Tuesday, January 17, 2012

ഇങ്ങ പല്ലു തേക്കല്‍ണ്ട കോയാ

ഇടക്കെങ്കിലും പല്ലു തേക്കാറുണ്ടെങ്കില്‍ നിങ്ങള്‍ ടൂത്ത്‌പേസ്റ്റ് കാണാതിരിക്കാന്‍ വഴിയില്ല. ടൂത്ത്‌പേസ്റ്റിനു പല്ലു തേപ്പിനെക്കാള്‍ നല്ല പല പണിയും അറിയാം എന്ന് അറിയാമോ. ഇല്ലേ എന്നാ കേട്ടോളീ..

നിങ്ങള്‍ക്ക്‌ പൊള്ളീട്ട്ണ്ടാ, തീ പൊള്ളല്‍ എറ്റിട്ടുണ്ടോ എന്നാ ചോദ്യം. പൊള്ളന്‍ വന്നാല്‍ നീര് വന്ന് വീര്‍ക്കുക മാത്രമല്ല അസഹ്യം നീറ്റലാണ് അതും പോരാഞ്ഞ് തൊലിയുടെ കളറും മാറി ചിലപ്പോള്‍ പാടും വിഴും. തേന്‍ പൊള്ളലിനു നല്ലതാത്രേ, അതിന് തേന്‍ പോള്ളുവോളം ബാക്കി ഇരുന്നിട്ട് വേണ്ടേ. അതെപ്പോ തീര്‍ന്നെന്നു ചോദിച്ചാ മതി.

ഇവിടെയാണ് ടൂത്ത്‌പേസ്റ്റ് വിലസുന്നത്. ആശാന്‍ തേനിനെക്കാളും ബെസ്റ്റ്‌ ആണ് പൊള്ളലിന്. മാത്രമല്ല നീറ്റലും പെട്ടെന്ന് നില്‍ക്കും, പൊള്ളന്‍ പൊന്തുക പോലുമില്ല. തൊലിയുടെ നിറവും മാറില്ല, കോളേജിലോ, ഞാനോ, മമ്മീ.. എന്നും പറഞ്ഞു നടക്കാം നിങ്ങള്‍ക്ക് പൊള്ളലിന് ശേഷവും. ഇതിനു നല്ലത് ഫ്ലൂറൈഡ് ഉള്ള പേസ്റ്റ് ആണ്.

ഇസ്തിരിപ്പെട്ടി അടിയെല്ലാം തുണി ഒട്ടി കറയായി വൃത്തികേടായി കിടക്കുന്നുണ്ടോ. ഒരിത്തിരി പേസ്റ്റ് തേച്ചു നന്നായി ഒന്ന് തുടച്ചാല്‍ മതി, തിളതിളങ്ങും.

നിങ്ങളുടെ വണ്ടിയുടെ ഗ്ലാസ്സിലോ, കുളിമുറിയില്‍ ഉള്ള കണ്ണാടിയിലോ, എന്തിനു നിങ്ങളുടെ മൂക്കിന്‍ തുമ്പത്തിരിക്കുന്ന കണ്ണടയില്‍ പോലും മറയായി പുക പോലെ നീരാവി നില്‍ക്കാറുണ്ടോ (തണുപ്പ് കാലത്ത് ഇത് കൂടുതല്‍ പ്രത്യക്ഷമാണ്) കുറച്ച്‌ പേസ്റ്റ് കൂട്ടി ഒന്ന് തുടച്ചു നോക്ക്. നോക്ക് എന്നിട്ട് പറയീ.

നിങ്ങളുടെ പഴയ വാച്ചോ, ആഭരണങ്ങളോ, പിച്ചള പാത്രങ്ങളും ഒക്കെ ഒന്ന് പേസ്റ്റ് ഇട്ടു തുടച്ചു നോക്ക്. റോഡിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും കേറിയങ്ങ് പിടിക്കും, വാച്ചിന്റെ മോഡല്‍ നോക്കാന്‍.!

