മുഖമുദ്ര ആണെന്ന് എനിക്ക് തോന്നുന്നു.
ReplyDeleteനന്നായി എഴുതി. പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ആയിരിക്കും അറബ് പൌരന്മാരുടെ കുടുംബ ജീവിതം.
ReplyDeleteപിന്നെ അവസാനത്തെ ആ സന്ദേശം അന്വര്‍ത്ഥമായി.
ആശംസകള്‍.
അന്തഃപുരരഹസ്യങ്ങള്‍
ReplyDelete