വാഷ്ബേസിന്‍ ക്ലീന്‍ ചെയ്യാന്‍ ഇവനെ പോലെ ആരും ഇല്ല. ഒരിച്ചിരി പേസ്റ്റ് ഒരു ടിഷ്യൂ പേപ്പറില്‍ തേച്ച്‌ ഒരു കീച്ചാ കീച്ചിയെ.. അതിനിപ്പോ പേസ്റ്റിനൊക്കെ എന്നാ വിലയാ കൂവേ എന്നാന്നോ, ശരി എന്നാല്‍ പല്ലു തേച്ചു ആ പത തുപ്പി വെള്ളമൊഴിച്ചു കളയുന്നതിനു മുന്നേ ഒരു ടിഷ്യൂ എടുത്ത് ഒന്ന് തുടച്ചു നോക്ക്യേ മിന്നാ മിന്നണത് കണ്ടാ.

ചിലരുടെ മുഖം എല്ലാം ചുമന്നു തടിച്ച കുരുക്കള്‍ കാണും ഒരു തരത്തില്‍ പെട്ട മുഖക്കുരു തന്നെ. അതിന്‍റെ മേലെ കുറച്ച്‌ പേസ്റ്റ് രാത്രി കിടക്കുന്നതിനു മുന്‍പ് പുരട്ടി രാവിലെ ഒന്ന് നോക്ക്യ. ചെലപ്പോ നല്ല കുറവ് കാണാം. (ഇത് എല്ലാ തരം കുരുക്കള്‍ക്കും ഏശില്ല അതാ 'ചിലപ്പോള്‍')

ടോയ്‌ലറ്റിനു ഉള്‍വശത്ത് വെള്ളത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗം അധികവും ഇരുണ്ട്‌ ഇരിക്കും. അത് ക്ലീന്‍ ചെയ്യാന്‍ നിങ്ങള്‍ ഹാര്‍പിക്ക്കാരന്‍ ടിവി ഷോയുമായി വരും എന്നും കരുതി കുറെ കാത്തതല്ലേ. വന്നില്ല ല്ലേ. സാരമില്ല ഒരു ബ്രഷില്‍ കുറച്ച്‌ പേസ്റ്റ്.. എന്തോന്ന് ഇതിനു മാത്രം പേസ്റ്റ് എവിടുന്നാ ന്നോ ശരി ഒരു എളുപ്പ വഴി പറഞ്ഞു തരാം, കുറച്ച്‌ തറ പരിപാടി ആണ് മാത്രമല്ല നല്ല എയിം ഉം വേണം, നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി, പുറത്തു പറയണ്ട പ്രത്യേകിച്ച് വീട്ടിലുള്ള പെണ്ണുങ്ങളോട്.

പല്ലു തേക്കുമ്പോള്‍.. എന്തോന്ന് താന്‍ പല്ലും തേക്കാറില്ലേ.. മോന്‍ വണ്ടി വിട് ഇതേ പല്ലു തേക്കുന്നവര്‍ക്കുള്ള പോസ്റ്റ്‌ ആണ്, അവര് വായിച്ചാ മതി, അല്ല പിന്നെ. അപ്പഴേ നമ്മള്‍ എന്നതാ പറഞ്ഞു വന്നത്, അതെയ് പല്ലു തേക്കുമ്പോള്‍ പത ടോയ്‌ലറ്റില്‍ തുപ്പി നല്ല എയിം നോക്കി മൂത്രം ഒഴിക്കുക. ചൂടു വെള്ളവും പേസ്റ്റ് പതയും നന്നായി ക്ലീന്‍ ആക്കും.

പിന്നെ ചില ഡോക്റ്റര്‍മാര്‍ എല്ലാം പറയുന്നത് കേള്‍ക്കാം രാവിലെയും രാത്രിയും പല്ലു തേക്കുന്നത് വായനാറ്റം ഇല്ലാതാക്കും എന്നും, കീടാണുക്കള്‍ വന്ന് പല്ലില്‍ ഞൊണ്ടില്ല എന്നെല്ലാം. സത്യം പടച്ചോനും, ഡോക്ടര്‍ക്കും, ഡോക്ടര്‍ക്കു പൈസ കൊടുത്തു പറയിപ്പിക്കുന്ന പേസ്റ്റ് കമ്പനിക്കാരനും മാത്രേ അറിയൂ. നുമ്മക്കറീലേയ്..

നിങ്ങള്‍ പല്ലുതേക്കുകയോ തേക്കാതെ നടക്കുകയോ ആവട്ടെ എന്തായാലും നിങ്ങള്‍ ഒരു പേസ്റ്റ് വാങ്ങി വീട്ടില്‍ വെക്കണം കോയാ. ഒന്നുമില്ലെങ്കിലും അതാരും തിന്നും കുടിച്ചു തീര്‍ക്കില്ലല്ലോ, തേന്‍ പോലെ, ഒന്ന് പോള്ളിയാല്‍ തേക്കാന്‍ പഷ്ടാ!!.

9 comments:

  1. അസ്സലായി താഹിര്‍ ..
    ആശംസകള്‍ സ്നേഹത്തോടെ നൌഷാദ് പൂച്ചക്കണ്ണന്‍

    ReplyDelete
  2. നന്നായിട്ടുണ്ട്‌ ,   ഒരു  പുതിയ  വിവരം  തന്നെ.   നന്ദി.  

    ReplyDelete
  3. ഇതും വൈകിയാണ് വായിച്ചത്. കരിഞ്ഞുപിടിച്ച കുക്കറില്‍ പേസ്റ്റ് തേച്ച് വച്ചിരിക്കുന്നു, നോക്കട്ടെ ശരിയാകുമോന്ന്.

    ReplyDelete
    Replies
    1. എന്തായി കോയ കുക്കര്‍ വെളുത്തോ അതോ ഇങ്ങളെ കായി പോയിക്കിട്യാ.?

      Delete
  4. താഹിര്‍ ഈ വിവരങ്ങള്‍ക്ക് നന്ദി.

    ഞാന്‍ ഇതില്‍ രണ്ടെണ്ണം പരീക്ഷിച്ചു. വളരെ ഫലപ്രദമായി. സത്യത്തില്‍ വായിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

    എന്‍റെ വീട്ടില്‍ ബാത്‌റൂമില്‍ വെള്ളം ചൂടാക്കുന്ന ഗീസര്‍ ലീക്ക് ആയി വെള്ളം ഉറ്റി വാഷ്ബേസിന്‍ കറ ആയി നിന്നിരുന്നു. ക്ലോറെക്സ്‌ എല്ലാം പരീക്ഷിച്ചു ഒഴിവാക്കിയതാണ്. അതില്‍ ആയിരുന്നു ആദ്യ പരീക്ഷണം, ഒരു അടയാളം പോലും ബാക്കിയില്ലാതെ കറ പോയി.

    രണ്ടാമത് ചായ ഉണ്ടാക്കുന്ബോള്‍ സ്റൊവേ തട്ടി വിരല്‍ത്തുമ്പില്‍ പൊള്ളി. ഓടിപ്പോയി പേസ്റ്റ് തേച്ചു. പറഞ്ഞ പോലെ പിന്നെ നീറ്റലും ഉണ്ടായില്ല, പോള്ളനും പൊന്തിയില്ല.

    താഹിര്‍ എഴുതിയത് സത്യമാണ്. പൊള്ളലിന് പേസ്റ്റ് പഷ്ട് തന്നയാ!!

    ReplyDelete
  5. ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടെ... thanks !

    ReplyDelete
  6. അല്ല കോയാ പുത്തൻ വിവരങ്ങളാണല്ലോ.. ഒരു ലിങ്ക് കണ്ട് വന്നതാണേയ്..!!

    ReplyDelete
  7. ഇങ്ങള് ആളു കൊള്ളാലോ കോയാ...ഇതില്‍ ചിലതൊക്കെ എനിക്കറിയാമായിരുന്നു ...പോള്ളിയാല്‍ ഉടനെ ഞാന്‍ പേസ്റ്റ് ആണ് ഉപയോഗിക്കുന്നത്...കുറെ പുതിയ അറിവുകള്‍ക്കൂടി പങ്കു വെച്ചതിനു നന്ദി... :)

    ReplyDelete
  8. അയ്‌ശരി.. ഇതിനെക്കൊണ്ട് ങ്ങനെക്കെ ഉപകാരണ്ട് ല്ലേ.. ഇതീത്തെ പോള്ളിയാ തേക്ക്ണത് ഒയിച്ചാ ബാക്ക്യൊന്നും അറീലേര്ന്നു.. പറഞ്ഞന്നതിന് പെര്ത്ത് നന്ദിണ്ട്...

    ReplyDelete

Related Posts Plugin for WordPress, Blogger...